കെംപഗൗഡ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വന്‍ വർധന

ബെംഗളൂരു ∙ കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ‌ യാത്രക്കാരുടെ എണ്ണത്തിൽ 11.7% വർധന. നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ ആറുമാസംകൊണ്ട് 1.23 കോടി പേരാണു ബെംഗളൂരു വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത്. ആഭ്യന്തര യാത്രക്കാർ 13.3 ശതമാനവും രാജ്യാന്തര യാത്രക്കാർ 3.6 ശതമാനവും വർധിച്ചതായി വിമാനത്താവള അതോറിറ്റി അറിയിച്ചു.

  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു

ദിവസേന 67,700 എന്ന കണക്കിലാണു കഴിഞ്ഞ ആറുമാസം യാത്രക്കാരെത്തിയത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഏവിയേഷൻ (ഡിജിസിഎ) ഡേറ്റ അനുസരിച്ച് ഈ കാലയളവിൽ ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ ഏറ്റവും കൃത്യനിഷ്ഠയുള്ള വിമാനത്താവളമെന്ന ഖ്യാതിയും ബെംഗളൂരുവിനു സ്വന്തമാക്കാനായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts