മൈസൂരിൽ നിന്നും കണ്ണൂരേക്കുള്ള ബസിൽ പരിശോധന; എംഡിഎംഎ യുമായി യുവാക്കൾ പിടിയിൽ 

ബെംഗളൂരു: കൂട്ടുപുഴ എക്‌സൈസ് ചെക്പോസ്റ്റില്‍ രണ്ടു വിദ്യാർത്ഥികള്‍ മയക്കുമരുന്നായ എംഡിഎംഎയുമായി പിടിയില്‍.

തളിപ്പറമ്പ് സ്വദേശികളായ അല്‍ത്താഫ് ( 21), ഷമ്മാസ് (21) എന്നിവരാണ് അറസ്റ്റിലായത്.

മൈസൂരില്‍ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന കർണാടക സ്റ്റേറ്റിന്റെ ബസ്സില്‍ നിന്നാണ് 9.2 ഗ്രാം എംഡിഎംഎ സഹിതം ഇവരെ പിടികൂടിയത്.

  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല

എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് ഷഫീക്കിന്റെ നേതൃത്വത്തില്‍ ഗ്രേഡ് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ നിസർ ഒ, അഷ്റഫ് മലപ്പട്ടം, രത്നാകരൻ കെ, ഷാജി കെ കെ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ പ്രദീപ്കുമാർ, ഹരികൃഷ്ണൻ, സിവില്‍ എക്സൈസ് ഓഫീസറായ മജീദ് കെ എ, കലേഷ് എം, സിഇഒ ഡ്രൈവർ ജുനിഷ് കുമാർ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്കെയ്സിനുള്ളിൽ സ്ത്രീയുടെ മൃതദേഹം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts