ചായകുടിക്കവേ ഉണ്ടായ തർക്കത്തിൽ യുവാവിനെ കുത്തിക്കൊന്നു

death murder

ബെംഗളൂരു : ചായകുടിക്കുന്നതിനിടെയുണ്ടായ വാക്‌തർക്കത്തെത്തുടർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. നഗരത്തിലെ ശാന്തിനഗർനിവാസി സാദക് (24) ആണ് കൊല്ലപ്പെട്ടത്. മൈസൂരു കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡിനു സമീപത്താണ് സംഭവം. കേസിൽ ഏഴുപേരെ മൈസൂരു പോലീസ് അറസ്റ്റുചെയ്തു.

മൈസൂരുനിവാസികളായ നിതിൻ, ധനേഷ്, ഭാസ്‌കർ, ധനുഷ്, വിഗ്‌നേഷ്, കാർത്തിക്, ഗിരീഷ് എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തിൽ സാദകിന്റെ സുഹൃത്തായ ഗൗസിയാനഗർനിവാസി ഹനീഫ് ബെയ്ഗിന് ഗുരുതരമായി പരിക്കേറ്റു.

  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി

സാദക്കും ഹനീഫും ബസ്‌സ്റ്റാൻഡിനു സമീപത്തെ കടയിൽനിന്ന് ചായ കുടിച്ചുകൊണ്ടിരിക്കേ പ്രതികളുടെ സംഘവുമായി വാക്‌തർക്കമുണ്ടായി. തർക്കത്തിനിടെ സാദക് പ്രതികളിലൊരാളായ ഗിരീഷിനെ മർദിച്ചു. ഇതോടെ സംഘം കത്തിയുപയോഗിച്ച് സാദക്കിനെയും ഹനീഫയെയും മാരകമായി കുത്തുകയായിരുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച സാദക് ലക്ഷ്‌കർ പോലീസ് സ്റ്റേഷനുസമീപം കുഴഞ്ഞുവീണു.

പോലീസ് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും സാദക്കിന്റെ ജീവൻ രക്ഷിക്കാനായില്ല. സിറ്റി പോലീസ് കമ്മിഷണർ ചന്ദ്രഗുപ്തയുടെ നിർദേശപ്രകാരം രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘം മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസ് യാത്രക്കാർ ഇനി 'കേട്ടു പഠിക്കും': ബിഎംടിസി ബസുകളിൽ വരുന്നു വലിയൊരു മാറ്റം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ ഐ.ടി.ആർ സമർപ്പിക്കുന്നവർ സൂക്ഷിക്കുക; വാട്‌സ്ആപ്പിൽ ഈ സന്ദേശം വന്നോ? ഒറ്റ ക്ലിക്കിൽ ബാങ്ക് അക്കൗണ്ട് പൂജ്യമാകും
[masterslider id="10"]

Related posts