ഇലക്ട്രോണിക് സിറ്റിയിലെ ഹോട്ടലുകൾക്ക് ബോംബ് ഭീഷണി 

ബെംഗളൂരു: ഇലക്‌ട്രോണിക് സിറ്റിയിലെ മൂന്ന് ഹോട്ടലുകള്‍ക്ക് ബോംബ് ഭീഷണി. വ്യാഴാഴ്ച പുലർച്ചെയാണ് ബെംഗളൂരു ഇലക്‌ട്രോണിക് സിറ്റിയിലെ പ്രശസ്തമായ ഒട്ടേറ ഉള്‍പ്പെടെ മൂന്ന് ഹോട്ടലുകള്‍ക്ക് ബോംബ് ഭീഷണിയുമായി ഇമെയിലുകള്‍ ലഭിച്ചത്. പുലർച്ചെ രണ്ട് മണിക്ക് അയച്ച സന്ദേശം ഇമെയിലുകള്‍ പരിശോധിച്ചപ്പോഴാണ് ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടത്. ഉടൻ തന്നെ അധികൃതരെ വിവരമറിയിച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബ് സ്ക്വാഡും സ്ഥലത്തെത്തിയിരുന്നു. ഹോട്ടലിന് പോലീസ് സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തു. പരിഭ്രാന്തി നിറഞ്ഞ മണിക്കൂറുകള്‍ക്ക് ശേഷം, ബോംബ് ഭീഷണി വ്യാജമാണെന്ന് പോലീസ് അറിയിച്ചു. കെട്ടിടത്തില്‍ നിന്നോ പരിസര…

Read More

ആർസിബി ആരാധകരെ ട്രോളി കെഎസ്ആർടിസി ഫാൻ പേജ് 

ബെംഗളൂരു: ഐപിഎല്‍ ക്വാളിഫയർ കാണാതെ അപ്രതീക്ഷിതമായി പുറത്തായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ട്രോളി കെഎസ്‌ആർടിസി ഫാൻ പേജ്. ആർസിബിയുടെ മലയാളി ആരാധകരെ ട്രോളിയ പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളിലും വൈറലായി. കപ്പ് പൊക്കാൻ പോയവരുടെ ശ്രദ്ധക്ക്….. ബെംഗളൂരുവിൽ നിന്നും കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലേക്ക് കെഎസ്ആർടിസി എസി/നോൺ എസി സ്ലീപ്പർ /സെമി സ്ലീപ്പർ സൂപ്പർ ഫാസ്റ്റ് ബസുകള്‍ ലഭ്യമാണ് എന്നായിരുന്നു ട്രോള്‍. കൂടുതല്‍ വിവരങ്ങള്‍ക്കു സന്ദർശിക്കാൻ പറഞ്ഞ് കെഎസ്‌ആർടിസിയുടെ ഓണ്‍ലൈൻ ബുക്കിംഗ് പ്ലാറ്റ്‌ഫോമിന്റെ ലിങ്കും പോസ്റ്റ് ചെയ്തിട്ടുണ്ട്. കെഎസ്‌ആർടിസി കൊട്ടാരക്കര എന്ന പേരിലുളള ഫേസ്ബുക്ക് പേജിലാണ് ബെംഗളൂരു ആരാധകരുടെ…

Read More

സ്ത്രീധനമായി 80 പവൻ ചോദിച്ച് പീഡിപ്പിച്ചു; നവവധു ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവും അമ്മയും റിമാന്റിൽ 

കണ്ണൂർ: ഭര്‍തൃവീട്ടില്‍ നിന്ന് സ്വന്തം വീട്ടിലെത്തിയ നവവധു വിഷം ഉള്ളില്‍ച്ചെന്ന് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ചാണോക്കുണ്ടിലെ പുത്തന്‍പുര ബിനോയിയുടെ മകള്‍ ഡെല്‍ന (23) ആണ് മരിച്ചത്. പരിയാരത്തെ കളത്തില്‍പറമ്പില്‍ സനൂപ് ആന്റണി (24), മാതാവ് സോളി ആന്റണി (47) എന്നിവരെയാണ് ആലക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുന്‍പാണ് ഡെല്‍നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡെല്‍നയുടെ മാതാപിതാക്കളുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. തളിപ്പറമ്പ് ഡിവൈ എസ് പി പി പ്രമോദിന്റെ നിര്‍ദേശപ്രകാരമായിരുന്നു അറസ്റ്റ്. ഗാര്‍ഹികപീഡനം, സ്ത്രീധനപീഡനം…

Read More

ഇരുപത് കാരിയുടെ മരണത്തിൽ ദുരൂഹത; സുഹൃത്തുക്കളെ അടുത്ത ദിവസങ്ങളിൽ ചോദ്യം ചെയ്യും 

ബെംഗളൂരു: ഇരുപതുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്. അമ്മയും സാമൂഹ്യപ്രവര്‍ത്തകയുമായ സൗമ്യയുടെ പരാതിയിലാണ് കൊലപാതകത്തിന് കേസെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി വിദ്യാര്‍ഥിനിയുടെ സുഹൃത്തുക്കളില്‍ നിന്ന് വരും ദിവസങ്ങളില്‍ മൊഴിയെടുക്കും. വീടിന്റെ പരിസരത്തെ സിസിടിവി കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. സ്വകാര്യ കോളേജിലെ നാലാം സെമസ്റ്റര്‍ ബിബിഎ വിദ്യാര്‍ഥിനിയായ പ്രഭുധ്യായയെ മേയ് 15നാണ് വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിലും ഇടത് കൈത്തണ്ടയിലും മുറിവേറ്റ നിലയിലാണ് ഇരുപതുകാരിയെ കണ്ടെത്തിയത്. ‘ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ മകളെ കണ്ടില്ല. കുളിമുറിയുടെ വാതിലില്‍ മുട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല.…

Read More

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീക്ഷണി

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീക്ഷണി. ചെന്നൈയിലെ എൻഐഎ ഓഫീസിലാണ് അജ്ഞാത ഫോണ്‍ സന്ദേശം എത്തിയത്. പ്രധാനമന്ത്രിയുടെ വധിക്കുമെന്നാണ് അജ്ഞാത ഫോണ്‍ സന്ദേശം. സംഭവത്തില്‍ ചെന്നൈ പോലീസിന്റെ സൈബർക്രൈം വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട് . ഹിന്ദിയിലായിരുന്നു ഭീഷണി. തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഫോണ്‍ വിളിച്ചത് മധ്യപ്രദേശില്‍ നിന്നാണെന്ന് വ്യക്തമായി. കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെയാണ് പുരസവാക്കത്തെ എൻഐഎ ഓഫീസില്‍ അജ്ഞാത ഫോണ്‍കോള്‍ വന്നത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണിമുഴക്കിയശേഷം ഉടനെ ഫോണ്‍കോള്‍ വിച്ഛേദിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Read More

പ്രണയത്തിൽ ആണെന്ന് വെളിപ്പെടുത്തി നടി ദിവ്യ പിള്ള; കാമുകൻ പ്രമുഖ ഗായകൻ 

ഫഹദ് ഫാസില്‍ ചിത്രത്തിലൂടെ നായികയായി മലയാള സിനിമയിലേക്ക് ചുവടുവച്ച താരമാണ് ദിവ്യ പിള്ള. മോഡലായും ചാനല്‍ ഷോകളില്‍ അവതാരികയായുമൊക്കെ ദിവ്യ പിന്നീട് ശ്രദ്ധ നേടുകയായിരുന്നു. മലയാള സിനിമയും കടന്നു തമിഴിലേക്കും തെലുഗിലേക്കും കടന്നതോടെ ദിവ്യ എന്ന നായികയുടെ വളർച്ചയ്‌ക്കൊപ്പം ദിവ്യ ഗോസിപ്പ് കോലങ്ങളിലേക്കും ഇടം പിടിക്കുകയായിരുന്നു. വിവാഹത്തെ കുറിച്ചും വിവാഹ മോചനത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ ദിവ്യയുടെ പേരില്‍ ഗോസിപ്പുകള്‍ നിരവധി തവണ വന്നപ്പോഴും താരം അതിനോടൊന്നും പ്രതികരിച്ചിരുന്നില്ല. ഏറ്റവും ഒടുവില്‍ ഇപ്പോള്‍ ദിവ്യ ആദ്യമായി ഒരു തെലുഗു മാധ്യമത്തിന് മുന്നില്‍ മനസ്സ് തുറന്നിരിക്കുകയാണ്.…

Read More

വിവാഹ വാഗ്ദാനം നൽകി പീഡനം; സെലിബ്രിറ്റി ഫിസിക്കൽ ട്രെയിനർക്കെതിരെ കേസ് 

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ കൊല്ലം ചാത്തന്നൂര്‍ സ്വദേശി അമല്‍ മനോഹറിനെതിരെ കൊല്ലം സ്വദേശിനിയായ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കല്‍, ശാരീരികോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി മ്യൂസിയം പോലീസ് കേസെടുത്തു. അതേസമയം, അമല്‍ മനോഹര്‍ ഒളിവില്‍ പോയി. ചാത്തന്നൂര്‍ കൊട്ടറ സ്വദേശിയായ അമല്‍ മനോഹര്‍ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കിയാണ് ടെക്‌നോപാര്‍ക്കിലെ ജീവനക്കാരിയായ പെണ്‍കുട്ടിയെ ഒപ്പം കൂട്ടുന്നത്. 2023 മാര്‍ച്ച്‌ 20 മുതല്‍ ഇവര്‍ ഒരുമിച്ച്‌ താമസം ആരംഭിച്ചു. പ്രമുഖ കായിക താരങ്ങളുടെ കണ്ടീഷനിങ് കോച്ച്‌…

Read More

എഴുതുവാനോ വായിക്കാനോ അറിയില്ല; ജീവനക്കാരന്റെ അക്കാദമിക്ക് രേഖകൾ പരിശോധിക്കാൻ കോടതി ഉത്തരവ് 

ബെംഗളൂരു: എഴുതുവാനോ വായിക്കാനോ അറിയില്ലെന്ന് കണ്ടെത്തിയതോടെ പ്യൂണിൻ്റെ അക്കാദമിക് രേഖകള്‍ പരിശോധിക്കാൻ കോടതി ഉത്തരവിട്ടു. കൊപ്പലിലെ കോടതിയാണ് ജീവനക്കാരന്റെ അക്കാദമിക് രേഖകള്‍ പരിശോധിക്കാനാവശ്യപ്പെട്ടത്. പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ വ്യക്തിയായിരുന്നിട്ടും ജീവനക്കാരന് എഴുതുവാനോ വായിക്കാനോ അറിയാത്തതിൻ്റെ പശ്ചാത്തലത്തിലാണ് ജഡ്ജിയുടെ ഇടപെടല്‍. 23 കാരനായ പ്രഭു ലക്ഷ്മികാന്ത് ലോകരെയാണ് പത്താം ക്ലാസ് പരീക്ഷയില്‍ 99.5 ശതമാനം മാർക്ക് നേടി കോടതിയില്‍ പ്യൂണായി ജോലിയ്ക്ക് കയറിയത്. റായ്ച്ചൂർ ജില്ലയിലെ സിന്ധനൂരില്‍ താമസിക്കുന്ന ലോകരെ ഏഴാം ക്ലാസ് വരെ മാത്രം പഠിച്ച ശേഷം കൊപ്പല്‍ കോടതിയില്‍…

Read More

നടൻ ഷാരൂഖ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു 

ഷാരൂഖ് ഖാനെ അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ചൊവ്വാഴ്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള ഐപിഎല്‍ മത്സരത്തില്‍ താരം പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. ഐപിഎല്‍ സീസണിലെ ആദ്യ പ്ലേ ഓഫ് മത്സരമായിരുന്നു ഇത്. നടൻ ഷാരൂഖ് ഖാനെ അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഉഷ്ണാഘാതത്തെ തുടർന്നാണെന്ന് പോലീസ് അറിയിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു. മക്കളായ അബ്രാം, സുഹാന എന്നിവർക്കൊപ്പമാണ് താരം മത്സരത്തിനെത്തിയത്. താരങ്ങളായ അനന്യ പാണ്ഡെയും ഷനായ കപൂറും മത്സരം കാണാനെത്തിയിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരുന്നു മത്സരം. ചൊവ്വാഴ്ച, സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ…

Read More

വേനൽമഴയിൽ നാശനഷ്ടങ്ങൾ തുടരുന്നു; നഗരത്തിൽ മഴക്കാല മുന്നൊരുക്കം പൂർത്തിയായില്ല

ബെംഗളൂരു : വേനൽമഴയിൽ നാശനഷ്ടങ്ങൾ തുടരുമ്പോഴും നഗരത്തിൽ മഴക്കാല മുന്നൊരുക്കങ്ങൾ നാമമാത്രമെന്ന് ആരോപണം. ഒരാഴ്ചയോളമായി പെയ്യുന്ന മഴയിൽ പലയിടങ്ങളിലും വെള്ളം കയറിയെങ്കിലും ഓവുചാലുകൾ വൃത്തിയാക്കി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാനുള്ള നടപടികൾ പൂർത്തിയാക്കിയില്ലെന്നാണ് നഗരത്തിലെ റെസിഡൻറ്‌സ്‌ അസോസിയേഷനുകളുടെ ആരോപണം. കഴിഞ്ഞദിവസം യെലഹങ്കയിൽ 22 വില്ലകളിൽ വെള്ളം കയറിയത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ജൂൺ ആദ്യ ആഴ്ചയിൽ നഗരത്തിൽ കാലവർഷമെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തൽ. നിലവിലെ സാഹചര്യം പരിഗണിക്കുമ്പോൾ മഴക്കാലമായാൽ നഗരത്തിലങ്ങോളമിങ്ങോളം വെള്ളക്കെട്ട് രൂപപ്പെടുമെന്നാണ് ആശങ്ക. സാധാരണയായി മേയ് ആദ്യആഴ്ചയോടെ നഗരത്തിൽ ഓവുചാലുകൾ വൃത്തിയാക്കുക, അപകടനിലയിലുള്ള മരങ്ങൾ…

Read More
Click Here to Follow Us