കൈയ്യാങ്കളിയായി ബിഗ്ബോസ് വീട്ടിലെ കബഡി കളി; കാരണം റെനീഷയോ!

തിരുവനന്തപുരം: മത്സരാര്‍ത്ഥികളുടെ വീര്യം അളക്കാന്‍ തന്നെയാണ് ബിഗ്ബോസ് മലയാളം സീസണ്‍ 5 ന്റെ ഉദ്ദേശം എന്ന പോലെയാണ് ബിഗ്ബോസ് വീട്ടില്‍ സംഭവിച്ചത്. ഇത്തവണ ബിഗ്ബോസ് മാരത്തോണ്‍ ഡെയ്ലി ടാസ്കായി കബഡി കളിയാണ് നല്‍കിയത്. ചുവന്ന പെയിന്‍റ് കയ്യില്‍ മുക്കി എതിര്‍ ടീമിലെ പരമാവധിപ്പേരെ ഔട്ടാക്കുക എന്നതായിരുന്നു ഈ കബഡി കളിയുടെ പ്രഥമിക നിയമം. വളരെ ആവേശകരമായി പുരോഗമിച്ച മത്സരത്തില്‍ ആദ്യഘട്ടത്തില്‍ തന്നെ വമ്പന്മാരായ മിഥുനും, വിഷ്ണുവും, അഖിലും എല്ലാം പുറത്തുപോയി.

തര്‍ക്കങ്ങളും, വാക്കേറ്റങ്ങളും, ആക്ഷനും കൊണ്ട് നിറഞ്ഞതായിരുന്നു മത്സരം. ശ്രുതിയും, മനീഷയും ആയിരുന്നു മത്സരത്തിന്‍റെ റഫറിമാര്‍. റെനീഷ, വിഷ്ണു, നാദിറ, ഷിജു, ഒമര്‍, ജുനൈസ്, ദേവു ഒരു ടീം ആയിരുന്നു. മറ്റേ ഭാഗത്ത് അഖില്‍, മിഥുന്‍, സാഗര്‍, സെറീന, അഞ്ജൂസ്, ശോഭ, റിനോഷ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന ടീം ആയിരുന്നു. മത്സരത്തില്‍ ആദ്യഘട്ടത്തില്‍ തന്നെ വമ്പന്മാരായ മിഥുനും, വിഷ്ണുവും, അഖിലും എല്ലാം പുറത്തയെങ്കിലും ശാന്തമായി പുരോഗമിച്ച കളിയില്‍ റെനീഷയുടെ ടീമില്‍ റെനീഷ മാത്രം അവശേഷിച്ചപ്പോഴാണ് കാര്യങ്ങള്‍ ചൂടുപിടിച്ചത്.

  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം

എതിര്‍ഭാഗത്തേക്ക് റെനീഷ റെയിഡിന് പോയി. അവിടെ സാഗറും, സെറീനയും, ശോഭയും ആയിരുന്നു അവശേഷിച്ചത്. അല്‍പ്പ സമയത്തിനുള്ളില്‍ റെനീഷയെ ഈ മൂവര്‍ സംഘം പിടിച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ റെനീഷയെ രക്ഷിക്കാനും മറ്റും റഫറിമാര്‍ ടൈം ഔട്ട് വിളിച്ചു. കളി ശോഭ അടങ്ങുന്ന ടീം ജയിക്കേണ്ടതായിരുന്നു.

  ബെംഗളൂരുവിലെ പൊതുസ്ഥലങ്ങളിൽ ഐ.പി.എൽ. ഫൈനൽ എൽ.ഇ.ഡി. സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്നത് വിലക്കി പോലീസ്; കാരണം അറിയാം

എന്നാല്‍ തനിക്ക് ആവശ്യമായ സമയം തന്നില്ലെന്ന് ആരോപിച്ച് റെനീഷ പ്രശ്നമാക്കി. നാദിറയും ഈ വഴക്കില്‍ ചേര്‍ന്നതോടെ റഫറിയായ ശ്രുതിയുമായി വലിയ വഴക്ക് ഉണ്ടായി. ഇതിന് പിന്നാലെ ശോഭയും റെനീഷയും ‘പോടി’ എന്ന് പരസ്പരം വിളിച്ചു. ഇരു ടീമും നിരന്തരം തര്‍ക്കത്തിലായിരുന്നു. കുറേ തീരുമാനങ്ങള്‍ എടുക്കാനുള്ള ശ്രമത്തിനൊടുവില്‍ ബിഗ്ബോസ് നിയമിച്ച റഫറിമാര്‍ കളി അസാധുവായി പ്രഖ്യാപിക്കുകയായിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭരണമാറ്റം സുഗമമായി പൂർത്തിയായി; ഡികെയ്‌ക്കൊപ്പം മന്ത്രിസഭയിൽ ചേരാൻ സാധ്യതയുള്ള മന്ത്രിമാരുടെ വിശദാംശങ്ങൾ ഇതാ; ഡൽഹി ചർച്ചകൾ സജീവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts