യു.എസ് കമ്പനിക്ക് കോടിക്കണക്കിനു രൂപ സബ്‌സിഡി അനുവദിച്ചത് ചോദ്യം ചെയ്ത് കുമാരസ്വാമി

ബെംഗളൂരു: ഗുജറാത്തിലെ യു.എസ് കമ്പനിക്ക് കോടിക്കണക്കിനു രൂപ സബ്‌സിഡി അനുവദിച്ചതിനെ ചോദ്യംചെയ്ത് കേന്ദ്രമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്‌.ഡി കുമാരസ്വാമി.

സെമികണ്ടക്ടര്‍ നിര്‍മാതാക്കളായ മൈക്രോണിനാണ് 16,000 കോടിയോളം രൂപ സബ്‌സിഡി അനുവദിച്ചത്.

ഇത്രയും തുക ഒരു സെമി കണ്ടക്ടര്‍ പ്രോജക്ടിനു വേണ്ടി അനുവദിക്കുന്നതു ശരിയാണോയെന്ന് ഉദ്യോഗസ്ഥരോട് ചോദിച്ചിട്ടുണ്ടെന്നും കുമാരസ്വാമി പറഞ്ഞു.

പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായും അദ്ദേഹം രംഗത്തെത്തിയിട്ടുണ്ട്.

ബെംഗളൂരുവില്‍ പാര്‍ട്ടി പരിപാടിയിലായിരുന്നു എച്ച്‌.ഡി കുമാരസ്വാമിയുടെ അഭിപ്രായപ്രകടനം.

  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ

മൈക്രോണ്‍ 5,000 തൊഴിലവസരങ്ങളാണു സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇതിനായി രണ്ട് ബില്യന്‍ ഡോളറാണ്(ഏകദേശം 16,000 കോടി രൂപ) അവര്‍ക്ക് സബ്‌സിഡി അനുവദിച്ചിരിക്കുന്നത്.

മൊത്തത്തില്‍ കൂട്ടിനോക്കിയാല്‍ കമ്പനിയുടെ ആകെ നിക്ഷേപത്തിന്റെ 70 ശതമാനം വരുമിത്.

ഇത്രയും വലിയൊരു തുക ഇങ്ങനെയൊരു കമ്പനിക്ക് നല്‍കുന്നത് എങ്ങനെ ന്യായീകരിക്കാനാകുമെന്ന് ഉദ്യോഗസ്ഥരോട് ചോദിച്ചെന്നും കുമാരസ്വാമി വെളിപ്പെടുത്തി.

ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഈ തുക വകയിരുത്തിയാലുള്ള ഗുണവും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബെംഗളൂരുവിലെ വ്യവസായ മേഖലയായ പീനിയ ഒരു ഉദാഹരണമാണ്.

  ബെംഗളൂരുവിൽ 10 വരി പാതയായ 'എം.എ.ആർ' റോഡ് സജ്ജം; മൈസൂരു-മഗാഡി ഇടനാഴി 15 ദിവസത്തിനകം തുറക്കും

എത്ര ലക്ഷം ജോലിയാണ് അവര്‍ സൃഷ്ടിച്ചത്? എന്നാല്‍, അവര്‍ക്ക് എന്താണു നമ്മള്‍ ചെയ്തുകൊടുത്തത്? രാജ്യത്തിന്റെ സമ്പത്ത് എങ്ങനെ സംരക്ഷിക്കാമെന്നാണ് താനിപ്പോള്‍ ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈക്ക് വാഹനാപകടം: ബെംഗളൂരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിങ് വിദ്യാർത്ഥികൾ മരിച്ചു
[masterslider id="10"]

Related posts