ക്വാറന്റൈനിൽ കഴിയുന്ന നിർധനരായ അന്യസംസ്ഥാന തൊഴിലാളികൾക്ക് കൈത്താങ്ങായി കെ.പി.സി.

ബെംഗളൂരു : കർണാടക പ്രവാസി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ മുഖ്യമായി അതിഥി തൊഴിലാളികൾ ഉൾപ്പെട്ട ക്വാറന്റൈൻ നിർദേശിക്കപ്പെട്ട ഇരുന്നൂറിൽ പരം നിർധനരായ തൊഴിലാളികൾക്ക് അവശ്യ വസ്ത്രങ്ങളുടെ മൂന്നാംഘട്ട വിതരണം കെപിസി പ്രസിഡന്റ്‌ അഡ്വക്കേറ്റ് സത്യൻ പുത്തൂരിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു.

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്കഡോണിന്റെ ഭാഗമായി കഷ്ടത അനുഭവിക്കുന്ന കർണാടകയിലെ നിരവധി ആള്ളുകൾക്കു നിത്യോപയോഗ സാധനങ്ങളും മരുന്നുകളും എത്തിക്കുന്നതിന് പുറമെ, നാല് കമ്യുണിറ്റി കിച്ചനും സന്നദ്ധ സേവകരായ പ്രവർത്തകർ ഊണും ഉറക്കവും ഉപേക്ഷിച്ചു പ്രവർത്തിക്കുന്ന ഒരു ഹെൽപ് ഡസ്ക് സംവിധാനവും ഇന്ന്  കെ പി സി ക്ക് ഉണ്ട്.

ബെംഗളൂരു മഹാനഗര പാലികേ ഉദ്യോഗസ്ഥരുടെ അഭ്യർത്ഥന പ്രകാരം
29 ആം തീയതി ഏപ്രിൽ 400 ജോഡി ഡ്രെസ്സുകൾ ആദ്യഘട്ടമായി കെപിസി നൽകി.

മെയ്‌ രണ്ടാം തീയതി നൂറു ജോഡി ഡ്രസ്സുകളും നൽകുകയുണ്ടായി.

മൂന്നാം ഘട്ടമായി ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം 200 ജോഡി ഡ്രെസ്സുകൾ നൽകുകയുണ്ടായി.

അന്യസംസ്ഥാന തൊഴിലാളികൾ എല്ലാവരുംതന്നെ കോവിഡ് നെഗറ്റിവ് റിസൾട്സ് ആണ് എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഇവരിൽ എല്ലാവരുടെയും ക്വാറന്റൈൻ 3 നാൾ കൂടെ ഉണ്ട്. ഒരു പ്രാവിശ്യം കൂടെ കോവിഡ് ടെസ്റ്റ്‌ പരിശോധനയ്ക്കുശേഷം ഇവരെ തിരികെ അയക്കുന്ന ആയിരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

പ്രവാസി കോൺഗ്രസ്സ് ജനറൽ സെക്രട്ടറി വിനു തോമസ്, ശ്രീ അലക്സ്‌ ജോസഫ്, ശ്രീ ബിജു കോലംകുഴി, ശ്രീ ലക്ഷ്മണൻ കുമാർ, ബൊമ്മനഹള്ളി സോൺ മെഡിക്കൽ ഓഫീസർ Dr. നാഗേന്ദ്ര കുമാർ, കർണാടക ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ ബോർഡ് അംഗമായ Dr. ചേതൻ, സീനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മാരായ ശ്രീ. എസ് ശ്രീധർ, ശ്രീ. നരേഷ്, ശ്രീ. ബസവൈയ്യ
എന്നിവർ നേതൃത്വം നൽകി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us