മഴ മുന്നറിയിപ്പ്; സംസ്ഥാനത്ത് 11 ജില്ലകളിൽ യെല്ലോ അലേർട്ട്

ബെംഗളൂരു : കർണാടകത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ബെംഗളൂരു ഉൾപ്പെടെയുള്ള 11 ജില്ലകളിൽ ബുധനാഴ്ച കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അല്ലെർട് പ്രഖ്യാപിച്ചു. രണ്ടു ദിവസമായി കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായി മഴ പെയ്യുന്നുണ്ട്.

ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, കലബുറഗി, റായ്ച്ചൂർ, യാദ്ഗിർ, കൊപ്പാൾ, ഗദഗ്, ബെലഗാവി, തുമകൂരു, ചിക്കബെല്ലാപുര, കോലാർ എന്നീ ജില്ലകളിലാണ് യെല്ലോ അല്ലെർട്ടുള്ളത്.

  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്

ചൊവ്വാഴ്ച രാവിലെ 8.30 വരെ മാണ്ഡ്യ ജില്ലയിലെ പാണ്ഡവപുര, ഹാസൻ ജില്ലയിലെ അർക്കൽഗുഡ്, മൈസൂരു ജില്ലയിലെ കൃഷ്ണരാജനഗർ എന്നിവിടങ്ങളിലാണ് കൂടുതൽ മഴ ലഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊട്ടിയൂരിലേക്ക് കന്നഡ ഭക്തരെ സ്വാഗതം ചെയ്ത് ഡി.ഐ.ജി. യതീഷ് ചന്ദ്ര; കന്നഡയിലുള്ള വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts