ഇളയരാജയുടെ മകളും ഗായികയുമായ ഭവതാരിണി അന്തരിച്ചു

ചെന്നൈ: സംഗീതസംവിധായകൻ ഇളയരാജയുടെ മകളും ഗായികയുമായ ഭവതാരിണി (47) അന്തരിച്ചു. അസുഖബാധിതയായിരുന്ന ഭവതാരിണി ശ്രീലങ്കയിൽ ചികിത്സക്കിടെയാണ് മരിച്ചത്. മൃതദേഹം നാളെ ചെന്നൈയിലെത്തിക്കും. ഭാരതി എന്ന തമിഴ് സിനിമയിലെ മയിൽ പോല പൊണ്ണ് ഒണ്ണ് എന്ന തമിഴ് ഗാനത്തിന് ആ വർഷത്തെ മികച്ച ഗാനത്തിനുള്ള ദേശീയപുരസ്കാരം ലഭിച്ചിരുന്നു. പരസ്യ എക്സിക്യൂട്ടീവായ ആർ. ശബരിരാജാണ് ഭർത്താവ്. മലയാളത്തിലും പാട്ടുകൾ പാടിയിട്ടുണ്ട്. ‘കളിയൂഞ്ഞാൽ’ എന്ന ചിത്രത്തിലെ ‘കല്യാണപ്പല്ലക്കിൽ വേളിപ്പയ്യൻ’ എന്ന ഗാനം ഭവതാരിണി പാടിയതാണ്. മൈ ഡിയർ കുട്ടിച്ചാത്തൻ, പൊന്മുടിപ്പുഴയോരത്ത് തുടങ്ങിയ മലയാള ചിത്രങ്ങളിലും ഭവതാരിണി പാടിയിട്ടുണ്ട്.

Read More

സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ മലയാളി പെൺകുട്ടി മരിച്ചു 

ബെംഗളൂരു: നഗരത്തിലെ സ്വകാര്യ സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ നാലുവയസുകാരിയായ മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കോട്ടയം മണിമല സ്വദേശി ജിന്റോ ടോമി ജോസഫിന്റെ മകള്‍ ജിയന്ന ആൻ ജിജോയാണ് മരിച്ചത്. സ്‌കൂള്‍ അധികൃതരുടെ അലംഭാവമാണ് അപകട മരണത്തിന് ഇടയാക്കിയതെന്ന് കുടുംബം ആരോപിച്ചു. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തലയ്ക്കു സാരമായി പരിക്കേറ്റ കുട്ടി ജീവൻ നിലനിർത്തുന്നതു വെന്റിലേറ്ററിന്റെ സഹായത്തോടെയാണെന്നായിരുന്നു ആശുപത്രി അധികൃതർ നേരത്തെ അറിയിച്ചത്. നേഴ്‌സറി വിദ്യാർത്ഥിനിയാണ് ജിയന്ന. കുട്ടികളെ നോക്കാൻ രണ്ട് ആയമാരുണ്ടായിരുന്നിട്ടും കുട്ടി എങ്ങനെയാണ്…

Read More

രാമലല്ല വിഗ്രഹത്തിന്റെ ശില്‍പി അരുണ്‍ യോഗിരാജിന് ജന്മനാട്ടിൽ വൻ സ്വീകരണം 

ബെംഗളൂരു: അയോധ്യ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ച രാമലല്ല വിഗ്രഹത്തിന്റെ ശില്‍പി അരുണ്‍ യോഗിരാജിന് ജന്മനാട്ടില്‍ വൻ സ്വീകരണം. കഴിഞ്ഞ ദിവസം രാത്രി കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ അരുണിനെ ആയിരങ്ങളെത്തി സ്വീകരിച്ചു. സിഐഎസ്‌എഫ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ടെർമിനലില്‍ നിന്ന് പുറത്തേക്ക് പോയി. അരുണിന്റെ ആരാധകരും ബിജെപി പ്രവർത്തകർക്കും പിന്നാലെ, മാധ്യമ സംഘം പുറത്ത് തടിച്ചുകൂടിയിരുന്നു. അഭിവാദ്യം ചെയ്യാൻ തടിച്ചുകൂടിയ മാധ്യമപ്രവർത്തകരെയും പൊതുജനങ്ങളെയും തള്ളിമാറ്റിയാണ് അരുണിനെ പുറത്തെത്തിച്ചത്. രാംലല്ല വിഗ്രഹം നിർമിച്ചതിലും വലിയ സന്തോഷം ജീവിതത്തിലില്ലെന്ന് അരുണ്‍ യോഗിരാജ് പറഞ്ഞിരുന്നു. ഒരുപാട് അന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് വിഗ്രഹം…

Read More

ലൈംഗിക ബന്ധത്തിന് ഏറ്റവും നല്ല സമയം എപ്പോൾ? ഹൃദയാരോഗ്യം മെച്ചപ്പെടും 

ലൈംഗിക ബന്ധത്തിന് പറ്റിയ സമയം രാത്രി മാത്രമല്ലെന്ന് അറിയാവുന്ന കാര്യമാണ്. ഇത്തരത്തില്‍ ബന്ധപ്പെടലിന്റെ സമയക്രമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നത് ഹൃദയാരോഗ്യം വര്‍ധിപ്പിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. പുലര്‍കാലത്ത് പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റീറോണിന്റെ അളവില്‍ ഉയർച്ചയുണ്ടാകുന്നു. ഇത് ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ സ്ത്രീകള്‍ക്ക് പെട്ടെന്ന് രതിമൂര്‍ഛ ഏതാനും ദമ്പതികള്‍ക്കിടയില്‍ മാനസിക അടുപ്പം കൂട്ടാനും സഹായിക്കും. പുലര്‍ച്ചെയുള്ള ലൈംഗിക ബന്ധത്തിന് മറ്റ് പലഗുണങ്ങളും ഉണ്ട്. എന്തെല്ലാം അറിയാം…. 1. പുലര്‍ച്ചെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതു മൂലം ശരീരത്തിലെ രക്തപ്രവാഹം ക്രമപ്പെടുന്നു. ഇത് രക്തസമ്മര്‍ദ്ദം സന്തുലിതമാൻ സഹായിക്കുന്നു. 2. ശരീരത്തില്‍ നിന്നും…

Read More

ജഗദീഷ് ഷെട്ടാര്‍ വീണ്ടും ബിജെപിയില്‍ 

ബെംഗളൂരു: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജഗദീഷ് ഷെട്ടാര്‍ വീണ്ടും ബിജെപിയില്‍. ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് മുന്‍ മുഖ്യമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ ബിഎസ് യെഡിയൂരപ്പ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിവൈ വിജയേന്ദ്രയുടെ സാന്നിധ്യത്തിലായിരുന്നു ഷെട്ടാറിന്റെ ബിജെപി പ്രവേശനം. ഇതിന് പിന്നാലെ ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഷെട്ടാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ എത്തിയത്.…

Read More

ബെംഗളൂരുവിലെ വഴിയോരത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ ലൈംഗികബന്ധത്തിൽ ഏർപ്പെട്ട് കമിതാക്കൾ; ചോദ്യം ചെയ്ത എസ്ഐയ്ക്ക് നേരെ കാർ ഓടിച്ചു കയറ്റി

ബെംഗളൂരു: കാമവികാരം ഉടലെടുത്ത യുവാവും യുവതിയും പുലർച്ചെ വഴിയരികിൽ കാർ നിർത്തി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയായിരുന്നു. ഒരു സബ് ഇൻസ്പെക്ടർ (റിസർവ് പോലീസ് സബ് ഇൻസ്പെക്ടർ) ഇത് ശ്രദ്ധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. അന്നേരം അർദ്ധവസ്ത്രധാരിയായ യുവാവ് പോലീസിനോട് ദേഷ്യപ്പെടുക മാത്രമല്ല എസ്ഐക്ക് നേരെ കാർ ഓടിച്ച് വണ്ടിയിടിക്കാൻ ശ്രമിക്കുകയൂം ചെയ്തു. ബംഗളുരുവിലെ ജ്ഞാനഭാരതി സ്റ്റേഷനിലാണ് ഇത്തരമൊരു ഭയാനകവും വിചിത്രവുമായ സംഭവം നടന്നത്. ഇരുവരെയും പൊലീസ് ഇപ്പോൾ തിരയുകയാണ്. വെസ്റ്റേൺ ഡിവിഷൻ ആംഡ് റിസർവ് ഫോഴ്സിലെ റിസർവ് സബ് ഇൻസ്പെക്ടർ (ആർഎസ്ഐ) മഹേഷിന് തന്നെ യുവാവിന്റെ…

Read More

ഗോവയിലെക്കെന്ന് പറഞ്ഞ് ഹണിമൂണിന് കൊണ്ടുപോയത് അയോധ്യയിൽ; വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

ഭോപ്പാല്‍: ഹണിമൂണിന് ഗോവയിലേക്ക് കൊണ്ടുപോകുന്നതിന് പകരം അയോധ്യയിലേക്ക് കൊണ്ടുപോയതിന്റെ പേരിൽ വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി. അഞ്ചുമാസം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. യാത്ര കഴിഞ്ഞ് മടങ്ങിയെത്തി പത്തുദിവസത്തിന് ശേഷം ജനുവരി 19ന് ഭോപ്പാല്‍ കുടുംബകോടതിയില്‍ വിവാഹമോചന കേസ് എത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഭര്‍ത്താവ് ഐടി കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്നും തരക്കേടില്ലാത്ത ശമ്പളമുള്ളതായും യുവതി പറയുന്നു. യുവതിക്കും ജോലിയുണ്ട്. കല്യാണത്തിന് ശേഷം ഹണിമൂണിനായി വിദേശത്തേയ്ക്ക് പോകാനായിരുന്നു ആഗ്രഹം. വിദേശത്തേയ്ക്ക് പോകുന്നതിന് പണത്തിന് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ലെന്നും യുവതി പറയുന്നു. എന്നാല്‍ മാതാപിതാക്കളെ നോക്കാനുള്ളത്…

Read More

ദളിത്‌ വിദ്യാർത്ഥിയെ ആക്രമിച്ചു; നാലുപേർ അറസ്റ്റിൽ

ബെംഗളൂരു : ബീദറിൽ ദളിത് വിദ്യാർഥിയെ ആക്രമിച്ച നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹുംനാബാദ് സ്വദേശികളായ അഭിഷേക്, റിതീഷ്‌ റെഡ്ഡി, സുനിൽ റെഡ്ഡി, അഭിഷേക് തെലങ്ക എന്നിവരെയാണ് ഹുംനാബാദ് പോലീസ് അറസ്റ്റ് ചെയ്തത്. ശ്രീരാമനെതിരായ വിദ്യാർഥിയുടെ വാട്‌സാപ്പ് സ്റ്റാറ്റസിൽ പ്രകോപിതരായാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

Read More

താൻ വിരമിക്കുന്നില്ല; ഇന്ത്യൻ ബോക്സിങ് ഇതിഹാസതാരം മേരികോം വിരമിച്ചെന്ന വാർത്തയിൽ ട്വിസ്ററ്; വായിക്കാം

വിരമിക്കൽ വാർത്ത നിഷേധിച്ച് മേരികോം രംഗത്ത്. തൻറെ വാക്കുകൾ തെറ്റിദ്ധരിക്കപെട്ടതാണെന്ന് അവർ വിഷദീകരിച്ചു . ഇന്നലെ രാത്രിയോടെയായിരുന്നു ദേശീയ മാധ്യമങ്ങളിലടക്കം വിരമിക്കൽ വാർത്ത റിപ്പോർട്ട് ചെയ്തത് . ഇതിനു പിന്നാലെയാണ് സ്വകാര്യ വാർത്ത ഏജൻസിയോട് താരം പ്രെതികരണം അറിയിച്ചത് . ബോക്സിങ് റിങ്ങിൽ തുടരുമെന്നും വിരമിക്കാൻ തീരുമാനിക്കുമ്പോൾ ഔദോഗികമായി മാധ്യമങ്ങൾക്ക് മുന്നിൽ വരുമെന്നും താരം അറിയിച്ചു . തനിക്ക് ഇപ്പോഴും ബോക്സിങ് റിങ്ങിൽ തുടരാൻ താല്പര്യം ഉണ്ടെന്നും ,എന്നാൽ നാഷണൽ ബോക്സിങ് അസ്സോസിയേഷന്റെ നിയമപ്രേകാരം 40 വയസ്സ് കഴിഞ്ഞതിനാൽ ഇനി മൽസരങ്ങളിൽ പങ്കെടുക്കാൻ കഴിയില്ല.…

Read More

സംസ്ഥാനത്ത് 67 പേർക്ക് കൂടി കോവിഡ്

ബെംഗളൂരു : സംസ്ഥാനത്ത് 67 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 5,638 സാംപിളുകൾ പരിശോധിച്ചതിലാണിത്. 1.18 ശതമാനമാണ് രോഗസ്ഥിരീകരണനിരക്ക്. 382 പേരാണ് ചികിത്സയിലുള്ളത്. ബെംഗളൂരുവിൽ 17 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

Read More
Click Here to Follow Us