ആകാശ എയറിൽ വളർത്തു നായയുമായി യാത്ര; ദുരനുഭവം പങ്കുവച്ച് യുവാവ്

ബെംഗളൂരു: ആകാശ എയറില്‍ വളര്‍ത്തുനായയുമായി യാത്ര ചെയ്ത അനുഭവം പങ്കുവച്ച് യുവാവ്. അഹമ്മദാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് ഷി സൂ ഇനത്തില്‍പ്പെട്ട വളര്‍ത്തു നായയുമായാണ് ലക്ഷയ് പഥക് എന്ന യുവാവ് യാത്ര ചെയ്തത്. വിമാനം വൈകിയതു മുതല്‍ വിമാനത്തിലെ ഗ്രൗണ്ട് സ്റ്റാഫ് മുതല്‍ സെന്‍ട്രല്‍ ഇന്‍ടസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ ഭാഗത്തു നിന്നുണ്ടായ മോശം പെരുമാറ്റം വരെ സമൂഹ മാധ്യമമായ ലിങ്ക്ഡ് ഇനില്‍ പങ്കുവെച്ച കുറിപ്പില്‍ ലക്ഷയ് വിവരിച്ചു. 5000 രൂപയ്ക്ക് പെറ്റ് ടിക്കറ്റ് എടുത്തപ്പോള്‍ ലഭിച്ച വാഗ്ദാനങ്ങളും തനിക്ക് നേരിടേണ്ടി വന്ന കാര്യങ്ങളും വിവരിച്ച യുവാവ്…

Read More

കയ്യിലെ ‘G’ ടാറ്റൂ മായ്ച്ചു; വേർപിരിഞ്ഞെന്ന വാർത്തയ്ക്ക് അടിവരയിട്ട് അമൃത സുരേഷ്

മലയാളികള്‍ക്കേറെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു താരം ജനശ്രദ്ധ പിടിച്ചു പറ്റുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അമൃതയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറാറുണ്ട്. താരത്തിന്റെ വ്യക്തിജീവിതം എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കാറുണ്ട്. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ആദ്യം വിവാഹം കഴിച്ചത് നടന്‍ ബാലയെ ആയിരുന്നു. ഷോയിൽ ബാല ഗസ്റ്റ് ആയി വന്നപ്പോൾ ആയിരുന്നു ഇരുവരുടെയും പ്രണയവും വിവാഹവും. എന്നാല്‍ ഈ ബന്ധത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വേര്‍പിരിഞ്ഞു.…

Read More

ആരാധകനെ പിന്തുടര്‍ന്ന് സ്‌നേഹ സമ്മാനം നല്‍കി സച്ചിന്‍; വൈറല്‍ വീഡിയോ കാണാം

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ ആരാധിക്കാത്തവരായി ആരും ഉണ്ടാവില്ല. അത്രമേല്‍ ആവേശവും വികാരവുമാണ് ആരാധകര്‍ക്ക് സച്ചിന്‍. അത്തരത്തില്‍ ഒരു ആരാധകനുമൊത്തുള്ള അപൂര്‍വ കൂടിക്കാഴ്ചയുടെ വീഡിയോ സച്ചിന്‍ സാമൂഹിക മാധ്യമത്തില്‍ പങ്കിട്ടു. സാധാരണ പതിവ് ആരാധകര്‍ സച്ചിനെ തേടിപ്പോവുകയാണെങ്കില്‍ ഇവിടെ സച്ചിന്‍ തന്നെ ആരാധകനെ തേടിപ്പോകുകയായിരുന്നു. Sachin meets TENDULKAR. 😋 It fills my heart with joy when I see so much love showered on me. It is the love from the people that keeps…

Read More

കോഴിക്കോട് സ്വദേശി ട്രാൻസ് പുരുഷന് ആൺകുഞ്ഞ് പിറന്നു 

കൊച്ചി: ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനായ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിക്ക് സ്വന്തം രക്തത്തില്‍ കുഞ്ഞ് പിറന്നു. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം വിവാഹിതനായ കോഴിക്കോട് സ്വദേശിക്കും പങ്കാളിക്കുമാണ് ആണ്‍കുട്ടി ജനിച്ചത്. കൊച്ചി റിനൈ മെഡിസിറ്റി അനെക്സിലെ സമഗ്ര വന്ധ്യതാവിഭാഗത്തിലെ ചികിത്സയിലൂടെയാണ് കോഴിക്കോട് സ്വദേശിയായ ട്രാന്‍സ് പുരുഷന്‍ പിതാവായത്. ലിംഗമാറ്റത്തിന് വിധേയനാകുന്നതിനുമുമ്പ് 2021ല്‍ കൊച്ചി റിനൈ മെഡിസിറ്റി ആശുപത്രിയിലെത്തി അണ്ഡം മറ്റൊരാളുടെ ബീജവുമായി സംയോജിപ്പിച്ച്‌ ഭ്രൂണമാക്കി ശീതീകരിച്ചുവച്ചിരുന്നു. 2.8 കിലോയുള്ള ആരോഗ്യവാനായ ആണ്‍കുഞ്ഞാണ് പിറന്നത്. അണ്ഡം ഐ.വി.എഫ്. ചികിത്സയ്ക്കുസമാനമായ രീതിയില്‍ പുറത്തെടുത്ത് ബീജ സങ്കലനം നടത്തി ഭ്രൂണമായി ശീതീകരിച്ച്‌ വയ്ക്കുകയാണ്…

