പ്രധാനമന്ത്രിക്ക് കത്തയച്ചാൽ പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാൻ ആവില്ല; പ്രഹ്ളാദ് ജോഷി 

ബെംഗളൂരു: പ്രധാനമന്ത്രിക്ക് കത്തയച്ചാല്‍ മാത്രം പ്രജ്വല്‍ രേവണ്ണ എം.പിയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാനാവില്ലെന്ന് കേന്ദ്ര മന്ത്രി പ്രള്‍ഹാദ് ജോഷി പറഞ്ഞു.

മുഖ്യമന്ത്രി സിദ്ധാരാമയ്യ നരേന്ദ്ര മോദിക്ക് കത്തയച്ചതിനോട് കലബുറഗിയില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.

പാസ്പോർട്ട് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി കോടതിയുടെ പരിഗണനയിലുണ്ട്.

കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കുന്നത്.

  മജസ്റ്റിക്ക് ബസ് സ്റ്റാൻഡ് രണ്ടര വയസ്സുകാരനെ വിറ്റതായി പരാതി; ഭാര്യക്കെതിരെ ഗുരുതര ആരോപണവുമായി ഭർത്താവ്

കേന്ദ്രം കർണാടക സർക്കാറുമായി സഹകരണത്തിന് തയാറാണ്.

എന്നാല്‍, കത്തയച്ചതിന് പിറകെ പാസ്പോർട്ട് റദ്ദാക്കണം എന്ന് പറഞ്ഞാല്‍ എങ്ങനെ സാധിക്കും? മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരോട് തനിക്ക് ചോദിക്കാനുള്ളത് മറ്റൊന്നാണ്.

പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട അശ്ലീല വിഡിയോ ഏപ്രില്‍ 21ന് പുറത്തുവന്നതാണ്.

എന്തുകൊണ്ടാണ് കർണാടക സർക്കാർ 27ന് പ്രജ്വല്‍ രാജ്യം വിടുംവരെ മിണ്ടാതിരുന്നത്?

വൊക്കാലിഗ വോട്ട് ബാങ്കില്‍ ഇടിവ് സംഭവിക്കും എന്നായിരുന്നു നിങ്ങളുടെ ഭയം -പ്രള്‍ഹാദ് ജോഷി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ആശ്വാസം: ക്ഷാമബത്ത 1.50 ശതമാനം വർദ്ധിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പേടിഎം ബാങ്ക് ഇനി ഓർമ്മ; ബാങ്കിന്റെ ലൈസൻസ് റദ്ദാക്കി ആർബിഐ;നിങ്ങളുടെ പണം സുരക്ഷിതമോ?
[masterslider id="10"]

Related posts

Click Here to Follow Us