നഗരത്തിൽ കനത്ത മഴയ്ക്ക് സാധ്യത: കാലാവസ്ഥാ വകുപ്പ്

ബെംഗളൂരു: നവംബർ 24 വരെ ബെംഗളൂരു ഉൾപ്പെടെ കർണാടകയുടെ മിക്ക ഭാഗങ്ങളിലും കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി എന്നീ മലയോര മേഖലകൾക്ക് പുറമെ ശിവമോഗ, കുടക്, ഹാസൻ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

ദക്ഷിണ കർണാടക ജില്ലകളായ മണ്ഡ്യ, രാംനഗർ, മൈസൂരു, തുംകുരു, വടക്കൻ കർണാടക ജില്ലകളായ വിജയപുര, ഹാവേരി എന്നിവിടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്.

  മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാഹനവ്യൂഹം തടയാൻ ശ്രമം:.വഴിയിൽ തടഞ്ഞത് സ്വന്തം ആളുകളോ? കേസെടുത്തു പോലീസ്

ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റ് ശക്തി കുറയുന്നത് വരെ അടുത്ത 48 മണിക്കൂറിനുള്ളിൽ മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ചൊവ്വാഴ്ച പ്രവചിച്ചിരുന്നു.

അടുത്ത 24 മണിക്കൂറിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയുണ്ടാകും. നാളെ കർണാടകയുടെ തെക്കൻ ഉൾപ്രദേശങ്ങളിൽ ബല്ലാരി, ദാവൻഗെരെ തുടങ്ങി ചാമരാജനഗർ വരെയുള്ള 16 ജില്ലകളിലായി മഴ വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഐഎംഡി ബെംഗളൂരു ഡയറക്ടർ ഗീതാ അഗ്നിഹോത്രി മാധ്യമങ്ങളോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചിപ്സ് പാക്കറ്റിലെ കളിപ്പാട്ടം തൊണ്ടയിൽ കുടുങ്ങി അഞ്ചുവയസ്സുകാരൻ മരിച്ചു
[masterslider id="10"]

Related posts