Read More

നെലമംഗലയ്ക്ക് സമീപം ഓട്ടോ ഡ്രൈവർ ക്രൂരമായി കൊല്ലപ്പെട്ടു 

ബെംഗളൂരു: നെലമംഗലയ്ക്ക് സമീപം ഹുസ്കുരു റോഡിന് സമീപം യുവാവ് ക്രൂരമായി കൊല്ലപ്പെട്ടു. ഓട്ടോ ഡ്രൈവറായ ശ്രീനിവാസ് (28) ആണ് കൊല്ലപ്പെട്ടത്. ബെംഗളൂരു തനിസാന്ദ്ര സ്വദേശിയാണ് കൊല്ലപ്പെട്ട ശ്രീനിവാസ്. സാമ്പത്തിക തർക്കത്തെ തുടർന്നാണ് കൊലപാതകം എന്നാണ് സൂചന. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പ്രതികളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. മദനായകനഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Read More

പ്രണയ രംഗങ്ങൾ മുതൽ കിടപ്പറ രംഗം വരെ പുറത്ത് വിടും !!! താര ദമ്പതികൾക്ക് നേരെ സൈബർ ആക്രമണം

കഴിഞ്ഞ ദിവസമാണ് നടി സ്വാസിക വിജയും പ്രേം ജേക്കബും വിവാഹിതരായത്. താര സംഘമം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വിവാഹം കൂടിയായിരുന്നു ഇത്. ഇപ്പോഴിതാ നടി സ്വാസിക പങ്കുവെച്ച പുത്തന്‍ ചിത്രങ്ങള്‍ക്ക് വ്യാപകമായ വിമര്‍ശനമാണ് ലഭിക്കുന്നത്. ഭര്‍ത്താവിനൊപ്പമുള്ള കുറച്ച്‌ റൊമാന്റിക് നിമിഷങ്ങളായിരുന്നു നടി ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തത്. ഇതിന് താഴെയാണ് ദമ്പതിമാര്‍ക്ക് നേരെയുള്ള കുറ്റപ്പെടുത്തലും പരിഹാസവുമൊക്കെ വന്നിരിക്കുന്നത്. എന്നന്നേക്കുമായിട്ടുള്ള തുടക്കം എന്ന് പറഞ്ഞാണ് ഭര്‍ത്താവ് പ്രേമിനൊപ്പമുള്ള പുതിയൊരു ചിത്രം സ്വാസിക പങ്കുവെച്ചത്. വിവാഹസത്കാരത്തിനിടയില്‍ നിന്നും പ്രേമിനെ ചുംബിക്കുന്നൊരു ഫോട്ടോയായിരുന്നിത്. എന്നാല്‍ ചിത്രം കണ്ടതും വളരെ…

Read More

11 ദിവസം മാത്രം, അയോദ്ധ്യയിൽ എത്തിയത് കാൽകോടി ഭക്തർ; വഴിപാട് തുക വെളിപ്പെടുത്തി ക്ഷേത്രം ട്രസ്റ്റ് 

അയോദ്ധ്യ: പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം അയോദ്ധ്യ രാമക്ഷേത്രത്തില്‍ ദർശനം നടത്തിയത് കാല്‍ക്കോടി ഭക്തർ എന്ന് റിപ്പോർട്ട്‌. പതിനൊന്ന് കോടിയിലധികം രൂപ വഴിപാടായി ലഭിച്ചെന്ന് ക്ഷേത്രം ട്രസ്റ്റ് അറിയിച്ചു. വഴിപാടായി എട്ട് കോടി രൂപയാണ് ഭണ്ഡാരങ്ങളില്‍ നിക്ഷേപിച്ചത്. മൂന്നര കോടിയോളം രൂപ ചെക്കുകളിലൂടെയും ഓണ്‍ലൈൻ പേയ്‌മെന്റുകളിലൂടെയുമാണ് ലഭിച്ചതെന്ന് ക്ഷേത്ര ട്രസ്റ്റ് ഓഫീസ് ഇൻചാർജ് പ്രകാശ് ഗുപ്ത പറഞ്ഞു. പുതിയ ബാലക് റാം വിഗ്രഹവും രാം ലല്ല വിഗ്രഹവും പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ ഭക്തർക്ക് വഴിപാടുകളർപ്പിക്കാൻ നാല് ഭണ്ഡാരങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതുകൂടാതെ സംഭാവനകള്‍ ഡിജിറ്റലായി നല്‍കാനായി 10 കംപ്യൂട്ടറൈസ്ഡ്…

