സ്‌ഫോടക വസ്തുക്കൾ കേരളത്തിൽ നിന്നാണ് മംഗളൂരുവിൽ എത്തിയതെന്ന് സംശയം

കൊച്ചി: കോയമ്പത്തൂരിലും മംഗളൂരുവിലും സ്‌ഫോടനങ്ങൾ നടന്ന പശ്ചാത്തലത്തിൽ കേന്ദ്ര, സംസ്ഥാന സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത അടിയന്തര യോഗം കൊച്ചിയിൽ ചേർന്നു.

കേന്ദ്ര ഇൻറലിജൻസ് ബ്യൂറോ ആസ്ഥാനത്ത് നടന്ന യോഗത്തിൽ റോ ഉൾപ്പെടെയുള്ള സംഘങ്ങളുടെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തതായാണ് വിവരം.

നിലവിലെ സുരക്ഷ വിലയിരുത്തിയതിനൊപ്പം മുൻകരുതലുകളെക്കുറിച്ചും യോഗം ചർച്ച ചെയ്തു. മംഗളൂരുവിൽ ഓട്ടോയിലുണ്ടായ പ്രഷർ കുക്കർ ബോംബ് സ്‌ഫോടത്തിനു സ്ഫോടക വസ്തുക്കൾ എത്തിച്ചത് കേരളത്തിൽ നിന്നാണെന്നാണ്  സംശയം. പ്രതി മുഹമ്മദ് ഷാരീഖ് ആലുവയിൽ സെപ്റ്റംബർ 13 മുതൽ 18 വരെ തങ്ങിയതായാണു കണ്ടെത്തിയിട്ടുള്ളത്.

  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി

ആലുവയിലെ ലോഡ്ജിലെ മേൽവിലാസത്തിൽ ഷാരീഖിന് കൊറിയയിൽ എത്തിയത് സ്ഫോടക വസ്തുക്കൾ ആണോയെന്നും സംശയിക്കുന്നു. എറണാകുളത്തു നിന്നും ചില സഹായങ്ങൾ ഇയാൾക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. തമിഴ്നാട്ടിൽ നിന്നാണു ഷാരീഖ് ആലുവയിൽ എത്തിയത്. യാത്രയുടെ വിവരങ്ങളും ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്. ആലുവയിൽ എത്തിയ ഇയാൾ എവിടെ താമസിച്ചു, ആരെയെല്ലാം സന്ദർശിച്ചു എന്ന കാര്യത്തിൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഈ ഓട്ടോ ഡ്രൈവർക്ക്, ഓട്ടോയാണ് വീട്, മെട്രോ സ്റ്റേഷനാണ് അഭയം: ഇത് 'നിശബ്ദ പോരാളിയുടെ' കഥ; വീഡിയോ കാണാം
[masterslider id="10"]

Related posts