മുത്തങ്ങ ബന്ദിപൂർ വനമേഖലയിൽ കാട്ടാനയെ കണ്ട് ഫോട്ടോ എടുക്കാനിറങ്ങി; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വയനാട്: മുത്തങ്ങ ബന്ദിപൂർ വനമേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

ഇന്നലെ നടന്ന ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. യാത്രക്കിടെ വാഹനം നിർത്തി പുറത്തിറങ്ങി ചിത്രം എടുക്കാൻ ശ്രമിച്ചതാണ് ആനയെ പ്രകോപിച്ചത്.

ആന പാഞ്ഞടുത്തപ്പോൾ ഒരാൾ താഴെ വീണു. ആന ചവിട്ടാൻ ശ്രമിച്ചപ്പോൾ സമീപത്ത് കൂടി മറ്റൊരു വാഹനം വന്നതുകൊണ്ട് മാത്രമാണ് യാത്രക്കാർ രക്ഷപ്പെട്ടത്.

  "നിങ്ങൾ തീവ്രവാദികളാണോ?" ബെംഗളൂരുവിൽ ടെക്കികൾക്ക് നേരെ വൻ ആക്രമണം; ബേസ്ബോൾ ബാറ്റുകൊണ്ട് ക്രൂരമർദ്ദനം!

ആന്ധ്രയിൽ നിന്നുളളവരാണ് യാത്രക്കാർ എന്നാണ് സൂചന. വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.. ഈ മേഖലയിൽ വാഹനം നിർത്താൻ പാടില്ലെന്ന് കർശന നിർദേശമുണ്ട്.

മസിനഗുഡി വഴി ഊട്ടിയിലേക്ക് പോവുകയായിരുന്നു സവാദ് എന്ന മലയാളിയാണ് ദൃശ്യങ്ങൾ പകർത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts