ലോഡ്ജിൽ ഡെപ്യൂട്ടി തഹസിൽദാരെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: മൈസൂരു ജില്ലയിലെ സാലിഗ്രാമയിൽ ഡെപ്യൂട്ടി തഹസിൽദാരായി സേവനമനുഷ്ഠിച്ചിരുന്ന ഉദ്യോഗസ്ഥനെ ഹസ്സൻ നഗരത്തിലെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടഗ് സ്വദേശിയായ തിമ്മയ്യ (52) ആണ് മരിച്ചത്. ശനിയാഴ്ചയാണ് സംഭവം നടന്നത്.

ഹസ്സൻ നഗരത്തിലെ ദ്യാവമ്മ ലേഔട്ടിൽ കുടുംബത്തോടൊപ്പമായിരുന്നു തിമ്മയ്യ താമസിച്ചിരുന്നത്. മൂന്ന് വർഷം മുമ്പ് ഹസ്സനിൽ ജോലി നോക്കിയിരുന്ന അദ്ദേഹം നിലവിൽ മൈസൂരു ജില്ലയിലെ സാലിഗ്രാമ ഗ്രാമത്തിൽ ഡെപ്യൂട്ടി തഹസിൽദാരായി ജോലി ചെയ്തു വരികയായിരുന്നു.

  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്

പൊലീസ് നൽകുന്ന വിവരമനുസരിച്ച് ശനിയാഴ്ച രാവിലെ 11.30 ഓടെയാണ് തിമ്മയ്യ ഹസ്സനിലെ ലോഡ്ജിൽ മുറിയെടുത്തത്. എന്നാൽ വൈകുന്നേരമായിട്ടും ഇദ്ദേഹം മുറി തുറക്കാതിരുന്നതിനെ തുടർന്ന് ലോഡ്ജ് ജീവനക്കാർക്ക് സംശയം തോന്നി. തുടർന്ന് രാത്രി 8.30 ഓടെ ജീവനക്കാർ മുറിയിൽ പരിശോധന നടത്തിയപ്പോഴാണ് തിമ്മയ്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ആത്മഹത്യ ചെയ്യുന്നതിന് മുൻപ് തിമ്മയ്യ എഴുതിയ ഒരു മരണക്കുറിപ്പ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. വിവരമറിഞ്ഞ് ഹസ്സൻ ബഡാവനെ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കേസ് രജിസ്റ്റർ ചെയ്തു. മരണക്കുറിപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു പബ്ബുകളിൽ അഴുകിയ ഇറച്ചിയും കാലാവധി കഴിഞ്ഞ പാൽ ഉൽപ്പന്നങ്ങളും: ഹൈ എൻഡ് റെസ്റ്റോറന്റുകളിൽ പിടിച്ചെടുത്തത്132 കിലോ കേടായ ഭക്ഷണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു
[masterslider id="10"]

Related posts