ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ ആരാധിക്കാത്തവരായി ആരും ഉണ്ടാവില്ല.
അത്രമേല്‍ ആവേശവും വികാരവുമാണ് ആരാധകര്‍ക്ക് സച്ചിന്‍.
അത്തരത്തില്‍ ഒരു ആരാധകനുമൊത്തുള്ള അപൂര്‍വ കൂടിക്കാഴ്ചയുടെ വീഡിയോ സച്ചിന്‍ സാമൂഹിക മാധ്യമത്തില്‍ പങ്കിട്ടു.
സാധാരണ പതിവ് ആരാധകര്‍ സച്ചിനെ തേടിപ്പോവുകയാണെങ്കില്‍ ഇവിടെ സച്ചിന്‍ തന്നെ ആരാധകനെ തേടിപ്പോകുകയായിരുന്നു.
Sachin meets TENDULKAR. 😋
It fills my heart with joy when I see so much love showered on me. It is the love from the people that keeps coming from unexpected corners which makes life so special. pic.twitter.com/jTaV3Rjrgm
— Sachin Tendulkar (@sachin_rt) February 1, 2024
‘ടെണ്ടുല്‍ക്കര്‍ മിസ് യൂ’ എന്ന് എഴുതിയ മുംബൈ ഇന്ത്യന്‍സിന്റെ ജഴ്‌സി ധരിച്ച് ബൈക്കില്‍ യാത്ര ചെയ്യുന്ന യുവാവിനെ യാദൃച്ഛികമായാണ് സച്ചിന്‍ കണ്ടുമുട്ടിയത്.
ഇയാള്‍ക്ക് ഒരു അവിസ്മരീണയമായ സമ്മാനം തന്നെ നല്‍കാന്‍ സച്ചിന്‍ തീരുമാനിച്ചു. ഉടന്‍ തന്നെ കാര്‍ ബൈക്ക് യാത്രികന് സമീപത്ത് നിര്‍ത്തി വഴി ചോദിച്ചു.
പ്രിയ താരത്തെ കണ്ടതും അത്ഭുതവും ആഹ്ലാദവും കണ്ട് യുവാവ് കൈകൂപ്പി നിന്നു.
യുവാവ് ഇന്ത്യന്‍ ഇതിഹാസത്തിന്റെ വലിയ ആരാധകനായതിനാല്‍ കൈയില്‍ സച്ചിന്റെ ടാറ്റുവും താരത്തിന്റെ ഫോട്ടോകള്‍ ഒട്ടിച്ചുവച്ച പുസ്തകവും കൂടെ കൊണ്ടുനടന്നിരുന്നു.
അദ്ദേഹം അത് സച്ചിനെ കാണിക്കുന്നതും വീഡിയയോയില്‍ കാണാം. പിന്നാലെ ഓട്ടോ ഗ്രാഫ് നല്‍കിയും ഒന്നിച്ച് സെല്‍ഫിയും എടുത്ത ശേഷമാണ് ആരാധകനെ യാത്രയാക്കിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.