നടൻ ദർശൻ ഉൾപ്പെട്ട കേസ് കുരുക്ക് മുറുകുന്നു; കൂട്ടുപ്രതിയുടെ കുറ്റസമ്മതം 

ബെംഗളൂരു: കന്നഡ നടൻ ദർശൻ ഉള്‍പ്പെട്ട കൊലക്കേസിലെ പ്രധാനപ്രതികളിലൊരാള്‍ പോലീസിനോട് കുറ്റസമ്മതം നടത്തിയതായി സൂചന.

കൊലയില്‍ നേരിട്ട് പങ്കാളിയല്ലാത്ത ഇയാള്‍ മാപ്പുസാക്ഷിയാകാൻ തയ്യാറായെന്നും പറയുന്നു.

ഇതോടെ കേസില്‍ ദർശനെതിരെ കുരുക്കുമുറുകി.

കൊലനടന്ന പട്ടണഗെരെയിലെ ഷെഡ്ഡില്‍ കൊലയാളികള്‍ക്കൊപ്പമുണ്ടായിരുന്ന ദീപക് കുമാറാണ് കുറ്റസമ്മതം നടത്തിയതെന്നാണ് വിവരം.

കൊലക്കുശേഷം ദർശന്റെ നിർദേശപ്രകാരം നാലുപ്രതികള്‍ക്ക് അഞ്ചുലക്ഷം രൂപവീതം നല്‍കിയത് ഇയാളാണെന്നും പറയുന്നു.

  മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു,

കേസില്‍ നിന്ന് ദർശനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു ഇത്.

കൊലയാളികള്‍ക്കൊപ്പം ദർശനും ഉണ്ടായിരുന്നെന്നും കൊല്ലപ്പെട്ട രേണുകാസ്വാമിയെ ദർശൻ ക്രൂരമായി മർദിച്ചെന്നും ഇയാള്‍ മൊഴിനല്‍കിയതായും സൂചനയുണ്ട്.

കേസിലെ 13-ാം പ്രതിയാണിയാള്‍.

ഇതിനിടെ ചിത്രദുർഗയില്‍നിന്ന് രേണുകാസ്വാമിയെ ബെംഗളൂരുവിലേക്ക് കൂട്ടിക്കൊണ്ടുവന്ന കാർ ഡ്രൈവർ പോലീസില്‍ കീഴടങ്ങി.

കുറുബരചെട്ടി സ്വദേശി രവിയാണ് കീഴടങ്ങിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികളുടെ പഠനവിവരങ്ങൾ അപ്പപ്പോൾ അച്ഛനമ്മമാരുടെ ഫോണിലെത്തും; എൽ.കെ.ജി മുതൽ കുട്ടികളുടെ സകല രഹസ്യങ്ങളും ഇനി ഒറ്റ ക്ലിക്കിൽ; സംസ്ഥാനത്ത് വൻ വിദ്യാഭ്യാസ പരിഷ്കാരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts