മിമിക്രി താരം കോട്ടയം സോമരാജ് അന്തരിച്ചു 

കോട്ടയം: മിമിക്രി താരവും നടനുമായ സോമരാജ് അന്തരിച്ചു. ഏതാനും നാളുകളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. കാഥികന്‍, മിമിക്രി ആര്‍ട്ടിസ്റ്റ്, നടന്‍, സ്‌ക്രിപ്റ്റ് റൈറ്റെര്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു. അഞ്ചര കല്യാണം, കണ്ണകി, ഫാന്റം, ബാംബൂ ബോയ്സ്, ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ, ചാക്കോ രണ്ടാമന്‍, ആനന്ദ ഭൈരവി, അണ്ണന്‍ തമ്ബി, കിംഗ് ലയര്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇന്ദ്രപുരാണം എന്ന ചിത്രത്തിന്റെ തിരകഥയും സംഭാഷണവും നിര്‍വഹിച്ചത് സോമരാജാണ്. നിരവധി ടെലിവിഷന്‍ സ്‌റ്റേജ് പരിപാടികളുടെ തിരക്കഥാകൃത്തുമായിരുന്നു.

Read More

പ്രധാനമന്ത്രിക്ക് കത്തയച്ചാൽ പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാൻ ആവില്ല; പ്രഹ്ളാദ് ജോഷി 

ബെംഗളൂരു: പ്രധാനമന്ത്രിക്ക് കത്തയച്ചാല്‍ മാത്രം പ്രജ്വല്‍ രേവണ്ണ എം.പിയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാനാവില്ലെന്ന് കേന്ദ്ര മന്ത്രി പ്രള്‍ഹാദ് ജോഷി പറഞ്ഞു. മുഖ്യമന്ത്രി സിദ്ധാരാമയ്യ നരേന്ദ്ര മോദിക്ക് കത്തയച്ചതിനോട് കലബുറഗിയില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. പാസ്പോർട്ട് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി കോടതിയുടെ പരിഗണനയിലുണ്ട്. കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കുന്നത്. കേന്ദ്രം കർണാടക സർക്കാറുമായി സഹകരണത്തിന് തയാറാണ്. എന്നാല്‍, കത്തയച്ചതിന് പിറകെ പാസ്പോർട്ട് റദ്ദാക്കണം എന്ന് പറഞ്ഞാല്‍ എങ്ങനെ സാധിക്കും? മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരോട് തനിക്ക് ചോദിക്കാനുള്ളത് മറ്റൊന്നാണ്. പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട…

Read More

മുൻ ഭാര്യയുടെ വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമം; മുൻ ഡിജിപി അറസ്റ്റിൽ 

ചെന്നൈ: വീട്ടില്‍ അതിക്രമിച്ച്‌ കയറാൻ ശ്രമിച്ചെന്ന മുൻ ഭാര്യയുടെ പരാതിയില്‍ തമിഴ്നാട് മുൻ ഡിജിപി പിടിയില്‍. മുൻ സ്പെഷ്യല്‍ ഡിജിപി രാജേഷ് ദാസാണ് അറസ്റ്റിലായത്. ഐഎഎസ് ഉദ്യോഗസ്ഥയും ഊർജ്ജ വകുപ്പ് സെക്രട്ടറിയുമായ ബീല വെങ്കിടേഷിന്റെ പരാതിയിലാണ് അറസ്റ്റ്. ഐപിഎസ് ഉദ്യോഗസ്ഥയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസില്‍ രാജേഷ് ദാസ് ശിക്ഷിക്കപ്പെട്ട ശേഷം ഇവർ വേർപിരിഞ്ഞിരുന്നു. കേസില്‍ ഇയാളുടെ അറസ്റ്റ് താല്‍കാലികമായി സ്റ്റേ ചെയ്തിരുന്നു.

Read More

മിൽമ ചോക്ലേറ്റിൽ പുഴു; വിപണിയിൽ നിന്ന് പിൻവലിക്കുമെന്ന് അധികൃതർ

കോഴിക്കോട്: മില്‍മയുടെ ഡാര്‍ക്ക് ചോക്ലേറ്റില്‍ നിന്നും നിറയെ പുഴുക്കളെ ലഭിച്ചതായി പരാതി. താമരശ്ശേരി സ്വദേശിയാണ് പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് ഇദ്ദേഹം താമരശ്ശേരി പഴയ സ്റ്റാന്‍ഡിന് സമീപത്തുള്ള ബേക്കറിയില്‍ നിന്ന് ചോക്ലേറ്റ് വാങ്ങിയത്. 40 രൂപയായിരുന്നു വില. പിന്നീട് കവര്‍ പൊളിച്ച്‌ അകത്തെ അലൂമിനിയം ഫോയില്‍ കവറും പൊളിച്ചപ്പോഴാണ് നിറയെ പുഴുക്കളെ കണ്ടതെന്ന് പരാതിക്കാരന്‍ പറയുന്നു. ചോക്ലേറ്റിന്റെ പാക്കിംഗ് ഡേറ്റ് 2023 ഒക്ടോബര്‍ 16 നാണ് കാണിച്ചിരിക്കുന്നത്. എക്‌സ്പയറി ഡേറ്റ് 2024 ഒക്ടോബര്‍ 15 വരെയാണ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മില്‍മാ അധികൃതര്‍ കടയിലെ…

Read More

മൈസൂരിൽ നിന്നും കണ്ണൂരേക്കുള്ള ബസിൽ പരിശോധന; എംഡിഎംഎ യുമായി യുവാക്കൾ പിടിയിൽ 

ബെംഗളൂരു: കൂട്ടുപുഴ എക്‌സൈസ് ചെക്പോസ്റ്റില്‍ രണ്ടു വിദ്യാർത്ഥികള്‍ മയക്കുമരുന്നായ എംഡിഎംഎയുമായി പിടിയില്‍. തളിപ്പറമ്പ് സ്വദേശികളായ അല്‍ത്താഫ് ( 21), ഷമ്മാസ് (21) എന്നിവരാണ് അറസ്റ്റിലായത്. മൈസൂരില്‍ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന കർണാടക സ്റ്റേറ്റിന്റെ ബസ്സില്‍ നിന്നാണ് 9.2 ഗ്രാം എംഡിഎംഎ സഹിതം ഇവരെ പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് ഷഫീക്കിന്റെ നേതൃത്വത്തില്‍ ഗ്രേഡ് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ നിസർ ഒ, അഷ്റഫ് മലപ്പട്ടം, രത്നാകരൻ കെ, ഷാജി കെ കെ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ പ്രദീപ്കുമാർ, ഹരികൃഷ്ണൻ, സിവില്‍ എക്സൈസ് ഓഫീസറായ മജീദ് കെ…

Read More

13 കാരിയെ ക്ലാസ്സ്‌ മുറിയിൽ വച്ച് 15 കാരൻ ബലാത്സംഗം ചെയ്തു; സുഹൃത്തുക്കൾ മൊബൈലിൽ പകർത്തി 

അമരാവതി: പതിമൂന്നുകാരിയെ ക്ലാസ് മുറിയില്‍ വച്ച്‌ ബലാത്സംഗത്തിനിരയാക്കിയ പത്താം ക്ലാസുകാരന്‍ അറസ്റ്റില്‍. ആന്ധ്രാപ്രദേശ് ഏലൂർ ജില്ലയിലെ സർക്കാർ സ്‌കൂളിലാണ് സംഭവം. പ്രതിക്കൊപ്പം പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതിനായി കുറ്റകൃത്യം മൊബൈലില്‍ പകര്‍ത്തിയ നാലുപേരെ പേരെയും പോലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കള്‍ രണ്ട് ലക്ഷം രൂപ നല്‍കാത്തതിനെത്തുടർന്ന് പ്രതികള്‍ വീഡിയോ പ്രചരിപ്പിച്ചിരുന്നു. മേയ് 15നാണ് സംഭവം. ഏഴാം ക്ലാസ് പരീക്ഷയുടെ മാര്‍ക്ക് ഷീറ്റ് വാങ്ങാന്‍ സ്കൂളിലെത്തിയതായിരുന്നു പെണ്‍കുട്ടി. ഈ സമയത്ത് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയും നാലു യുവാക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ ആളൊഴിഞ്ഞ ക്ലാസ്…

Read More

വിവാഹചടങ്ങിനിടെ വരൻ വധുവിനെ ചുംബിച്ചു; ബന്ധുക്കൾ തമ്മിൽ തല്ല് 

വിവാഹച്ചടങ്ങുകളില്‍ ബന്ധുക്കള്‍ തമ്മിലുള്ള കൂട്ടത്തല്ല് ഒരു പുതിയ സംഭവമല്ല. ഭക്ഷണത്തെ ചൊല്ലിയും സ്ത്രീധനത്തെ ചൊല്ലിയും എന്തിനേറെ പറയുന്നു കറിക്ക് ഉപ്പില്ലെന്ന് തുടങ്ങി നിസാര കാര്യങ്ങള്‍ക്ക്‌ പോലും വധുവരന്മാരുടെ വീട്ടുകാര്‍ പരസ്പരം തമ്മില്‍തല്ലുന്നത് സ്ഥിരം കഥയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും അടക്കം നാം കണ്ടിട്ടുണ്ടാകും. ഇപ്പോഴിതാ സമാനമായ ഒരു സംഭവമാണ് അങ്ങ് മീററ്റിലും നടന്നിരിക്കുന്നത്. വരമാല ചടങ്ങിനിടെ വരന്‍ വധുവിനെ ചുംബിച്ചതാണ് ബന്ധുക്കള്‍ തമ്മിലുള്ള തല്ലിന് കാരണമായത്. രണ്ട് സഹോദരിമാരുടെ വിവാഹമായിരുന്നു ഹാപൂരിലെ അശോക് നഗര്‍ ഏരിയയില്‍ നടന്നത്. മൂത്ത സഹോദരിയുടെ വിവാഹം ശാന്തമായി…

Read More

ഓഹരിവിപണിയുടെ പേരിൽ കഴിഞ്ഞ നാലുമാസത്തിനിടെ നഗരത്തിൽ ഉണ്ടായ സൈബർ തട്ടിപ്പിൽ തട്ടിയത് 197 കോടി

ബെംഗളൂരു : ഓഹരിവിപണിയിൽ നിക്ഷേപിക്കുന്നതിലൂടെ ഇരട്ടി തുക നേടാമെന്ന് വിശ്വസിപ്പിച്ച് നാലുമാസത്തിനിടെ ബെംഗളൂരുവിൽനിന്ന് സൈബർകുറ്റവാളികൾ തട്ടിയെടുത്തത് 197 കോടി രൂപ. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇക്കാലയളവിൽ രജിസ്റ്റർചെയ്ത കേസുകൾ 735. ബെംഗളൂരു സൈബർ ക്രൈം പോലീസിന്റേതാണ് കണക്ക്. നാലുമാസത്തിനിടെ കൂടുതൽ കേസുകൾ രജിസ്റ്റർചെയ്തത് ഏപ്രിലിലാണ്, 279 കേസ്‌. മാർച്ചിൽ 173 കേസും ഫെബ്രുവരിയിൽ 237 കേസും ജനുവരിയിൽ 46 കേസുമാണ് രജിസ്റ്റർചെയ്തത്. കേസുകൾ രജിസ്റ്റർചെയ്തിട്ടുണ്ടെങ്കിലും തട്ടിപ്പുകാർ ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിലും പണം തിരിച്ചെടുക്കുന്നതിലും കാര്യമായ പുരോഗതിയില്ല. 10 ശതമാനം കേസുകളിൽ മാത്രമാണ് ബാങ്ക് അക്കൗണ്ടുകൾ…

Read More

വന്ദേഭാരത് തീവണ്ടി നിർമാണത്തിന് പ്രാമുഖ്യം നൽകി : എൽ.എച്ച്.ബി. കോച്ചുകളുടെ നിർമാണം കുറയുന്നു

ചെന്നൈ: വന്ദേഭാരത് തീവണ്ടി നിർമാണത്തിന് പ്രാമുഖ്യം നൽകിയതോടെ പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി(ഐ.സി.എഫ്.)യിൽ എൽ.എച്ച്.ബി. കോച്ചുകളുടെ നിർമാണം കുറഞ്ഞു. 2023-’24 സാമ്പത്തിക വർഷത്തിൽ 2,829 കോച്ചുകളാണ് നിർമിച്ചത്. ഇതിൽ 1,091 എണ്ണം വന്ദേഭാരതിനും ഇലക്‌ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റ്(ഇ.എം.യു.), മെയിൻ ലൈൻ ഇലക്‌ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (മെമു) എന്നീ തീവണ്ടികൾക്കുവേണ്ടിയുമാണ്. 1,738 എൽ.എച്ച്.ബി.കോച്ചുകളാണ് നിർമിച്ചത്. ഇതിൽ ഭൂരിഭാഗവും എ.സി. ത്രി ടിയർ കോച്ചുകളും ടു ടിയർ കോച്ചുകളുമാണ്. 200 താഴെ സ്ലീപ്പർ കോച്ചുകൾ മാത്രമേ നിർമിച്ചിട്ടുള്ളൂ. 2023-2024 സാമ്പത്തിക വർഷത്തിൽ 51 വന്ദേഭാരത് റേക്കുകൾ നിർമിച്ചിട്ടുണ്ട്.…

Read More

മാലിന്യം കലർന്ന കുടിവെള്ളം കുടിച്ച് മരിച്ച യുവാവിന്റെ കുടുംബത്തിന് അഞ്ചുലക്ഷം നഷ്ടപരിഹാരം

Waste water

ബെംഗളൂരു : മൈസൂരുവിന് സമീപത്തെ സാലുണ്ഡിയിൽ മാലിന്യം കലർന്ന കുടിവെള്ളം കുടിച്ചതിനെത്തുടർന്ന് അസുഖബാധിതനായി മരിച്ച യുവാവിന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രദേശവാസിയായ കനകരാജു (24) ആണ് മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസം മരിച്ചത്. ഗ്രാമത്തിലെ 68 പേർ അസുഖം ബാധിച്ച് ചികിത്സ തേടിയിരുന്നു. തിങ്കളാഴ്ച രാവിലെയാണ് പ്രദേശവാസികൾക്ക് വയറിളക്കം, വയറുവേദന, ഛർദി തുടങ്ങിയവ അനുഭവപ്പെട്ടത്. തുടർന്ന് അവശനിലയിലായ എട്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രിയോടെയാണ് അതീവ ഗുരുതരാവസ്ഥയിലായ കനകരാജു മരിച്ചത്. കനകരാജുവിന്റെ വീട്ടിലെത്തിയ സിദ്ധരാമയ്യ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കനകരാജുവിന്റെ…

Read More
Click Here to Follow Us