രഹസ്യമാക്കി വെച്ച ആരോഗ്യവിവരം; ദൗത്യം പാതിവഴിയിൽ അടിയന്തരമായി നിർത്തി ക്രൂ-11 ഡ്രാഗണ്‍ പേടകം ഭൂമിയിലിറങ്ങി

വാഷിംഗ്ടൺ: ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിലെ നിർ‌ണായകമായ ഒരു അടിയന്തര ദൗത്യത്തിലൂടെ നാസയുടെ ക്രൂ-11 സംഘം സുരക്ഷിതമായി ഭൂമിയിലിറങ്ങി.

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ (ISS) നാലംഗ സംഘത്തിൽ ഒരാൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടതിനെ തുടർന്നാണ് നിശ്ചയിച്ചതിലും നേരത്തെ ഇവരെ തിരിച്ചെത്തിക്കാൻ നാസ തീരുമാനിച്ചത്.

അടുത്ത മാസം പൂർത്തിയാകേണ്ടിയിരുന്ന ദൗത്യം പാതിവഴിയിൽ നിർത്തിയാണ് സംഘം തിരിച്ചെത്തിയത്. നാസ സഞ്ചാരികളായ സീന കാർഡ്മൻ, മൈക്ക് ഫിൻകെ, ജപ്പാൻ ഏജൻസിയിലെ കിമിയ യൂയി, റഷ്യൻ സഞ്ചാരി ഒലേഗ് പ്ലാറ്റെനോവ് എന്നിവരായിരുന്നു പേടകത്തിലുണ്ടായിരുന്നത്.

  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ

ഇതിൽ സീന കാർഡ്മൻ, ഒലേഗ് പ്ലാറ്റെനോവ് എന്നിവരുടെ ആദ്യ ബഹിരാകാശ യാത്രയായിരുന്നു ഇത്. മൈക്ക് ഫിൻകെ തന്റെ നാലാം ദൗത്യത്തിലും കിമിയ യൂയി രണ്ടാം ദൗത്യത്തിലുമായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് ഇന്ത്യൻ സമയം 2.12ഓടെ കാലിഫോർണിയ തീരത്താണ് സ്പേസ്‌എക്‌സിന്‍റെ ഡ്രാഗൺ എൻഡവർ പേടകം വിജയകരമായി ‘സ്പ്ലാഷ്‌ഡൗൺ’ ചെയ്തത്. ഓസ്‌ട്രേലിയക്ക് മുകളിലൂടെ പേടകം സഞ്ചരിക്കുമ്പോഴായിരുന്നു അൺഡോക്കിങ് പ്രക്രിയ പൂർത്തിയായത്.

ഏകദേശം പത്തര മണിക്കൂർ നീണ്ട യാത്രയ്ക്ക് ശേഷമാണ് സംഘം ഭൂമിയിലെത്തിയത്. പ്രത്യേക ബോട്ടുകൾ ഉപയോഗിച്ച് പേടകം വീണ്ടെടുത്ത ശേഷം സഞ്ചാരികളെ സുരക്ഷിതരായി കരയിലെത്തിച്ചു.

  മെട്രോ ട്രെയിൻ വന്നാൽ മാത്രം തുറക്കും; 191 സ്റ്റേഷനുകളിൽ 1,273 കോടിയുടെ സുരക്ഷാ വാതിലുകൾ വരുന്നു

രഹസ്യമാക്കി വെച്ച ആരോഗ്യവിവരം

നാലംഗ സംഘത്തിൽ ഒരാൾക്ക് ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്ന് ബഹിരാകാശ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു ‘മെഡിക്കൽ ഇവാക്യൂവേഷൻ’ നടക്കുന്നത്.

എന്നാൽ സ്വകാര്യത മാനിച്ച് ആരോഗ്യപ്രശ്‌നം നേരിടുന്ന സഞ്ചാരിയുടെ പേരോ രോഗവിവരമോ നാസ വെളിപ്പെടുത്തിയിട്ടില്ല. നിലവിൽ നാലുപേരെയും വിദഗ്ധമായ വൈദ്യപരിശോധനകൾക്ക് വിധേയരാക്കി വരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts