കേന്ദ്രമന്ത്രി സോമണ്ണയുടെ മകനുൾപ്പെടെ മൂന്നുപേർക്കെതിരേ ദമ്പതിമാരെ ഭീഷണിപ്പെടുത്തൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾക്ക് കേസ്

ബെംഗളൂരു : ദമ്പതിമാരെ ഭീഷണിപ്പെടുത്തിയ കേസിൽ കേന്ദ്രമന്ത്രി വി. സോമണ്ണയുടെ മകൻ ബി.എസ്. അരുൺ ഉൾപ്പെടെ മൂന്നുപേർക്കെതിരേ പോലീസ് കേസെടുത്തു.

ഇവന്റ് മാനേജ്മെന്റ്‌ കമ്പനി നടത്തുന്ന ദമ്പതിമാരായ മാധവരാജ്, തൃപ്തി എന്നിവരുടെ പരാതിയിലണ് കേസ്. 37-ാമത് അഡീഷണൽ ചീഫ് മെട്രോപോളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് കേസെടുത്തത്.

  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്

സോമണ്ണയുടെ മകൻ അരുണും മാധവരാജും ചേർന്ന് ഇവന്റ് മാനേജ്മെന്റ്‌ കമ്പനി തുടങ്ങിയെന്നും പിന്നീട് കമ്പനിയിലെ ക്രമക്കേടുകൾ ചോദ്യംചെയ്തപ്പോൾ മാധവരാജ് കമ്പനിവിടാൻ നിർബന്ധിക്കപ്പെട്ടെന്നും എഫ്.ഐ.ആറിൽ പറഞ്ഞു.

ഭർത്താവിനും തനിക്കും ജീവന് ഭീഷണിയുണ്ടെന്നും ഭർത്താവിനെ അരുണിന്റെ ഗുണ്ടകൾ മുറിയിൽ പൂട്ടിയിട്ട് ഉപദ്രവിച്ചെന്നും തൃപ്തി നൽകിയ പരാതിയിലുണ്ട്. സഞ്ജയ്‌നഗർ പോലീസാണ് കേസെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിധി തേടി സ്വകാര്യ ഭൂമിയിലെ ക്ഷേത്രം തകർത്തു; രണ്ടുപേർക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts