11 ദിവസം മാത്രം, അയോദ്ധ്യയിൽ എത്തിയത് കാൽകോടി ഭക്തർ; വഴിപാട് തുക വെളിപ്പെടുത്തി ക്ഷേത്രം ട്രസ്റ്റ് 

അയോദ്ധ്യ: പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം അയോദ്ധ്യ രാമക്ഷേത്രത്തില്‍ ദർശനം നടത്തിയത് കാല്‍ക്കോടി ഭക്തർ എന്ന് റിപ്പോർട്ട്‌. പതിനൊന്ന് കോടിയിലധികം രൂപ വഴിപാടായി ലഭിച്ചെന്ന് ക്ഷേത്രം ട്രസ്റ്റ് അറിയിച്ചു. വഴിപാടായി എട്ട് കോടി രൂപയാണ് ഭണ്ഡാരങ്ങളില്‍ നിക്ഷേപിച്ചത്. മൂന്നര കോടിയോളം രൂപ ചെക്കുകളിലൂടെയും ഓണ്‍ലൈൻ പേയ്‌മെന്റുകളിലൂടെയുമാണ് ലഭിച്ചതെന്ന് ക്ഷേത്ര ട്രസ്റ്റ് ഓഫീസ് ഇൻചാർജ് പ്രകാശ് ഗുപ്ത പറഞ്ഞു. പുതിയ ബാലക് റാം വിഗ്രഹവും രാം ലല്ല വിഗ്രഹവും പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ ഭക്തർക്ക് വഴിപാടുകളർപ്പിക്കാൻ നാല് ഭണ്ഡാരങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതുകൂടാതെ സംഭാവനകള്‍ ഡിജിറ്റലായി നല്‍കാനായി 10 കംപ്യൂട്ടറൈസ്ഡ്…

Read More

താരജോഡികൾ വിവാഹിതരാവുന്നത് അയോദ്ധ്യയിൽ 

ബെംഗളൂരു: കന്നട സിനിമാതാരങ്ങളായ അരുണ്‍ ദേവ ഗൗഡയും ഐശ്വര്യയും വിവാഹിതരാകുന്നത് അയോദ്ധ്യയിലാണെന്ന് റിപ്പോർട്ട്‌. കഴിഞ്ഞ മാസം 22നാണ് ഇരുവരുടെയും വിവാഹനിശ്ചയം വളരെ ലളിതമായി കഴിഞ്ഞത്. ഇതിനു പിന്നാലെയാണ് താരങ്ങളുടെ വിവാഹത്തെക്കുറിച്ചുളള വാർത്തകള്‍ വരുന്നത്. ഈ വർഷം അവസാനത്തോടെ ഇരുവരും വിവാഹിതരാകുമെന്നാണ് വിവരം. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ദിവസമാണ് ഞങ്ങളുടെ വിവാഹനിശ്ചയം നടന്നതെന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ഐശ്വര്യ മാദ്ധ്യമങ്ങളോട് പറഞ്ഞു. അരുണിന്റെ വസതിയില്‍ വച്ചായിരുന്നു ചടങ്ങ്. താനും അരുണും വലിയ രാമഭക്തരാണെന്നും ഇടയ്ക്കിടയ്ക്ക് പ്രാർത്ഥനയ്ക്കായി നിരവധി ക്ഷേത്രങ്ങളില്‍ പോകാറുണ്ടെന്നും താരം വെളിപ്പെടുത്തി. ഞങ്ങളുടെ കുടുംബങ്ങള്‍ ദൈവ…

Read More

രാമക്ഷേത്ര ദർശനത്തിന് പോകാൻ പ്ലാൻ ഉണ്ടോ? എങ്കിൽ ഇതാ മെഗാ ക്യാഷ് ബാക്ക് ഓഫറുമായി പേ ടിഎം; എങ്ങനെ എന്നല്ലേ?

