എഴുതുവാനോ വായിക്കാനോ അറിയില്ല; ജീവനക്കാരന്റെ അക്കാദമിക്ക് രേഖകൾ പരിശോധിക്കാൻ കോടതി ഉത്തരവ് 

ബെംഗളൂരു: എഴുതുവാനോ വായിക്കാനോ അറിയില്ലെന്ന് കണ്ടെത്തിയതോടെ പ്യൂണിൻ്റെ അക്കാദമിക് രേഖകള്‍ പരിശോധിക്കാൻ കോടതി ഉത്തരവിട്ടു.

കൊപ്പലിലെ കോടതിയാണ് ജീവനക്കാരന്റെ അക്കാദമിക് രേഖകള്‍ പരിശോധിക്കാനാവശ്യപ്പെട്ടത്.

പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ വ്യക്തിയായിരുന്നിട്ടും ജീവനക്കാരന് എഴുതുവാനോ വായിക്കാനോ അറിയാത്തതിൻ്റെ പശ്ചാത്തലത്തിലാണ് ജഡ്ജിയുടെ ഇടപെടല്‍.

23 കാരനായ പ്രഭു ലക്ഷ്മികാന്ത് ലോകരെയാണ് പത്താം ക്ലാസ് പരീക്ഷയില്‍ 99.5 ശതമാനം മാർക്ക് നേടി കോടതിയില്‍ പ്യൂണായി ജോലിയ്ക്ക് കയറിയത്.

റായ്ച്ചൂർ ജില്ലയിലെ സിന്ധനൂരില്‍ താമസിക്കുന്ന ലോകരെ ഏഴാം ക്ലാസ് വരെ മാത്രം പഠിച്ച ശേഷം കൊപ്പല്‍ കോടതിയില്‍ ശുചീകരണ തൊഴിലാളിയായി ജോലിയില്‍ പ്രവേശിച്ചിരുന്നു.

  ലിറ്ററിന് നാല് രൂപ കൂടി; പാൽ വില വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍

പത്താം ക്ലാസ് മാർക്കിൻ്റെ അടിസ്ഥാനത്തില്‍ പ്യൂണ്‍ റിക്രൂട്ട്‌മെൻ്റ് പരീക്ഷയിലേക്കുള്ള മെറിറ്റ് ലിസ്റ്റില്‍ എത്തുകയും കൊപ്പല്‍ കോടതിയില്‍ ജോലി ചെയ്യാൻ തുടങ്ങുകയും ചെയ്തു.

എന്നാല്‍ കോടതിയില്‍ വായനയും എഴുത്തും അറിയാത്തതിനാല്‍ അക്കാദമിക് നേട്ടങ്ങള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാൻ ജഡ്ജി ആവശ്യപ്പെടുകയായിരുന്നു.

സംശയം തോന്നിയതോടെ പ്രഭുവിൻ്റെ അക്കാദമിക് റെക്കോർഡ് അന്വേഷിക്കാൻ ജഡ്ജി പോലീസില്‍ പരാതി നല്‍കി.

ഏഴാം ക്ലാസിന് ശേഷം നേരിട്ട് പത്താം ക്ലാസ് പരീക്ഷയെഴുതിയ ഇയാള്‍ 625-ല്‍ 623 മാർക്ക് നേടിയാണ് വിജയിച്ചത്.

എന്നാല്‍ ഉന്നത മാർക്ക് വാങ്ങി വിജയിച്ചെങ്കിലും കന്നഡ, ഇംഗ്ലീഷ്, ഹിന്ദി എന്നിവയില്‍ വായിക്കാനോ എഴുതാനോ അറിയുമായിരുന്നില്ല.

  ഇൻസ്റ്റാഗ്രാം പ്രണയം, നഗരത്തിൽ 6 മാസത്തെ ഒരുമിച്ചുള്ള താമസം; ഒടുവിൽ ഇരുപതുകാരിക്ക് ദാരുണ അന്ത്യം! അഭിഭാഷകനോട് പ്രതി പറഞ്ഞ രഹസ്യം..

ഇത് വിദ്യാഭ്യാസത്തിൻ്റെ നിയമസാധുതയെക്കുറിച്ച്‌ ഗുരുതരമായ സംശയങ്ങള്‍ ഉണ്ടാക്കിയെന്ന് എഫ്‌ഐആറില്‍ പറയുന്നു.

വ്യാജ അക്കാദമിക് നേട്ടങ്ങള്‍ അർഹതയുള്ള വിദ്യാർത്ഥികളെ ദോഷകരമായി ബാധിക്കുന്നുവെന്ന് നിരീക്ഷിച്ച ജഡ്ജി സമാനമായ മാർഗങ്ങളിലൂടെ മറ്റാരെങ്കിലും സർക്കാർ ജോലി നേടിയിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

പ്രഭുവിൻ്റെ കൈയക്ഷരം പത്താം ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസുമായി താരതമ്യം ചെയ്യണമെന്നും ആവശ്യപ്പെടുന്നുണ്ട്.

അതേസമയം, സംസ്ഥാനത്തെ ബാഗല്‍കോട്ട് ജില്ലയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ 2017-18ല്‍ പത്താം ക്ലാസ് പരീക്ഷ എഴുതിയെന്നും ദില്ലി വിദ്യാഭ്യാസ ബോർഡാണ് പരീക്ഷകള്‍ നടത്തിയതെന്നും ലോകർ പ്രതികരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന് തടവ് ശിക്ഷ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts