വൈറ്റ്ഫീൽഡിൽ പ്രായപൂർത്തിയാകാത്ത മകൻ 40 കാരിയായ അമ്മയെ കൊലപ്പെടുത്തി പോലീസിന് മുന്നിൽ കീഴടങ്ങി

ബെംഗളൂരു: ഭീമാ ലേഔട്ടിൽ പ്രായപൂർത്തിയാകാത്ത മകൻ അമ്മയെ കൊലപ്പെടുത്തി പോലീസിന് മുന്നിൽ കീഴടങ്ങി

കെആർ പുരം പോലീസ് സ്റ്റേഷൻ പരിധിയിലെ ഭീമാ ലേഔട്ടിൽ വെള്ളിയാഴ്ച രാവിലെയാണ് കൊലപാതകം നടന്നത്

കോലാർ ജില്ലയിലെ മുൽബാഗൽ സ്വദേശിയായ നേത്ര (40) യാണ് മരിച്ചത്.

വാക്കുതർക്കത്തെത്തുടർന്ന് നേത്രയുടെ മകൻ ലോഹദണ്ഡ് കൊണ്ട് അമ്മയുടെ തലയിൽ അടിക്കുകയായിരുന്നു.

  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു

അമ്മയെ കൊലപ്പെടുത്തിയ ശേഷം പ്രതി പോലീസ് സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങുകയായിരുന്നുവെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മുൾബാഗലിലെ ഒരു കോളേജിൽ ഡിപ്ലോമ പഠിക്കുകയായിരുന്നു കുട്ടി.

വെള്ളിയാഴ്ച രാവിലെ വീട്ടിൽ നിന്ന് കോളേജിലേക്ക് പോകാനൊരുങ്ങിയപ്പോൾ അമ്മ ശകാരിച്ചു.

സംഭവസമയത്ത് നേത്രയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.

ഇതാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി

സംഭവത്തെത്തുടർന്ന് വൈറ്റ്ഫീൽഡ് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഡോ.ശിവകുമാർ സ്ഥലത്തെത്തി പരിശോധന നടത്തി.

  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു

സംഭവത്തിൽ കെആർ പുരം പോലീസ് സ്‌റ്റേഷനിൽ കേസെടുത്ത് പോലീസ് കുട്ടിയെ കസ്റ്റഡിയിലെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന
[masterslider id="10"]

Related posts