ആപ്പ് അധിഷ്‌ഠിത ഓട്ടോ സർവീസുകൾ നിർത്തുക അല്ലെങ്കിൽ 5,000 പിഴ

ബെംഗളൂരു:  സംസ്ഥാന ഗതാഗത വകുപ്പ് ആപ്പ് അധിഷ്‌ഠിത അഗ്രഗേറ്ററുകളോട് ബുധനാഴ്ച മുതൽ ഓട്ടോകൾ നിർത്തുക അല്ലെങ്കിൽ 5,000 പിഴ വീഴുമെന്ന് അറിയിച്ചു  ആപ്പ് അധിഷ്‌ഠിത ഒല, ഊബർ, റാപ്പിഡോ എന്നിവയ്ക്ക് പ്രത്യേക മുച്ചക്ര വാഹന ലൈസൻസ് ലഭിക്കുന്നതുവരെ ഓട്ടോറിക്ഷകൾ ഓടിക്കാൻ അധികാരമില്ലെന്ന് ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിച്ച ട്രാൻസ്പോർട്ട് കമ്മീഷണർ ടിഎച്ച്എം കുമാർ പറഞ്ഞു.

ലൈസൻസ് ലഭിക്കാതെ അവർ ഓട്ടോറിക്ഷകൾ ഓടിക്കുന്നത് നിയമവിരുദ്ധമാണ്. ബുധനാഴ്ച മുതൽ സർവീസുകൾ നിർത്താൻ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുച്ചക്ര വാഹനങ്ങൾ ഓടിക്കാൻ അനുമതി തേടി ഓട്ടോ ഡ്രൈവർമാർ ബുധനാഴ്ച അപേക്ഷ നൽകിയാൽ തുടർനടപടികൾക്കായി അത് സർക്കാരിന് കൈമാറും. പ്രവേശനം/കൺവീനിയൻസ് ഫീസ് സംബന്ധിച്ച് സർക്കാർ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു

ഗതാഗത വകുപ്പ് ഒല, ഊബർ, റാപ്പിഡോ എന്നിവയ്ക്ക് കീഴിലുള്ള ഓട്ടോകൾ ‘നിയമവിരുദ്ധമാണ്’ എന്ന് പ്രസ്താവിക്കുകയും സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. ഓട്ടോകൾക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള മിനിമം നിരക്ക് 30 രൂപയും (ആദ്യത്തെ 2 കിലോമീറ്റർ) അധിക കിലോമീറ്ററിന് 15 രൂപയുമാണ്.

കർണാടക ഓൺ-ഡിമാൻഡ് ട്രാൻസ്‌പോർട്ടേഷൻ ടെക്‌നോളജി അഗ്രഗേറ്റേഴ്‌സ് റൂൾസ്, 2016 പ്രകാരം ടാക്സികൾ മാത്രം ഓടിക്കാൻ ഈ സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. എന്നാൽ, ഒലയും ഊബറും ചട്ടങ്ങൾ ലംഘിച്ച് ഓട്ടോ സർവീസ് നടത്തുകയാണ്. ഒലയുടെയും ഊബറിന്റെയും ക്യാബ് അഗ്രഗേറ്റർ ലൈസൻസുകളുടെ കാലാവധി കഴിഞ്ഞ വർഷം അവസാനിച്ചപ്പോൾ, റാപിഡോയ്ക്ക് അത്തരം ലൈസൻസുകളൊന്നുമില്ല എന്നതാണ് സൂസിജിപ്പിക്കുന്നത്.

  41–ാം വയസ്സിൽ സിആർ7ന് വിവാഹം! ആദ്യ മകന്റെ അമ്മയെ ഇന്നും വെളിപ്പെടുത്താതെ ക്രിസ്റ്റ്യാനോ

ബുധനാഴ്ച മുതൽ ലൈസൻസില്ലാതെ ഓട്ടോറിക്ഷകൾ ഓടിച്ചാൽ ഓരോ വാഹനത്തിനും 5000 രൂപ വീതം പിഴ ചുമത്തുമെന്നും കുമാർ പറഞ്ഞു. ഓട്ടോ ഡ്രൈവർമാരെയോ യാത്രക്കാരെയോ ശിക്ഷിക്കില്ലെന്നും കുമാർ പറഞ്ഞു. “ചില തെറ്റിദ്ധാരണകൾ ഉണ്ടായതിനാൽ ആപ്പുകൾ വഴി ഓട്ടോ റിക്ഷകൾ ഓടിച്ചതിന് തിങ്കളാഴ്ച ചില ഡ്രൈവർമാർക്ക് പിഴ ചുമത്തിയതായും, അദ്ദേഹം പറഞ്ഞു.
ആപ്പ് അധിഷ്‌ഠിത അഗ്രഗേറ്ററുകളെക്കുറിച്ചുള്ള പരാതികൾ വാട്‌സ്ആപ്പ് നമ്പറുകളിലൂടെ (9449863429, 9449863426) രേഖപ്പെടുത്തണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts