പരീശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; രണ്ട് അഗ്നീവീറുകള്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ ഫയറിങ് പരിശീലനത്തിനിടെയുണ്ടായ അപകടത്തില്‍ രണ്ട് അഗ്നിവീറുകള്‍ മരിച്ചു.

വിശ്വരാജ് സിങ്, സൈഫത്ത് ഷിത്ത് എന്നിവരാണ് മരിച്ചത്.

തോക്കില്‍ നിന്ന് ഷെല്ലുകള്‍ പൊട്ടിത്തെറിച്ച് ശരീരത്തില്‍ തുളച്ചുകയറിയാണ് അപകടം ഉണ്ടായത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് നാസിക് റോഡ് ഏരിയയിലെ ആര്‍ട്ടിലറി സെന്ററിലാണ് സംഭവം നടന്നതെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

  ഗാലറിയിലെ 11 സീറ്റുകൾ ഇനി അവർക്കായി; ചിന്നസ്വാമിയിൽ കളി തുടങ്ങുമ്പോൾ ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആര്‍സിബിയുടെ ആദരം

അഗ്നിവീര്‍ സംഘം തോക്കില്‍ നിന്ന് വെടിയുതിര്‍ക്കുന്നതിനിടെ ഷെല്ലുകളിലൊന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.

പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സൗത്ത് ഡിസിപിയായി കോന വംശി കൃഷ്ണ ഐപിഎസ് ചുമതലയേറ്റു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us