സ്വകാര്യ ബസ് അപകടത്തില്‍ പെട്ടു;8 പേര്‍ മരിച്ചു;40 പേര്‍ക്ക് പരിക്ക്.

ബെംഗളൂരു : സ്വകാര്യ ബസ് അപകടത്തില്‍ പെട്ട് എട്ടു യാത്രക്കാര്‍ തല്‍ക്ഷണം മരിച്ചു,നാല്പതോളം പേര്‍ക്ക് പരിക്കുണ്ട്.ഇന്ന് രാവിലെ 08:50 ഓടെ തുമുകുരു വില്‍ നിന്ന് കൊരട്ടെഗരെയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ആണ് അപകടത്തില്‍ പെട്ടത്.

45 ല്‍ അധികം ആളുകള്‍ ബസില്‍ ഉണ്ടായിരുന്നു,ഒരു ഓട്ടോ റിക്ഷയെ മറികടക്കാന്‍ ശ്രമിക്കവേ ബസിന് നിയന്ത്രണം നഷ്ട്ടപ്പെടുകയിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറയുന്നു.കൊരട്ടെഗരെ താലൂക്കിലെ ജെട്ടി അഗ്രഹാര എന്നാ സ്ഥലത്താണ് ബസ് കീഴ്മേല്‍ മറിഞ്ഞത്.

  ഹൊസഹള്ളി-കബ്ബൺ പാർക്ക് മെട്രോ സർവ്വീസ് സമയത്തിൽ മാറ്റം; അറിയാൻ വായിക്കാം

തുമുകുരു പോലീസ് അറിയിച്ചത് പ്രകാരം മരണസംഖ്യ 8 ആണ്,പാര്‍ലമെന്‍ട്രി കാര്യമന്ത്രി ജെ സി മധു സ്വാമി സ്ഥലത്തെത്തി.

കൂടുതല്‍ ആളുകളും ദീപാവലി ആഘോഷം കഴിഞ്ഞു നാട്ടില്‍ നിന്ന് ജോലി സ്ഥലത്തേക്കും പഠിക്കുന്ന സ്ഥലത്തേക്കും തിരിക്കുന്നവര്‍ ആയിരുന്നു.കൂടുതല്‍ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നതെ ഉള്ളൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts