വിവാഹചടങ്ങിനിടെ വരൻ വധുവിനെ ചുംബിച്ചു; ബന്ധുക്കൾ തമ്മിൽ തല്ല് 

വിവാഹച്ചടങ്ങുകളില്‍ ബന്ധുക്കള്‍ തമ്മിലുള്ള കൂട്ടത്തല്ല് ഒരു പുതിയ സംഭവമല്ല.

ഭക്ഷണത്തെ ചൊല്ലിയും സ്ത്രീധനത്തെ ചൊല്ലിയും എന്തിനേറെ പറയുന്നു കറിക്ക് ഉപ്പില്ലെന്ന് തുടങ്ങി നിസാര കാര്യങ്ങള്‍ക്ക്‌ പോലും വധുവരന്മാരുടെ വീട്ടുകാര്‍ പരസ്പരം തമ്മില്‍തല്ലുന്നത് സ്ഥിരം കഥയായി മാറിക്കൊണ്ടിരിക്കുകയാണ്.

ഇതിന്റെ വീഡിയോയും ചിത്രങ്ങളും അടക്കം നാം കണ്ടിട്ടുണ്ടാകും.

ഇപ്പോഴിതാ സമാനമായ ഒരു സംഭവമാണ് അങ്ങ് മീററ്റിലും നടന്നിരിക്കുന്നത്.

വരമാല ചടങ്ങിനിടെ വരന്‍ വധുവിനെ ചുംബിച്ചതാണ് ബന്ധുക്കള്‍ തമ്മിലുള്ള തല്ലിന് കാരണമായത്.

രണ്ട് സഹോദരിമാരുടെ വിവാഹമായിരുന്നു ഹാപൂരിലെ അശോക് നഗര്‍ ഏരിയയില്‍ നടന്നത്.

മൂത്ത സഹോദരിയുടെ വിവാഹം ശാന്തമായി പ്രശ്‌നങ്ങളൊന്നുമില്ലാതെ നടന്നു.

എന്നാല്‍ ഇളയ സഹോദരിയുടെ വിവാഹമായപ്പോഴാണ് പ്രശ്‌നങ്ങളുണ്ടായത്.

പ്രശ്‌നത്തിന് കാരണം വരന്‍ വധുവിനെ ചുംബിച്ചതാണ്.

ഇത് കണ്ടതോടെ ബന്ധുക്കള്‍ പ്രകോപിതരാവുകയായിരുന്നു.

പിന്നെ നടന്നതെല്ലാം അപ്രതീക്ഷിത സംഭവങ്ങളായിരുന്നു.

ബന്ധുക്കളെല്ലാം തമ്മില്‍ത്തല്ലായി.

നിമിഷനേരം കൊണ്ട് ആ വിവാഹമണ്ഡപം ഒരു ഗുസ്തിക്കളമായി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കൈകൊണ്ട് മാത്രമല്ല വടി വരെയെടുത്താണ് ആളുകള്‍ പരസ്പരം തല്ലിയത്.

ഏതായാലും ഇത്രയധികം സംഭവവികാസങ്ങള്‍ ഉണ്ടായിട്ടും വരനും വധുവും വിവാഹിതരകാന്‍ തന്നെയാണ് തീരുമാനിച്ചത്.

എന്നാല്‍ ബന്ധുക്കള്‍ക്ക് ആര്‍ക്കും താത്പര്യം ഉണ്ടായിരുന്നില്ല.

ഒടുവില്‍ ചിലരൊക്കെ ഇടപെട്ട് പിന്നൊരു ദിവസം വിവാഹം നടത്താം എന്ന് തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ ഇതിനിടയില്‍ കൂട്ടത്തല്ലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.

ഇതോടെ സംഭവത്തില്‍ പോലീസ് കേസെടുത്തു.

സിആര്‍പിസി 151 പ്രകാരം കേസെടുത്ത് ഏകദേശം ഒരു ഡസനോളം ആളുകളെ തങ്ങളെ തടങ്കലില്‍ വച്ചു.

അഞ്ചുപേര്‍ ആശുപത്രിയിലായി.

എങ്കിലും ഔദ്യോഗിക പരാതികളൊന്നും പോലീസ് സ്‌റ്റേഷനില്‍ എത്തിയിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us