ഇലക്ട്രോണിക് സിറ്റിയിലെ ഹോട്ടലുകൾക്ക് ബോംബ് ഭീഷണി 

ബെംഗളൂരു: ഇലക്‌ട്രോണിക് സിറ്റിയിലെ മൂന്ന് ഹോട്ടലുകള്‍ക്ക് ബോംബ് ഭീഷണി.

വ്യാഴാഴ്ച പുലർച്ചെയാണ് ബെംഗളൂരു ഇലക്‌ട്രോണിക് സിറ്റിയിലെ പ്രശസ്തമായ ഒട്ടേറ ഉള്‍പ്പെടെ മൂന്ന് ഹോട്ടലുകള്‍ക്ക് ബോംബ് ഭീഷണിയുമായി ഇമെയിലുകള്‍ ലഭിച്ചത്.

പുലർച്ചെ രണ്ട് മണിക്ക് അയച്ച സന്ദേശം ഇമെയിലുകള്‍ പരിശോധിച്ചപ്പോഴാണ് ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടത്.

ഉടൻ തന്നെ അധികൃതരെ വിവരമറിയിച്ചു.

തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ബോംബ് സ്ക്വാഡും സ്ഥലത്തെത്തിയിരുന്നു.

ഹോട്ടലിന് പോലീസ് സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തു.

പരിഭ്രാന്തി നിറഞ്ഞ മണിക്കൂറുകള്‍ക്ക് ശേഷം, ബോംബ് ഭീഷണി വ്യാജമാണെന്ന് പോലീസ് അറിയിച്ചു.

  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ

കെട്ടിടത്തില്‍ നിന്നോ പരിസര സ്ഥലങ്ങളില്‍ നിന്നോ സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല.

കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്തുടനീളം വിവിധ സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള ബോംബ് ഭീഷണി ലഭിച്ചിട്ടുണ്ട്.

ഇമെയില്‍ വഴി ലഭിക്കുന്ന ഇത്തരം ഭീഷണി ആളുകള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു.

ഡല്‍ഹി, അഹമ്മദാബാദ്, ബംഗളൂരു എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്ക് അടുത്തിടെ ബോംബ് ഭീഷണിയുമായി ഇമെയിലുകള്‍ ലഭിച്ചിരുന്നു, അവ വ്യാജമാണെന്ന് പിന്നീട് കണ്ടെത്തി.

അഹമ്മദാബാദ് സ്‌കൂളിന് ലഭിച്ച ബോംബ് ഭീഷണിക്ക് റഷ്യയുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

മെയ് 14 ന് ബംഗളൂരുവിലെ ജെയിൻ ഹെറിറ്റേജ് സ്‌കൂളിന് അർദ്ധരാത്രി ഇമെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ച സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി

സന്ദേശം ലഭിച്ച ഉടൻ തന്നെ സ്‌കൂള്‍ അധികൃതർ കഗ്ഗലിപുര പോലീസില്‍ വിവരമറിയിച്ചു.

ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സമഗ്രമായ പരിശോധന നടത്തിയെങ്കിലും സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്താനായില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അക്കാദമിക് സമ്മർദ്ദം: ഐ.ഐ.എസ്.സി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി
[masterslider id="10"]

Related posts