ബെംഗളൂരു: മുണ്ട് ധരിച്ചെത്തിയ കർഷകന് ഷോപ്പിങ് മാളില്‍ പ്രവേശനം നിഷേധിച്ചു.
സംഭവം വിവാദമായതോടെ മാള്‍ ഏഴുദിവസത്തേക്ക് അടച്ചിടാൻ സർക്കാർ നിർദേശം നല്‍കി.
കർഷകനെ തടഞ്ഞ ജി.ടി മാളിന്റെ നടപടി വ്യാപകവിമർശനത്തിന് ഇടയാക്കിയിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥനും മാള്‍ ഉടമയ്ക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു.
അതിന് പിന്നാലെയാണ് മാള്‍ ഏഴ് ദിവസം അടച്ചിടാൻ നിർദേശം നല്‍കിയതായി നഗരവികസന മന്ത്രി ഭൈരതി സുരേഷ് അറിയിച്ചത്.
ധോത്തി ധരിക്കുന്ന മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയെ മാള്‍ അധികൃതർ തടയുമോ എന്നും മന്ത്രി ചോദിച്ചു.
നിയമസഭാ സ്പീക്കർ യു ടി ഖാദറും പ്രതിഷേധവുമായി രംഗത്തെത്തി.
മാളിനെതിരെ നടപടിയെടുക്കാൻ അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച വൈകിട്ടാണ് ഫക്കീരപ്പയും മകൻ നാഗരാജുവും മാളില്‍ സിനിമ കാണാനെത്തിയത്.
എന്നാല്‍ മുണ്ടുടുത്തുവന്ന ഫക്കീരപ്പയെ മാളില്‍ പ്രവേശിക്കാൻ സെക്യൂരിറ്റി ജീവനക്കാർ അനുവദിച്ചില്ല.
മുണ്ടുടുത്തുവരുന്നവരെ മാളില്‍ പ്രവേശിപ്പിക്കരുതെന്നാണ് മാനേജ്മെൻറ് തീരുമാനമെന്നാണ് സെക്യൂരിറ്റി ജീവനക്കാരൻ ഫക്കീരപ്പയോട് പറഞ്ഞത്.
പാന്റ്സ് ധരിച്ചാല്‍ മാത്രമെ മാളില്‍ പ്രവേശനം അനുവദിക്കുവെന്ന് സെക്യൂരിറ്റി ജീവനക്കാരൻ പറയുന്നത് മകൻ നാഗരാജ് മൊബൈലില്‍ ചിത്രീകരിച്ചിരുന്നു.
ഇത് വൈറലായതോടെ പ്രതിഷേധവുമായി വിവിധ സംഘടനകളും കർഷകരും രംഗത്തെത്തിയിരുന്നു.
സംഭവം വിവാദമായതിന് പിന്നാലെ ഫക്കീരപ്പയോട് മാപ്പ് പറഞ്ഞ് മാള്‍ അധികൃതർ രംഗത്തെത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.