ബെംഗളൂരു: മൈസൂരുവിൽ ദസറയാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ ദീപാലങ്കാരം ബുധനാഴ്ച അവസാനിക്കും. രാത്രി 10.30-നാണ് ദീപാലങ്കാരം സമാപിക്കുക. ദസറയുടെ സമാപനദിവസമായ വിജയദശമിദിനം വരെയാണ് സാധാരണ ദീപാലങ്കാരം ഉണ്ടാകുക. എന്നാൽ ഇക്കുറി ദീപാലങ്കാരത്തിന് ജനങ്ങളിൽനിന്ന് മികച്ച പ്രതികരണം ലഭിച്ചതോടെ ദീപാലങ്കാരം നീട്ടുകയായിരുന്നു.
മൈസൂരു ജില്ലാചുമതലയുള്ള മന്ത്രി എസ്.ടി. സോമശേഖർ, ഊർജമന്ത്രി വി. സുനിൽകുമാർ എന്നിവർചേർന്നാണ് ദീപാലങ്കാരം നീട്ടാനുള്ള തീരുമാനമെടുത്തത്.
എന്നാൽ ദീപാലങ്കാരം 16 വരെ നീട്ടണമെന്നാണ് നഗരത്തിലെ വിനോദസഞ്ചാരമേഖലയിൽ പ്രവർത്തിക്കുന്നവർ സർക്കാരിനോട് അഭ്യർഥിച്ചത്. അതേസമയം ദീപാലങ്കാരം 16 വരെ നീട്ടുകയാണെങ്കിലുണ്ടാകുന്ന അധികസാമ്പത്തികബാധ്യത താങ്ങാൻ സാധിക്കില്ലെന്നും അതിനാൽ കൂടുതൽദിവസത്തേക്ക് നീട്ടാൻ സാധിക്കില്ലെന്നും ചാമുണ്ഡേശ്വരി വൈദ്യുതിവിതരണ കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ ജയവിഭവസ്വാമി പറഞ്ഞു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.