ജനങ്ങളെ ഭീതിയിലാഴ്ത്തി റേഡിയോ കോളര്‍ ഘടിപ്പിച്ച ഒറ്റയാന്‍ ടൗണില്‍ ഇറങ്ങി; ജാഗ്രതാ നിര്‍ദേശം

മാനന്തവാടി: വയനാട്ടില്‍ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങിയത് പരിഭ്രാന്തി സൃഷ്ടിച്ചു.

മാനന്തവാടിക്കടുത്ത് പായോടാണ് റേഡിയോ കോളര്‍ ഘടിപ്പിച്ച ഒറ്റയാന്‍ ഇറങ്ങിയത്. തുടര്‍ന്ന് ആന മാനന്തവാടി നഗരത്തിലുമെത്തി. ആന കോടതി വളപ്പില്‍ കയറി.

കര്‍ണാടക വനമേഖലയില്‍ നിന്നെത്തിയ ആനയാണെന്നാണ് പ്രാഥമിക നിഗമനം. വനം വകുപ്പ് ജീവനക്കാരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

ആനയെ വനത്തിലേക്ക് തിരികെ കയറ്റാനുള്ള ശ്രമത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി

മാനന്തവാടിയിലെ സ്കൂളുകളിൽ എത്തിയ കുട്ടികൾ ക്ലാസിൽ തന്നെ തുടരാനും സ്കൂളിലേക്ക് പുറപ്പെടാനൊരുങ്ങിയ കുട്ടികൾ വീട്ടിൽ തുടരാനും അധികൃതർ നിർദേശിച്ചു.

മാനന്തവാടി ടൗൺ കേന്ദ്രീകരിച്ചുള്ള സ്കൂളുകളിലേക്ക് ഒരറിയിപ്പുണ്ടാകുന്നത് വരെ വിദ്യാർത്ഥികളെ അയയ്ക്കരുതെന്ന് തഹസിൽദാർ അറിയിച്ചു.

വനമില്ലാത്ത പഞ്ചായത്തിൽ ജനവാസ മേഖലയിലാണ് കാട്ടാന എത്തിയത്. റേഡിയോ കോളർ ഘടിപ്പിച്ച ആനയാണെന്ന് നാട്ടുകാർ പറഞ്ഞു.

രാവിലെ പാൽ കൊണ്ട് പോയ കർഷകരാണ് ആനയെ ആദ്യം കണ്ടത്. തുടർന്ന് വനപാലകരും പൊലീസും സ്ഥലത്തെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അവസാന നിമിഷം റൈഡ് ക്യാൻസൽ ചെയ്യുന്ന ഡ്രൈവർമാർക്ക് പണി കിട്ടും! ബെംഗളൂരുവിൽ അടുത്ത വൻ നീക്കവുമായി കർണാടകയും മുന്നോട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഫ്രോഡ് റാലി: പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന് ആവശ്യം
[masterslider id="10"]

Related posts