കെട്ടിടത്തിന്റെ 29ാം നിലയിൽ നിന്ന് വീണ് 12കാരിക്ക് ദാരുണാന്ത്യം

ബെംഗളൂരു: താമസിക്കുന്ന കെട്ടിടത്തിന്റെ 29ാം നിലയില്‍ നിന്ന് വീണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ 12കാരിക്ക് ദാരുണാന്ത്യം.

ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.

കുട്ടി കടുത്ത വിഷാദത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു.

കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടില്ല.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.

  ഇന്ത്യയിൽ കാര്‍പൂള്‍ യാത്ര; നമ്മ ബെം​ഗളൂരു തന്നെ ടോപ്പ്

കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ച് മണിയോടെ വലിയ ശബ്ദം കേട്ട് എത്തിയ സെക്യുരിറ്റി ജീവനക്കാരനാണ് താഴെ വീണ് രക്തത്തില്‍ കുളിച്ച്‌ കിടക്കുന്ന കുട്ടിയെ കണ്ടത്.

ഉടന്‍തന്നെ അപ്പാര്‍ട്ട്‌മെന്റിലെ ആളുകളെ വിവരം അറിയിച്ചു.

തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പുലര്‍ച്ചെ 4.30 ഓടെ കുട്ടിയെ മുറിക്ക് പുറത്ത് കണ്ട അമ്മ വിവരം തിരക്കിയിരുന്നു.

എന്നാല്‍ മറുപടി നല്‍കാതെ കുട്ടി മുറിയിലേക്ക് കയറിപ്പോവുകയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പർപ്പിൾ ലൈനിൽ വീണ്ടും യാത്രക്കാർ കുടുങ്ങി; ‘ഇത് വെറും തകരാറല്ല, വലിയ പണി വരുന്നു ?
[masterslider id="10"]

Related posts