ഛത്തീസ്ഗഢ് സ്വദേശിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; ബെംഗളൂരുവിൽ മലയാളി അറസ്റ്റിൽ 

ബെംഗളൂരു: ഛത്തീസ്ഗഢ് സ്വദേശിനിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയെന്ന കേസില്‍ ബെംഗളൂരുവില്‍ മലയാളി അറസ്റ്റില്‍.

കോഴിക്കോട് ബേപ്പൂര്‍ സ്വദേശി ബിലാല്‍ റഫീഖിനെയാണ് (50) ഗോവിന്ദപുര പോലീസ് അറസ്റ്റുചെയ്തത്.

ഇയാള്‍ മര്‍ച്ചന്റ് നേവിയില്‍ മെക്കാനിക്കായിരുന്നെന്ന് പോലീസ് പറഞ്ഞു.

2021-ല്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇയാള്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും രണ്ടുതവണ ഗര്‍ഭിണിയാക്കുകയും ചെയ്‌തെന്ന് നഗരത്തിലെ ആശുപത്രിയില്‍ നഴ്സായ യുവതി പരാതിയില്‍ പറഞ്ഞു. 2022-ലും 2023-ലുമാണിത്.

  ലഡാക്ക് പ്രക്ഷോഭ നായകൻ സോനം വാങ്ചുക്കിന് മോചനം

രണ്ടുതവണയും ഇയാള്‍ നിര്‍ബന്ധിച്ച്‌ ഗര്‍ഭച്ഛിദ്രം നടത്തിച്ചു.

പീഡനത്തില്‍ മൂന്നാംതവണയും യുവതി ഗര്‍ഭിണിയാണെന്ന് പോലീസ് പറഞ്ഞു.

ബിലാല്‍ റഫീഖിന്റെ മാതാപിതാക്കള്‍ വിവാഹത്തെ എതിര്‍ക്കുകയും ജാതിപ്പേരുപറഞ്ഞ് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിലുണ്ട്. അവരെയും കേസില്‍ പ്രതികളാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സർക്കാർ നൽകും 'ശക്തി', യാത്രക്കാർ നൽകണം 'പുഷ്'; കെഎസ്ആർടിസിയുടെ പുതിയ 'വ്യായാമ' പദ്ധതി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us