11 ദിവസം മാത്രം, അയോദ്ധ്യയിൽ എത്തിയത് കാൽകോടി ഭക്തർ; വഴിപാട് തുക വെളിപ്പെടുത്തി ക്ഷേത്രം ട്രസ്റ്റ് 

അയോദ്ധ്യ: പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം അയോദ്ധ്യ രാമക്ഷേത്രത്തില്‍ ദർശനം നടത്തിയത് കാല്‍ക്കോടി ഭക്തർ എന്ന് റിപ്പോർട്ട്‌.

പതിനൊന്ന് കോടിയിലധികം രൂപ വഴിപാടായി ലഭിച്ചെന്ന് ക്ഷേത്രം ട്രസ്റ്റ് അറിയിച്ചു.

വഴിപാടായി എട്ട് കോടി രൂപയാണ് ഭണ്ഡാരങ്ങളില്‍ നിക്ഷേപിച്ചത്.

മൂന്നര കോടിയോളം രൂപ ചെക്കുകളിലൂടെയും ഓണ്‍ലൈൻ പേയ്‌മെന്റുകളിലൂടെയുമാണ് ലഭിച്ചതെന്ന് ക്ഷേത്ര ട്രസ്റ്റ് ഓഫീസ് ഇൻചാർജ് പ്രകാശ് ഗുപ്ത പറഞ്ഞു.

  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്

പുതിയ ബാലക് റാം വിഗ്രഹവും രാം ലല്ല വിഗ്രഹവും പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ ഭക്തർക്ക് വഴിപാടുകളർപ്പിക്കാൻ നാല് ഭണ്ഡാരങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.

ഇതുകൂടാതെ സംഭാവനകള്‍ ഡിജിറ്റലായി നല്‍കാനായി 10 കംപ്യൂട്ടറൈസ്ഡ് കൗണ്ടറുകളും സ്ഥാപിച്ചിട്ടുണ്ട്.

ഭക്തർക്ക് ഇവിടെ നിന്ന് ചെക്കുകളിലൂടെയും മറ്റ് ഓണ്‍ലൈൻ പേയ്‌മെന്റ് രീതികളിലൂടെയും വഴിപാടുകള്‍ നടത്താം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts