കല്യാണത്തിന് ഒരുങ്ങാൻ ബ്യൂട്ടിപാർലറിൽ പോയ യുവതി ഒളിച്ചോടി

ലഖ്‌നൗ: വിവാഹത്തിന് ഒരുങ്ങാൻ സുഹൃത്തിനോടൊപ്പം ബ്യൂട്ടിപാർലറിൽ പോയ വധു കാമുകനോടൊപ്പം ഒളിച്ചോടി.

നാഗ്പൂരിലെ ചൗബേപൂർ സ്വദേശിനിയായ യുവതിയാണ് വിവാഹവേഷത്തില്‍ ഒളിച്ചോടിയത്.

യുവതിയുടെ ബന്ധുക്കള്‍ നാഗ്പൂർ പോലീസിൽ പരാതി നല്‍കി.

പുലർച്ചയോടെയാണ് പെണ്‍കുട്ടി സുഹൃത്തിനോടൊപ്പം വിവാഹത്തിനായി ബ്യൂട്ടിപാർലറില്‍ ഒരുങ്ങാൻ പോയത്.

ഒരുങ്ങിയതിന് ശേഷം വിവാഹപന്തലിലേക്ക് ഉടനെത്താമാണെന്നാണ് യുവതി ബന്ധുക്കളോട് പറഞ്ഞത്.

എന്നാല്‍ ബ്യൂട്ടിപാർലറില്‍ നിന്നും തിരികെ മടങ്ങുന്നതിനിടെ സുഹൃത്തിനെ കബളിപ്പിച്ച്‌ കാമുകനോടൊപ്പം യുവതി മുങ്ങുകയായിരുന്നു.

  മഴയത്ത് നമ്മ മെട്രോയിൽ യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കുക; കൺമുന്നിൽ എപ്പോൾ വേണമെങ്കിലും ആ അപകടം സംഭവിക്കാം!

പിന്നാലെ സുഹൃത്ത് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞതോടെ വരനും ബന്ധുക്കളും വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയും കാമുകനും വർഷങ്ങളായി പ്രണയത്തിലായിരുന്നുവെന്ന് കണ്ടെത്തി.

യുവാവ് അന്യ മതസ്ഥനായതിനാല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹത്തിന് സമ്മതിച്ചിരുന്നില്ല.

ഇതിനെ തുടർന്നാണ് പെണ്‍കുട്ടി ഒളിച്ചോടിയത്.

പെണ്‍കുട്ടിയെയും കാമുകനെയും ഫോണിലൂടെ ബന്ധപ്പെട്ടിട്ടുണ്ട്.

പെണ്‍കുട്ടിക്ക് മറ്റൊരു പ്രണയബന്ധമുണ്ടായിരുന്നുവെന്ന് അറിയാമായിരുന്നുവെന്നും എന്നാല്‍ വിവാഹത്തിന് യാതൊരു എതിർപ്പും പ്രകടിപ്പിച്ചിരുന്നില്ലെന്ന് വരന്റെ ബന്ധുക്കള്‍ പറഞ്ഞു.

  ഐപിഎല്‍ കപ്പില്‍ മുത്തമിട്ട് ബെം​ഗളൂരു റോയല്‍ ചലഞ്ചേഴ്‌സ്;

അതേസമയം,പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൊതുസ്ഥലത്തെ മാലിന്യക്കൂമ്പാരത്തിനെതിരെ കോറമംഗലയിൽ ജനകീയ പ്രതിരോധം; മാതൃകയായി പ്രദേശവാസികൾ
[masterslider id="10"]

Related posts