ഗവർണർ വരാൻ വൈകി, ഗർഭിണിയായ ഭാര്യയുമായി വഴിയിൽ കുടുങ്ങിയ യുവാവ് റോഡിലിരുന്ന് പ്രതിഷേധിച്ചു, ബംഗളൂരുവിൽ വൻ ജനരോഷം

ബെംഗളൂരു: ഗവർണറുടെ വിഐപി വാഹനവ്യൂഹ കടന്നുപോകുന്നതിനായി അരമണിക്കൂറോളം ഗതാഗതം തടഞ്ഞതിനെ തുടർന്ന് ബംഗളൂരുവിൽ വൻ ട്രാഫിക് ബ്ലോക്കും ജനരോഷവും. ഗർഭിണിയായ ഭാര്യയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന യുവാവ് കനത്ത ഗതാഗതക്കുരുക്കിൽ കുടുങ്ങിയതോടെ റോഡിന് നടുവിലിരുന്ന് പ്രതിഷേധിച്ചു. ബംഗളൂരുവിലെ ഓൾഡ് എയർപോർട്ട് റോഡിൽ ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സാധാരണക്കാരെ ദുരിതത്തിലാഴ്ത്തിയ ഈ സംഭവം. വിഐപി സംസ്കാരത്തിനെതിരെ യുവാവ് റോഡിലിരുന്ന് പ്രതിഷേധിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ ട്രാഫിക് പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

അണ്ടർപാസ് നിർമ്മാണം നടക്കുന്നതിനാൽ നിലവിൽ തന്നെ കനത്ത ഗതാഗതക്കുരുക്ക് നേരിടുന്ന റോഡിലാണ് ഗവർണറുടെ യാത്രയ്ക്കായി പൊലീസ് വാഹനങ്ങൾ തടഞ്ഞത്. ഗവർണർ എച്ച്എഎൽ (HAL) വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നതിന് മുൻപ് തന്നെ പൊലീസ് സിഗ്നലിൽ വണ്ടികൾ തടയുകയായിരുന്നു എന്ന് ജനങ്ങൾ ആരോപിക്കുന്നു. ഇതോടെ ഇസ്രോ (ISRO) ജംഗ്ഷന് സമീപമുള്ള സീബ്ര ക്രോസിംഗിൽ വണ്ടി നിർത്തി യുവാവ് റോഡിലിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. തന്റെ ഭാര്യ ഗർഭിണിയാണെന്നും അടിയന്തരമായി പോകണമെന്നും യുവാവ് പൊലീസിനോട് വിളിച്ചുപറയുന്നുണ്ടായിരുന്നു. തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസും യുവാവും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും, പൊലീസ് ഹോയ്‌സാല കൺട്രോൾ റൂമിൽ വിവരമറിയിക്കുകയും ചെയ്തതോടെയാണ് യുവാവ് റോഡിൽ നിന്നും മാറിയത്.

  വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും ദുരിതയാത്രയ്ക്കും ഒടുവിൽ ശുഭവാർത്ത! പീനിയ മേൽപ്പാലത്തിൽ നടന്ന നിർണായക പരീക്ഷണം വിജയം

ആശുപത്രിയിലേക്ക് പോകാൻ മറ്റ് ബദൽ മാർഗ്ഗങ്ങൾ ഇല്ലാത്തതിനാലാണ് യുവാവ് പ്രതിഷേധിച്ചതെന്ന് സോഷ്യൽ മീഡിയയിൽ ഉയർന്ന പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. അടിയന്തര ഘട്ടങ്ങളിൽ പോലും സാധാരണക്കാരുടെ ജീവന് വില കൽപ്പിക്കാതെ വിഐപി സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന പൊലീസ് നടപടിക്കെതിരെ പ്രമുഖരടക്കം നിരവധി പേരാണ് രംഗത്തെത്തിയത്.

  ലാംബോർഗിനി കാറിലെ അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്ക് ബംഗളൂരു പോലീസിന്റെ സമൻസ്

അതേസമയം, വിഐപി മൂവ്‌മെന്റിനായി 30 മിനിറ്റ് നേരം വാഹനങ്ങൾ തടഞ്ഞിടാൻ യാതൊരു സാധ്യതയുമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിശദീകരണം. എങ്കിലും സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലായതോടെ ജീവൻ ഭീമാ നഗർ ട്രാഫിക് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അസിസ്റ്റന്റ് കമ്മീഷണറെ (ACP) ചുമതലപ്പെടുത്തിയിട്ടുണ്ട്. എച്ച്എഎൽ എയർപോർട്ട് മുതൽ യുവാവ് പ്രതിഷേധിച്ച സ്ഥലം വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും, ആരോപണത്തിൽ സത്യമുണ്ടെന്ന് തെളിഞ്ഞാൽ കർശന നടപടിയുണ്ടാകുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts