വേനൽമഴയിൽ നാശനഷ്ടങ്ങൾ തുടരുന്നു; നഗരത്തിൽ മഴക്കാല മുന്നൊരുക്കം പൂർത്തിയായില്ല

ബെംഗളൂരു : വേനൽമഴയിൽ നാശനഷ്ടങ്ങൾ തുടരുമ്പോഴും നഗരത്തിൽ മഴക്കാല മുന്നൊരുക്കങ്ങൾ നാമമാത്രമെന്ന് ആരോപണം.

ഒരാഴ്ചയോളമായി പെയ്യുന്ന മഴയിൽ പലയിടങ്ങളിലും വെള്ളം കയറിയെങ്കിലും ഓവുചാലുകൾ വൃത്തിയാക്കി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാനുള്ള നടപടികൾ പൂർത്തിയാക്കിയില്ലെന്നാണ് നഗരത്തിലെ റെസിഡൻറ്‌സ്‌ അസോസിയേഷനുകളുടെ ആരോപണം.

കഴിഞ്ഞദിവസം യെലഹങ്കയിൽ 22 വില്ലകളിൽ വെള്ളം കയറിയത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

ജൂൺ ആദ്യ ആഴ്ചയിൽ നഗരത്തിൽ കാലവർഷമെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തൽ.

നിലവിലെ സാഹചര്യം പരിഗണിക്കുമ്പോൾ മഴക്കാലമായാൽ നഗരത്തിലങ്ങോളമിങ്ങോളം വെള്ളക്കെട്ട് രൂപപ്പെടുമെന്നാണ് ആശങ്ക.

സാധാരണയായി മേയ് ആദ്യആഴ്ചയോടെ നഗരത്തിൽ ഓവുചാലുകൾ വൃത്തിയാക്കുക, അപകടനിലയിലുള്ള മരങ്ങൾ വെട്ടിമാറ്റുക തുടങ്ങിയ പ്രവൃത്തികൾ പൂർത്തിയാകാറുണ്ട്.

എന്നാൽ ഇത്തവണ കാര്യമായ നടപടിയൊന്നും കോർപ്പറേഷന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

നഗരത്തിൽ വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുള്ള 200 ഇടങ്ങളുണ്ടെന്നാണ് കോർപ്പറേഷന്റെ കണക്ക്.

ഇവിടെ വെള്ളക്കെട്ടുണ്ടാകുന്നത് കണ്ടെത്താൻ നേരത്തേ സെൻസറുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഇവയിൽ നിന്നുള്ള സിഗ്നലുകൾ ലഭിക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനകൾ പൂർത്തിയാകുന്നതേയുള്ളൂ.

സംസ്ഥാന ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് സംവിധാനം പ്രവർത്തിക്കുന്നതെങ്കിലും മുന്നറിയിപ്പ് സിഗ്നലുകൾ ലഭിക്കുമ്പോൾ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടത് കോർപ്പറേഷനാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us