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര ദര്‍ശിക്കാന്‍ പോകുന്ന ഭക്തര്‍ക്കായി മെഗാ ക്യാഷ്ബാക്ക് ഓഫറുമായി ഓണ്‍ലൈന്‍ പണമിടപാട് സംവിധാനമായ പേടിഎം. ബസ്, വിമാന ടിക്കറ്റ് ബുക്കിങ്ങില്‍ നൂറ് ശതമാനം വരെ ക്യാഷ്ബാക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന ഓഫര്‍ ആണ് പേടിഎം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഓഫര്‍ പ്രയോജനപ്പെടുത്തുന്നതിന് ബസ്, വിമാന ടിക്കറ്റ് ബുക്കിങ്ങിന്റെ സമയത്ത് BUSAYODHYA, FLYAYODHYA പ്രോമോ കോഡുകള്‍ ഉപയോഗിക്കാനാണ് സഞ്ചാരികളോട് പേടിഎം നിര്‍ദേശിക്കുന്നത്. കോഡ് ഉപയോഗിക്കുന്ന ഓരോ പത്താമത്തെ ഉപയോക്താവിനും ബസ് യാത്രയ്ക്ക് പരമാവധി ആയിരം രൂപയും വിമാന ടിക്കറ്റ് ബുക്കിങ്ങിന് പരമാവധി 5000 രൂപ വരെ…

Read More

അയോധ്യയിലെ ഹോട്ടലിൽ ചായയ്ക്കും ബ്രെഡിനുമായി ഈടാക്കിയത് 252 രൂപ!!! 

ലഖ്‌നൗ: അയോധ്യയിൽ രാമക്ഷേത്രത്തോടൊപ്പം തുറന്ന റെസ്റ്റോറന്‍റിൽ ചായയുടെയും ബ്രെഡ് ടോസ്റ്റിന്റെയും വിലകേട്ട് ഞെട്ടി സോഷ്യൽ മീഡിയ. രണ്ട് ചായയ്ക്കും ടോസ്റ്റിനുമായി 252 രൂപയാണ് ഈടാക്കിയത്. ഇതിന്റെ ബിൽ സോഷ്യൽ മീഡിയയിൽ വൈറലായതോടെ അയോധ്യ ഡെവലപ്‌മെന്റ് അതോറിറ്റി നടപടി സ്വീകരിച്ചിരിക്കുകയാണ്. രാമക്ഷേത്രത്തോട് ചേർന്ന് നിർമിച്ച അരുന്ദതി ഭവൻ ഷോപ്പിങ് കോംപ്ലക്‌സിലെ ശബരി റസോയ് എന്ന റെസ്‌റ്റോറന്റിലാണ് സംഭവം. രാമക്ഷേത്രത്തിനടുത്തുള്ള തെഹ്രി ബസാറിൽ അയോധ്യ ഡെവലപ്‌മെന്റ് അതോറിറ്റി നിർമിച്ചതാണ് അരുന്ദതി ഭവൻ. ബജറ്റ് വിഭാഗത്തിലാണ് റെസ്‌റ്റോറന്റിന് കരാർ ലഭിച്ചത്. പത്തു രൂപയ്ക്ക് ചായ നൽകണമെന്നാണ് കരാറിലുള്ളത്. രണ്ട്…

Read More

രാമലല്ല വിഗ്രഹത്തിന്റെ ശില്‍പി അരുണ്‍ യോഗിരാജിന് ജന്മനാട്ടിൽ വൻ സ്വീകരണം 

ബെംഗളൂരു: അയോധ്യ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ച രാമലല്ല വിഗ്രഹത്തിന്റെ ശില്‍പി അരുണ്‍ യോഗിരാജിന് ജന്മനാട്ടില്‍ വൻ സ്വീകരണം. കഴിഞ്ഞ ദിവസം രാത്രി കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ അരുണിനെ ആയിരങ്ങളെത്തി സ്വീകരിച്ചു. സിഐഎസ്‌എഫ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ടെർമിനലില്‍ നിന്ന് പുറത്തേക്ക് പോയി. അരുണിന്റെ ആരാധകരും ബിജെപി പ്രവർത്തകർക്കും പിന്നാലെ, മാധ്യമ സംഘം പുറത്ത് തടിച്ചുകൂടിയിരുന്നു. അഭിവാദ്യം ചെയ്യാൻ തടിച്ചുകൂടിയ മാധ്യമപ്രവർത്തകരെയും പൊതുജനങ്ങളെയും തള്ളിമാറ്റിയാണ് അരുണിനെ പുറത്തെത്തിച്ചത്. രാംലല്ല വിഗ്രഹം നിർമിച്ചതിലും വലിയ സന്തോഷം ജീവിതത്തിലില്ലെന്ന് അരുണ്‍ യോഗിരാജ് പറഞ്ഞിരുന്നു. ഒരുപാട് അന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് വിഗ്രഹം…

Read More

സംസ്ഥാനത്ത് നിന്നും അയോധ്യയിലേക്ക് 6 സ്പെഷ്യൽ സർവീസുമായി റെയിൽവേ; വിശദാംശങ്ങൾ അറിയാം

ബെംഗളൂരു : സംസ്ഥാനത്ത് നിന്നും അയോധ്യയിലേക്ക് ആറുപ്രത്യേക തീവണ്ടി സർവീസുകളുമായി ദക്ഷിണപശ്ചിമ റെയിൽവേ. ബെംഗളൂരു, മൈസൂരു, തുമകൂരു, ചിത്രദുർഗ, ബെലഗാവി എന്നിവിടങ്ങളിൽ നിന്നാണ് ആറുപ്രത്യേക തീവണ്ടികൾ സർവീസുകൾ നടത്തുക. ഇതിനുപുറമേ ഗോവയിലെ വാസ്‌കോഡ ഗാമയിൽ നിന്ന് ഒരു സർവീസുമുണ്ടാകും. ആസ്ത സ്പെഷ്യൽ സർവീസ് എക്സ്‌പ്രസ് എന്ന പേരിലാണ് 31 മുതൽ ഇവ ഓടിത്തുടങ്ങുക. ഓൺലൈനിലൂടെ മാത്രമായിരിക്കും ടിക്കറ്റ് ബുക്കിങ്. മൂന്നുദിവസത്തിനുള്ളിൽ ടിക്കറ്റ് ബുക്കിങ് ആരംഭിക്കുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. ടിക്കറ്റ്‌നിരക്കും സമയവും പ്രഖ്യാപിച്ചിട്ടില്ല. ബെംഗളൂരുവിൽ നിന്നും മൈസൂരുവിൽ നിന്നും മാത്രം മൂന്നുവീതം സർവീസുകളാണുള്ളത്.…

Read More

അയോധ്യയിൽ താൻ നിർമ്മിച്ച വിഗ്രഹം പ്രതിഷ്ഠിച്ച സന്തോഷം പങ്കുവച്ച് ശില്പി

ബെംഗളൂരു: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ താന്‍ നിര്‍മിച്ച വിഗ്രഹം പ്രതിഷ്‌ഠിച്ചതിന്റെ സന്തോഷം പങ്കുവച്ച്‌ ശില്‍പ്പി അരുണ്‍ യോഗിരാജ്‌. ഭൂമിയിലെ ഏറ്റവും ഭാഗ്യവാനായ മനുഷ്യന്‍ താനാണെന്നു കരുതുന്നതായി അരുണ്‍ പ്രതികരിച്ചു. “എന്റെ പൂര്‍വികരുടെയും കുടുംബാംഗങ്ങളുടെയും ഭഗവാന്‍ ശ്രീരാമന്റെയും അനുഗ്രഹം എപ്പോഴും എന്നോടൊപ്പമുണ്ട്‌. ചിലപ്പോള്‍ ഞാനൊരു സ്വപ്‌നലോകത്താണെന്ന്‌ തോന്നുന്നു”- അരുണ്‍ യോഗിരാജ്‌ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. 51 ഇഞ്ച്‌ ഉയരമുള്ള കൃഷ്‌ണശിലയില്‍ കൊത്തിയെടുത്ത മൂന്നടി വീതിയുള്ള വിഗ്രഹമാണ്‌ അരുണ്‍ നിര്‍മിച്ചത്‌. അഞ്ചുവയസുള്ള ബാലനായ രാമന്റെ രൂപത്തില്‍ താമരയ്‌ക്കുള്ളില്‍ നില്‍ക്കുന്ന വിധത്തിലാണ്‌ വിഗ്രഹം. വിഗ്രഹത്തിന്റെ പ്രഭാമണ്ഡലത്തില്‍ ഇരുവശത്തും മഹാവിഷ്‌ണുവിന്റെ ദശാവതാരങ്ങളും…

Read More

വിഷ്ണുവിന്റെയും മഹാദേവന്റെയും അനുഗ്രഹം നരേന്ദ്രമോദിക്കുണ്ട്; എച്ച്. ഡി ദേവഗൗഡ

ബെംഗളൂരു: ദൈവം പ്രാണ പ്രതിഷ്ഠ പൂജകളില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിഞ്ഞ് നല്‍കിയ അവസരമാണിതെന്ന് എച്ച്‌ഡി ദേവഗൗഡ. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ക്ഷണപ്രകാരം പ്രാണപ്രതിഷ്ഠ ചടങ്ങിന് അയോധ്യയിലെത്തിയതായിരുന്നു അദ്ദേഹം. ഇന്ന് അയോധ്യയെ സംബന്ധിച്ച്‌ ഏറെ വിലമതിക്കാൻ കഴിയാത്ത ദിവസമാണ്. എന്നെ ചടങ്ങില്‍ പങ്കെടുക്കാൻ ക്ഷണിച്ച യോഗിജിയോട് നന്ദി പറയുന്നു. ഇന്ന് ഒരു ചരിത്ര ദിവസമാണ്, പ്രധാനമന്ത്രിയോടും നന്ദി രേഖപ്പെടുത്തുന്നു. രാം ലല്ലയില്‍ നരേന്ദ്ര മോദി പൂജ കർമ്മങ്ങളില്‍ പങ്കെടുക്കുന്നുണ്ട്, ഇത് അദ്ദേഹത്തിന് ദൈവം അറിഞ്ഞ് നല്‍കിയ അവസരമാണ്. അദ്ദേഹത്തിന് ഭഗവാൻ വിഷ്ണുവിന്റെയും…

Read More

കേരളത്തിൽ നിന്നും അയോദ്ധ്യയിലേക്ക് ട്രെയിൻ; സർവീസ് ഈ മാസം ആരംഭിക്കും, വിശദാംശങ്ങൾ അറിയാം

തിരുവനന്തപുരം: കേരളത്തിൽ നിന്നും ക്ഷേത്രനഗരിയായ അയോധ്യയിലേക്കുള്ള ആദ്യ ട്രെയിൻ ഈ മാസം സർവീസ് ആരംഭിക്കും. ജനുവരി 30-നാണ് ആസ്ത സ്പെഷ്യല്‍ ട്രെയിൻ സർവീസ് ഉണ്ടായിരിക്കുക. ജനുവരി 30-ന് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാത്രി 7:10-ന് പുറപ്പെടുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. കോയമ്പത്തൂർ, തിരുപ്പൂർ, ഇറോഡ്, സേലം, ജോലോർപേട്ട, ഗോമതി നഗർ എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടായിരിക്കുന്നതാണ്. ഐആർസിടിസി ആപ്പ് വഴി യാത്രക്കാർക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. ജനുവരി 30ന് പുറമേ, ഫെബ്രുവരി 2, 9, 14, 19, 24, 29 എന്നീ തീയതികളിലും…

Read More

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിൽ ക്ഷണം ലഭിച്ചിട്ടും മോഹൻലാൽ പോയില്ല.. കാരണം ഇത്

അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണമുണ്ടായിട്ടും മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ പോകാതിരുന്നതിന്റെ കാരണം ഇത്. മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്‍ ജനുവരി 25 വ്യാഴാഴ്ച റിലീസ് ചെയ്യുകയാണ്. സിനിമയുടെ പ്രൊമോഷന്റെ തിരക്കിലാണ് നടൻ ഇപ്പോള്‍. ഇക്കാരണത്താലാണ് പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാന്‍ മോഹന്‍ലാല്‍ അയോധ്യയിലേക്ക് പോകാതിരുന്നത്. അമിതാഭ് ബച്ചന്‍, രജനികാന്ത്, ധനുഷ്, ചിരഞ്ജീവി, ജാക്കി ഷറോഫ്, ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍, കത്രീന കൈഫ്, രാംചരണ്‍ തുടങ്ങി നിരവധി പ്രമുഖര്‍ പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുത്തു.

Read More
Click Here to Follow Us