കയ്യിലെ ‘G’ ടാറ്റൂ മായ്ച്ചു; വേർപിരിഞ്ഞെന്ന വാർത്തയ്ക്ക് അടിവരയിട്ട് അമൃത സുരേഷ്

മലയാളികള്‍ക്കേറെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്.

ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു താരം ജനശ്രദ്ധ പിടിച്ചു പറ്റുന്നത്.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അമൃതയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറാറുണ്ട്.

താരത്തിന്റെ വ്യക്തിജീവിതം എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കാറുണ്ട്.

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ആദ്യം വിവാഹം കഴിച്ചത് നടന്‍ ബാലയെ ആയിരുന്നു.

ഷോയിൽ ബാല ഗസ്റ്റ് ആയി വന്നപ്പോൾ ആയിരുന്നു ഇരുവരുടെയും പ്രണയവും വിവാഹവും.

എന്നാല്‍ ഈ ബന്ധത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല.

വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വേര്‍പിരിഞ്ഞു.

പിന്നീട് ഏറെ നാള്‍ ഒറ്റയ്ക്കായിരുന്നു അമൃത.

എന്നാല്‍ 2022 ല്‍ താന്‍ സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി പ്രണയത്തിലാണെന്ന് അമൃത വ്യക്തമാക്കി.

  സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ കന്നഡ ഭാഷാ നിയമം ലംഘിക്കുന്നു; സർക്കാരിന്റെ മൗനത്തിനെതിരെ വ്യാപക പ്രതിഷേധം

ഇരുവരും ചേര്‍ന്ന് നില്‍ക്കുന്ന പ്രണയാര്‍ദ്രമായ ചിത്രങ്ങള്‍ പങ്കുവെച്ച്‌ കൊണ്ടായിരുന്നു അമൃത തന്റെ പ്രണയം ആരാധകരുമായി പങ്കുവെച്ചത്.

തുടര്‍ന്ന് ഗോപി സുന്ദറുമായുള്ള നല്ല നിമിഷങ്ങളെല്ലാം അമൃത തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ടായിരുന്നു.

അക്കൂട്ടത്തിലൊന്നായിരുന്നു തന്റെ കൈയ്യില്‍ ഗോപി സുന്ദറിന്റെ പേരിന്റെ ആദ്യാക്ഷരമായ ‘G’ എന്നത് ടാറ്റൂവായി കൈയ്യില്‍ പതിച്ച കാര്യവും അമൃത പങ്കിട്ടത്.

പ്രണയത്തിന്റെ ഒന്നാം വാര്‍ഷികത്തിലായിരുന്നു ഈ ടാറ്റു അമൃത കയ്യില്‍ പതിപ്പിച്ചത്.

പുറംകൈയില്‍ ചെറുവിരലിന്റെ താഴെയാണ് ജി എന്ന അക്ഷരം ടാറ്റൂ ചെയ്തത്.

ഇതിന്റെ വീഡിയോ അത് ചെയ്ത ടാറ്റു സ്റ്റുഡിയോയും പുറത്തുവിട്ടിരുന്നു.

എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ കൈയ്യില്‍ ആ ടാറ്റു ഇല്ലെന്നതാണ് ആരാധകര്‍ കണ്ടുപിടിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഒരു സ്‌റ്റേജ് പരിപാടിക്കിടെയുള്ള ചിത്രങ്ങള്‍ അമൃത പങ്കിട്ടിരുന്നു.

  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്

ഇതില്‍ മൈക്ക് പിടിച്ച്‌ നില്‍ക്കുന്ന ചിത്രത്തില്‍ കൈയ്യുടെ ഭാഗത്ത് ടാറ്റൂ അല്ല.

എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് നടത്തിയ ഫോട്ടോഷൂട്ടില്‍ ടാറ്റു അവിടെയുണ്ട്.

മുന്‍പ് പകര്‍ത്തിയ മറ്റു ചിത്രങ്ങളിലും ടാറ്റു കാണാം.

എന്നന്നേക്കുമായി വേണ്ടെന്ന് വെച്ചതാണോ അതോ താത്കാലികമായി മേയ്ക്കപ്പ് വെച്ച്‌ മറച്ചുവെച്ചതാണോയെന്നൊക്കെയാണ് ആരാധകരുടെ ചര്‍ച്ചകള്‍.

അതേസമയം ഇപ്പോള്‍ ഒരുമിച്ചുള്ള ചിത്രങ്ങള്‍ അമൃതയും ഗോപി സുന്ദറും പങ്കുവെയ്ക്കാതിരുന്നതോടെ ഇരുവരും വേര്‍പിരിഞ്ഞുവെന്ന ചര്‍ച്ചകള്‍ സജീവമാണ്.

പ്രണയത്തിലായിരുന്നപ്പോള്‍ പല സ്‌റ്റേജ് പരിപാടികളും ഇരുവരും ഒരുമിച്ച്‌ അവതരിപ്പിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ തന്റെ സ്വന്തം ബാന്റായ അമൃതം ഗമയുടെ ഭാഗമായിട്ടാണ് അമൃത പരിപാടികള്‍ ചെയ്യാറുള്ളത്.

മാത്രമല്ല യാത്രകളിലും ഗോപി സുന്ദറിന് പകരം സഹോദരി അഭിരാമിയും അമ്മയും മകളുമെല്ലാമാണ് അമൃതയ്‌ക്കൊപ്പം ഉള്ളത്.

ഇതെല്ലാം വേര്‍പിരിഞ്ഞെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തികൂട്ടിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts