രാമക്ഷേത്ര ദർശനത്തിന് പോകാൻ പ്ലാൻ ഉണ്ടോ? എങ്കിൽ ഇതാ മെഗാ ക്യാഷ് ബാക്ക് ഓഫറുമായി പേ ടിഎം; എങ്ങനെ എന്നല്ലേ?

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര ദര്‍ശിക്കാന്‍ പോകുന്ന ഭക്തര്‍ക്കായി മെഗാ ക്യാഷ്ബാക്ക് ഓഫറുമായി ഓണ്‍ലൈന്‍ പണമിടപാട് സംവിധാനമായ പേടിഎം.

ബസ്, വിമാന ടിക്കറ്റ് ബുക്കിങ്ങില്‍ നൂറ് ശതമാനം വരെ ക്യാഷ്ബാക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന ഓഫര്‍ ആണ് പേടിഎം പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ ഓഫര്‍ പ്രയോജനപ്പെടുത്തുന്നതിന് ബസ്, വിമാന ടിക്കറ്റ് ബുക്കിങ്ങിന്റെ സമയത്ത് BUSAYODHYA, FLYAYODHYA പ്രോമോ കോഡുകള്‍ ഉപയോഗിക്കാനാണ് സഞ്ചാരികളോട് പേടിഎം നിര്‍ദേശിക്കുന്നത്.

  ശമ്പളമല്ല, ശ്രദ്ധിക്കപ്പെടാത്ത ദിനചര്യകളാണ് വില്ലൻ; ബെംഗളൂരുവിൽ പണം ചോരുന്ന വഴി ചൂണ്ടിക്കാട്ടി യുവാവ്

കോഡ് ഉപയോഗിക്കുന്ന ഓരോ പത്താമത്തെ ഉപയോക്താവിനും ബസ് യാത്രയ്ക്ക് പരമാവധി ആയിരം രൂപയും വിമാന ടിക്കറ്റ് ബുക്കിങ്ങിന് പരമാവധി 5000 രൂപ വരെ നല്‍കുന്നതാണ് ഓഫര്‍.

ഇതിന് പുറമേ മറ്റൊരു ഓഫറായി സൗജന്യ കാന്‍സലേഷന്‍ ഓപ്ഷനും നല്‍കുന്നുണ്ട്.

കാരണം ബോധ്യപ്പെടുത്താതെ തന്നെ പണം മുഴുവന്‍ റീഫണ്ട് ആയി ലഭിക്കുന്നതാണ് ഈ ഓഫര്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാത്രിയുടെ മറവിൽ 'അടിവസ്ത്രം മാത്രം' ധരിച്ചെത്തിയ മുഖംമൂടികൾ; ബെംഗളൂരുവിൽ 'ഛഡ്ഡി ഗാങ്' വീടുകൾ കൊള്ളയടിക്കാൻ ശ്രമം, ഭീതിയിൽ നഗരപ്രാന്തങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും
[masterslider id="10"]

Related posts