ആകാശ എയറിൽ വളർത്തു നായയുമായി യാത്ര; ദുരനുഭവം പങ്കുവച്ച് യുവാവ്

ബെംഗളൂരു: ആകാശ എയറില്‍ വളര്‍ത്തുനായയുമായി യാത്ര ചെയ്ത അനുഭവം പങ്കുവച്ച് യുവാവ്.

അഹമ്മദാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് ഷി സൂ ഇനത്തില്‍പ്പെട്ട വളര്‍ത്തു നായയുമായാണ് ലക്ഷയ് പഥക് എന്ന യുവാവ് യാത്ര ചെയ്തത്.

വിമാനം വൈകിയതു മുതല്‍ വിമാനത്തിലെ ഗ്രൗണ്ട് സ്റ്റാഫ് മുതല്‍ സെന്‍ട്രല്‍ ഇന്‍ടസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ ഭാഗത്തു നിന്നുണ്ടായ മോശം പെരുമാറ്റം വരെ സമൂഹ മാധ്യമമായ ലിങ്ക്ഡ് ഇനില്‍ പങ്കുവെച്ച കുറിപ്പില്‍ ലക്ഷയ് വിവരിച്ചു.

5000 രൂപയ്ക്ക് പെറ്റ് ടിക്കറ്റ് എടുത്തപ്പോള്‍ ലഭിച്ച വാഗ്ദാനങ്ങളും തനിക്ക് നേരിടേണ്ടി വന്ന കാര്യങ്ങളും വിവരിച്ച യുവാവ് കുറിപ്പില്‍ തന്റെ കടുത്ത നിരാശയും പങ്കിട്ടു.

  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍

രാത്രി 10.20-നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്.

എന്നാല്‍, ഏറെ വൈകി പുലര്‍ച്ചെ 1.40-നാണ് വിമാനം യാത്ര ആരംഭിച്ചത്.

തുടര്‍ന്ന് ലക്ഷയ്ക്കും ഭാര്യയ്ക്കും ആറുമണിക്കൂറോളം വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടി വന്നു.

വളര്‍ത്തു മൃഗങ്ങളെ ഗ്രൗണ്ട് സ്റ്റാഫും സിഐഎസ്‌എഫും ഫലപ്രദമായി കൈകാര്യം ചെയ്തില്ലെന്ന് അദ്ദേഹം ആരോപിച്ചു.

വളര്‍ത്തു മൃഗങ്ങളെ യാത്രയില്‍ കൂടെക്കൂട്ടുമ്പോള്‍ വിമാനക്കമ്പനി നല്‍കുന്ന വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ലെന്നും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് ടിക്കറ്റ് എടുത്തപ്പോള്‍ നല്‍കിയതെന്നും യുവാവ് കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

വിമാനം പുറപ്പെടാന്‍ ഏറെ വൈകിയിട്ടും വളര്‍ത്തുമൃഗങ്ങളെ കണ്ടെയ്‌നറില്‍ നിന്ന് പുറത്തേക്ക് വിടാന്‍ വിമാനത്താവള ജീവനക്കാര്‍ വിസമ്മതിച്ചു.

നായക്ക് മൂത്രമൊഴിക്കാനും മറ്റും ആവശ്യമായ നടപടികളൊന്നും സ്വീകരിക്കുകയും ചെയ്തില്ല ലക്ഷയ് പറഞ്ഞു.

വിമാനത്താവളത്തില്‍ കാത്തിരിക്കുമ്പോള്‍ നായയെ തറയില്‍ കിടത്തരുതെന്ന് മൂന്ന് തവണ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഞങ്ങളോട് വന്ന് ആവശ്യപ്പെട്ടു.

  കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ

വിമാനത്താവളത്തിലെ എല്ലാ ടോയ്‌ലറ്റുകളിലും വലിയ ശബ്ദമുണ്ടാക്കുന്ന ബ്ലോവറുകള്‍ ഉണ്ട്.

ഇത് മൂലം നായക്ക് മൂത്രമൊഴിക്കാന്‍ കഴിഞ്ഞില്ല.

വിമാനത്താവളത്തിന് പുറത്തേക്ക് പോകാനും തിരികെ വരാനും ഗ്രൗണ്ട് സ്റ്റാഫും സിഐഎസ്‌എഫും സഹായിച്ചില്ല.

അതേസമയം, വിമാനത്തിനുള്ളില്‍ നായക്ക് മൂത്രമൊഴിക്കാനുള്ള സൗകര്യമുണ്ടെന്നാണ് ഗ്രൗണ്ട് സ്റ്റാഫ് എന്നോട് പറഞ്ഞത് അദ്ദേഹം പറഞ്ഞു.

അനിമല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഇന്ത്യയെയും പെറ്റയെയും ലക്ഷയ് ടാഗ് ചെയ്തതോടെ അദ്ദേഹത്തിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി.

അതേസമയം, ലക്ഷ്യ യുടെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ആകാശ എയര്‍ സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ വരികയാണെന്ന് പ്രതികരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts