ആർസിബി ആരാധകരെ ട്രോളി കെഎസ്ആർടിസി ഫാൻ പേജ് 

ബെംഗളൂരു: ഐപിഎല്‍ ക്വാളിഫയർ കാണാതെ അപ്രതീക്ഷിതമായി പുറത്തായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ട്രോളി കെഎസ്‌ആർടിസി ഫാൻ പേജ്.

ആർസിബിയുടെ മലയാളി ആരാധകരെ ട്രോളിയ പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളിലും വൈറലായി.

കപ്പ് പൊക്കാൻ പോയവരുടെ ശ്രദ്ധക്ക്….. ബെംഗളൂരുവിൽ നിന്നും കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലേക്ക് കെഎസ്ആർടിസി എസി/നോൺ എസി സ്ലീപ്പർ /സെമി സ്ലീപ്പർ സൂപ്പർ ഫാസ്റ്റ് ബസുകള്‍ ലഭ്യമാണ് എന്നായിരുന്നു ട്രോള്‍.

കൂടുതല്‍ വിവരങ്ങള്‍ക്കു സന്ദർശിക്കാൻ പറഞ്ഞ് കെഎസ്‌ആർടിസിയുടെ ഓണ്‍ലൈൻ ബുക്കിംഗ് പ്ലാറ്റ്‌ഫോമിന്റെ ലിങ്കും പോസ്റ്റ് ചെയ്തിട്ടുണ്ട്.

കെഎസ്‌ആർടിസി കൊട്ടാരക്കര എന്ന പേരിലുളള ഫേസ്ബുക്ക് പേജിലാണ് ബെംഗളൂരു ആരാധകരുടെ ചങ്ക് തകർക്കുന്ന ട്രോള്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

പോസ്റ്റ് വൈറലായതോടെ ആർസിബി ആരാധകരും മറുപടികളുമായി രംഗത്തെത്തി.

ചെന്നൈ ഉള്‍പ്പെടെയുളള ടീമുകളുടെ ആരാധകരും ഏറ്റുപിടിച്ചതോടെ പോസ്റ്റ് വൈറലാകുകയായിരുന്നു.

ബെംഗളൂരുവിൽ നിന്നും വരുന്നതൊക്കെ കൊള്ളാം ഡ്രൈവറോട് അധികം അഗ്രെഷൻ ഇല്ലാതെ വരാൻ പറയണം.

ഇല്ലേല്‍ ചിലരെ പോലെ ലക്ഷ്യസ്ഥാനത്തു എത്തില്ല മുൻപേ തീരും, കപ്പ് പൊക്കുന്ന വരെ ഇനി കെഎസ്ആർടിസി യില്‍ കേറില്ല – സാല ശംഭു എന്നിങ്ങനെയാണ് പോസ്റ്റിന് താഴെയുള്ള രസകരമായ കമന്റുകള്‍.

എന്നാല്‍ തിരിച്ചടിച്ച്‌ ബെംഗളൂരു ആരാധകരും കമന്റുകളില്‍ നിറഞ്ഞു.

ഗുജറാത്തില്‍ കളി നടന്നതിന് എന്തിനാടാ മണ്ടന്മാരെ ബെംഗളൂരുവിൽ നിന്ന് ബസ് വിടുന്നത്…. വെറുതെയല്ല ഇവന്മാർ നന്നാകാത്തത്, ശമ്പളം ഒന്നും കിട്ടുന്നില്ലേ, ആദ്യം റോഡില്‍ മര്യാദയ്ക് വണ്ടി ഓടിക്കൂ എന്നിട്ട് കപ്പ് പൊക്കാമെന്നുമാണ് മറുപടി കമന്റുകള്‍.

രാജസ്ഥാൻ റോയല്‍സിനോട് നാല് വിക്കറ്റിന് തോറ്റാണ് ക്വാളിഫയർ കാണാതെ ആർസിബി പുറത്തായത്.

തോല്‍വിക്ക് പിന്നാലെ സമൂഹമാദ്ധ്യമങ്ങളില്‍ ഇന്നലെ മുതല്‍ ബെംഗളൂരുവിനെ ട്രോളി ആരാധകരുടെ പോരും തുടങ്ങിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us