നടൻ ദർശൻ കൂടുതൽ കേസുകളിലേക്ക്; അനധികൃതമായി ഫാം ഹൗസിൽ വിദേശ പക്ഷിയെ വളർത്തി 

ബെംഗളൂരു: ആരാധകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കന്നഡ നടന്‍ ദര്‍ശന്‍ തൂഗുദീപ കൂടുതല്‍ കുരുക്കിലേക്ക്.

ടി നര്‍സിപുരയിലുള്ള നടന്റെ ഫാം ഹൗസില്‍ വിദേശ പക്ഷിയായ മുള്ളന്‍ വാത്തയെ അനധികൃതമായി വളര്‍ത്തിയതായി കണ്ടെത്തി.

ഈ കേസില്‍ നടന്‍ കൂടുതല്‍ പ്രശ്നങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

  മരണത്തെ തോൽപ്പിച്ച മാതൃത്വം; ജബല്‍പൂര്‍ ബോട്ടപകടത്തിൽ മരണത്തിലും കൈവിട്ടില്ല; കുഞ്ഞിനെ മാറോടണച്ച് അമ്മ

ദര്‍ശനെതിരെ നേരത്തെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

നടന്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലായതിനാല്‍ വനംവകുപ്പ് വിഷയം വീണ്ടും എടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.

നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വനം-പരിസ്ഥിതി മന്ത്രി ഈശ്വര്‍ ഖണ്ഡ്രെ പറഞ്ഞു.

നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കും.

ഒന്നരവര്‍ഷത്തെ പഴക്കമുള്ളതാണ് ഈ കേസ്.

നിയമവിരുദ്ധമായി ആരു ചെയ്താലും അവര്‍ക്കെതിരെ നടപടിയെടുക്കും.

വിഷയം വനംവകുപ്പ് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യയിൽ ഇത്തവണ കാലവർഷം കുറയും; കേരളത്തിൽ ഉഷ്ണതരംഗത്തിന് സാധ്യത ആശങ്കയേറ്റി എൽനിനോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us