കുവൈത്തിലെ തീപ്പിടിത്തത്തിൽ മരിച്ച കലബുറഗി സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു

ബെംഗളൂരു : കുവൈത്തിലെ തീപ്പിടിത്തത്തിൽ മരിച്ചവരിൽ കലബുറഗി സ്വദേശിയും.

കലബുറഗി ആലന്ദ് താലൂക്കിലെ സരസാംബ സ്വദേശി വിജയകുമാറാണ് (42) മരിച്ചത്.

കുവൈത്തിൽ പത്തുവർഷമായി ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു. ഭാര്യയും ഒരുമകനും ഒരുമകളുമുണ്ട്.

വിജയകുമാറിന്റെ മൃതദേഹം കുവൈത്തിൽനിന്ന്‌ വെള്ളിയാഴ്ച രാത്രിയോടെ ജന്മനാട്ടിലെത്തിച്ചു.

  'വെറും ഒരു താടിയല്ല ഇത്, 2019 മുതൽ കാത്തിരുന്ന പ്രതികാരം'; ഡി.കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞാ ലുക്കിന് പിന്നിലെ ആരും പറയാത്ത കഥ!

കുവൈത്തിൽനിന്ന് കൊച്ചിയിലെത്തിച്ച മലയാളികളുടെ മൃതദേഹത്തോടൊപ്പമാണ് വിജയകുമാറിന്റെ മൃതദേഹവും കൊണ്ടുവന്നത്.

കൊച്ചിയിൽനിന്ന് ഹൈദരാബാദ് വിമാനത്താവളത്തിലെത്തിച്ചു. ആംബുലൻസിൽ കലബുറഗിയിലെത്തിക്കുകയായിരുന്നു.

സർക്കാരിന്റെ സഹായം വിജയകുമാറിന്റെ കുടുംബത്തിന് ഉറപ്പുവരുത്തുമെന്ന് മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മരണം തൊട്ടുമുന്നിൽ, രക്ഷകനായി വളർത്തുപൂച്ച; തകർന്നുവീണ മേൽക്കൂരയ്ക്കടിയിൽ നിന്ന് അച്ഛനും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts