ഹംപി ഉത്സവത്തോടനുബന്ധിച്ചു സ്പെഷൽ ബസ് സർവീസുകളുമായി കർണാടക ആർടിസി

ബെള്ളാരി : ഹംപി ഉത്സവത്തോടനുബന്ധിച്ചു കർണാടക ആർടിസി ഹൊസപ്പേട്ടെയിൽനിന്നു ഹംപിയിലേക്കു സ്പെഷൽ ബസ് സർവീസ് നടത്തും. മൂന്നുമുതൽ അഞ്ചുവരെ രാവിലെ ഏഴുമുതൽ രാത്രി പത്തുവരെ 15 മിനിറ്റ് ഇടവേളയിൽ ബസ് സർവീസുകൾ ഉണ്ടാകും.

ഹംപി ഉത്സവത്തോടനുബന്ധിച്ചുള്ള ഹെലികോപ്ടർ സർവീസ് ഇന്നലെ ആരംഭിച്ചു. ഹോട്ടൽ മയൂര ഭുവനേശ്വരിയിലെ ഹെലിപാഡിൽനിന്നാണു ഹംപിയുടെ ആകാശക്കാഴ്ചകൾ വീക്ഷിക്കാനുള്ള സർവീസ് ക്രമീകരിച്ചിരിക്കുന്നത്. മൂന്നുദിവസം നീണ്ടുനിൽക്കുന്ന ഹംപി ഉത്സവത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. കർണാടക സാംസ്കാരിക വകുപ്പ്, കർണാടക ടൂറിസം വികസന കോർപറേഷൻ, ബെള്ളാരി ജില്ലാ ഭരണകൂടം എന്നിവയുടെ ആഭിമുഖ്യത്തിലാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.

  സംസ്ഥാനത്തെ ഗവ. കോളേജുകളിൽ ഈ കോഴ്സുകൾക്ക് പ്രിയമേറുന്നു; കൂടുതൽ സീറ്റുകളും പുതിയ ബാച്ചുകളും അനുവദിക്കാൻ തീരുമാനം

വോക്ക് ചരിത്ര നഗരത്തിന്റെ ശേഷിപ്പുകൾ തേടിയുള്ള പൈതൃക യാത്ര ഹംപിയെ നേരിട്ടറിയാൻ എത്തിയവർക്കു വേറിട്ട അനുഭവമായി. ഹംപി ഉത്സവത്തോട് അനുബന്ധിച്ചാണു വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഹംപിയിലെ വിവിധ ചരിത്ര സ്മാരകങ്ങളെ കൂട്ടിയിണക്കി ഹെറിറ്റേജ് വോക്ക് സംഘടിപ്പിച്ചത്. കന്നഡ സാംസ്കാരിക വകുപ്പ്, കർണാടക ടൂറിസം വകുപ്പ്, ബെള്ളാരി ജില്ലാ ഭരണകൂടം എന്നിവയുടെ ആഭിമുഖ്യത്തിലാണു 10 കിലോമീറ്റർ നീളുന്ന യാത്ര സംഘടിപ്പിച്ചത്. നവംബർ മൂന്നുമുതൽ അഞ്ചുവരെയാണു 12 വേദികളിലായി ഹംപി ഉത്സവം നടക്കുന്നത്.

  ഒരു മാസത്തെ ശമ്പളം വെറും വാടകയ്ക്ക്! ബെംഗളൂരുവിലെ ഫ്ലാറ്റ് വാടകയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വൻ സംവാദം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ തെരുവ് നായ്ക്കൾക്കായുള്ള ഫീഡിങ് സ്പോട്ടുകൾ പരാജയത്തിലേക്ക്; പ്രതിഷേധിച്ച് മൃഗസ്നേഹികൾ
[masterslider id="10"]

Related posts