Read More

രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ സിനിമ ജീവിതം ഉപേക്ഷിക്കുമെന്ന് സൂചന നൽകി വിജയ്

രാഷ്ട്രീയ പ്രവേശനത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ സിനിമ ഉപേക്ഷിക്കുന്ന സൂചന നൽകി വിജയ്. കമ്മിറ്റ് ചെയ്ത ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അഭിനയത്തില്‍ നിന്ന് ഇടവേളയെടുമെന്ന് നടൻ വ്യക്തമാക്കി. അങ്ങനെയെങ്കില്‍ ദളപതി 69 ആയിരിക്കും താരത്തിന്റെ അവസാന ചിത്രം. ഇപ്പോള്‍ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്ന ദി ഗ്രേറ്റസ്റ്റ് ഓഫ് ദി ഓള്‍ ടൈമിന് ശേഷമാകും ദളപതി 69ന്റെ ചിത്രീകരണം ആരംഭിക്കുക. എന്നാല്‍ ഈ ചിത്രം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. തമിഴ്‌നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തെ മുന്നില്‍ കണ്ടാവും തന്റെ പാര്‍ട്ടി പ്രവര്‍ത്തിക്കുക. അതിനാല്‍ രാഷ്ട്രീയത്തെ എന്റെ പ്രൊഫഷനായിട്ടല്ല, ജനങ്ങളോടുള്ള…

Read More

വൈറ്റ്ഫീൽഡിൽ പ്രായപൂർത്തിയാകാത്ത മകൻ 40 കാരിയായ അമ്മയെ കൊലപ്പെടുത്തി പോലീസിന് മുന്നിൽ കീഴടങ്ങി

ബെംഗളൂരു: ഭീമാ ലേഔട്ടിൽ പ്രായപൂർത്തിയാകാത്ത മകൻ അമ്മയെ കൊലപ്പെടുത്തി പോലീസിന് മുന്നിൽ കീഴടങ്ങി കെആർ പുരം പോലീസ് സ്റ്റേഷൻ പരിധിയിലെ ഭീമാ ലേഔട്ടിൽ വെള്ളിയാഴ്ച രാവിലെയാണ് കൊലപാതകം നടന്നത് കോലാർ ജില്ലയിലെ മുൽബാഗൽ സ്വദേശിയായ നേത്ര (40) യാണ് മരിച്ചത്. വാക്കുതർക്കത്തെത്തുടർന്ന് നേത്രയുടെ മകൻ ലോഹദണ്ഡ് കൊണ്ട് അമ്മയുടെ തലയിൽ അടിക്കുകയായിരുന്നു. അമ്മയെ കൊലപ്പെടുത്തിയ ശേഷം പ്രതി പോലീസ് സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങുകയായിരുന്നുവെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുൾബാഗലിലെ ഒരു കോളേജിൽ ഡിപ്ലോമ പഠിക്കുകയായിരുന്നു കുട്ടി. വെള്ളിയാഴ്ച രാവിലെ വീട്ടിൽ നിന്ന് കോളേജിലേക്ക്…

Read More

മുത്തങ്ങ ബന്ദിപൂർ വനമേഖലയിൽ കാട്ടാനയെ കണ്ട് ഫോട്ടോ എടുക്കാനിറങ്ങി; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വയനാട്: മുത്തങ്ങ ബന്ദിപൂർ വനമേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്നലെ നടന്ന ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. യാത്രക്കിടെ വാഹനം നിർത്തി പുറത്തിറങ്ങി ചിത്രം എടുക്കാൻ ശ്രമിച്ചതാണ് ആനയെ പ്രകോപിച്ചത്. ആന പാഞ്ഞടുത്തപ്പോൾ ഒരാൾ താഴെ വീണു. ആന ചവിട്ടാൻ ശ്രമിച്ചപ്പോൾ സമീപത്ത് കൂടി മറ്റൊരു വാഹനം വന്നതുകൊണ്ട് മാത്രമാണ് യാത്രക്കാർ രക്ഷപ്പെട്ടത്. ആന്ധ്രയിൽ നിന്നുളളവരാണ് യാത്രക്കാർ എന്നാണ് സൂചന. വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.. ഈ മേഖലയിൽ വാഹനം നിർത്താൻ പാടില്ലെന്ന് കർശന നിർദേശമുണ്ട്. മസിനഗുഡി വഴി…

Read More
Click Here to Follow Us