ക്ലാസിൽ വിദ്യാർത്ഥികളെ കൊണ്ട് മസ്സാജ് ചെയ്യിച്ച അധ്യാപികയ്ക്ക് സസ്പെൻഷൻ 

ജയ്പ്പൂർ: സർക്കാർ സ്കൂളില്‍ കുട്ടികളെ കൊണ്ട് കാലില്‍ മസാജ് ചെയ്യിച്ച്‌ അധ്യാപിക.

രാജസ്ഥാനിലെ ജയ്പ്പൂർ കർതാർപൂർ ഗവ.ഹയർ പ്രൈമറി സ്കൂളിലാണ് സംഭവം.

യു.പി ക്ലാസിലെ വിദ്യാർഥിയെ കൊണ്ട് അധ്യാപിക കാലില്‍ മസാജ് ചെയ്യിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

സംഭവം വിവാദമായതോടെ അധികൃതർ അധ്യാപികയെ സസ്പെൻഡ് ചെയ്തു.

നിലത്ത് കിടക്കുന്ന അധ്യാപികയുടെ കാലില്‍ കയറി നിന്ന ശേഷമാണ് ഒരു കുട്ടി മസാജ് ചെയ്യുന്നത്.

വീഴാതിരിക്കാൻ മറ്റൊരു കുട്ടിയുടെ കൈയില്‍ പിടിച്ചാണ് കാലു കൊണ്ട് അധ്യാപികയ്ക്ക് മസാജ് ചെയ്തുകൊടുക്കുന്നത്.

  പഞ്ചനക്ഷത്ര ഹോട്ടലുകളിലെ 'രുചിരഹസ്യം' ചീഞ്ഞ പച്ചക്കറികളും മാരക രാസവസ്തുക്കളും! ബെംഗളൂരുവിൽ ഞെട്ടിക്കുന്ന റെയ്ഡ്

ഈ സമയം സമീപത്ത് കസേരയില്‍ മറ്റൊരു അധ്യാപിക ചിരിച്ചുകൊണ്ട് ഇരിക്കുന്നതും വീഡിയോയില്‍ കാണാം.

വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അധ്യാപികകയ്ക്കും സ്കൂള്‍ അധികൃതർക്കുമെതിരെ രൂക്ഷവിമർശനവുമായി നിരവധി പേരാണ് രംഗത്തുവന്നത്.

സംഭവത്തില്‍ അധികൃതർ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.

വീഡിയോ കണ്ടതായി സ്‌കൂള്‍ പ്രിൻസിപ്പല്‍ അഞ്ജു ചൗധരി സമ്മതിച്ചെങ്കിലും സംഭവത്തെക്കുറിച്ച്‌ തനിക്ക് അറിയില്ലെന്നായിരുന്നു വാദം.

അധ്യാപികയ്ക്ക് സുഖമില്ലായിരുന്നുവെന്നും അതിനാല്‍ കാലുകള്‍ മസാജ് ചെയ്യാൻ കുട്ടികളോട് അഭ്യർഥിച്ചിരിക്കാമെന്നും അവർ പറഞ്ഞു.

  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം

എങ്കിലും സത്യാവസ്ഥ കണ്ടെത്താൻ അന്വേഷണം നടത്തുമെന്നും പ്രിൻസിപ്പല്‍ കൂട്ടിച്ചേർത്തു.

കുട്ടികളെ കൊണ്ട് കാലില്‍ മസാജ് ചെയ്യിച്ച അധ്യാപികയുടെ നടപടിയെ വിമർശിച്ച വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ, സ്‌കൂളുകളില്‍ ഇത്തരം പെരുമാറ്റം ഒരു കാരണവശാലും അനുവദിക്കില്ലെന്നും വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൂർണ്ണ ആരോഗ്യവാന്മാരായ കുട്ടികൾ പോലും കുഴഞ്ഞുവീഴുന്നത് എന്തുകൊണ്ട്? ബെം​ഗളൂരുവിലെ ഡോക്ടർമാർ പറയുന്നു
[masterslider id="10"]

Related posts