അയോധ്യയിൽ താൻ നിർമ്മിച്ച വിഗ്രഹം പ്രതിഷ്ഠിച്ച സന്തോഷം പങ്കുവച്ച് ശില്പി

ബെംഗളൂരു: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ താന്‍ നിര്‍മിച്ച വിഗ്രഹം പ്രതിഷ്‌ഠിച്ചതിന്റെ സന്തോഷം പങ്കുവച്ച്‌ ശില്‍പ്പി അരുണ്‍ യോഗിരാജ്‌.

ഭൂമിയിലെ ഏറ്റവും ഭാഗ്യവാനായ മനുഷ്യന്‍ താനാണെന്നു കരുതുന്നതായി അരുണ്‍ പ്രതികരിച്ചു.

“എന്റെ പൂര്‍വികരുടെയും കുടുംബാംഗങ്ങളുടെയും ഭഗവാന്‍ ശ്രീരാമന്റെയും അനുഗ്രഹം എപ്പോഴും എന്നോടൊപ്പമുണ്ട്‌.

ചിലപ്പോള്‍ ഞാനൊരു സ്വപ്‌നലോകത്താണെന്ന്‌ തോന്നുന്നു”- അരുണ്‍ യോഗിരാജ്‌ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.

  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ

51 ഇഞ്ച്‌ ഉയരമുള്ള കൃഷ്‌ണശിലയില്‍ കൊത്തിയെടുത്ത മൂന്നടി വീതിയുള്ള വിഗ്രഹമാണ്‌ അരുണ്‍ നിര്‍മിച്ചത്‌.

അഞ്ചുവയസുള്ള ബാലനായ രാമന്റെ രൂപത്തില്‍ താമരയ്‌ക്കുള്ളില്‍ നില്‍ക്കുന്ന വിധത്തിലാണ്‌ വിഗ്രഹം.

വിഗ്രഹത്തിന്റെ പ്രഭാമണ്ഡലത്തില്‍ ഇരുവശത്തും മഹാവിഷ്‌ണുവിന്റെ ദശാവതാരങ്ങളും ഒരുവശത്ത്‌ താഴെ ഭക്‌തഹനുമാനെയും മറുവശത്ത്‌ താഴെ ഗരുഡനെയും കൊത്തിവച്ചിട്ടുണ്ട്‌.

ദശാവതാരങ്ങള്‍ക്കു മുകളില്‍ ഇരുവശത്തുമായി അശ്വിനി ദേവകള്‍, ഓംകാരം, ശംഖ്‌, ചക്രം, ഗദ, സ്വസ്‌തിക. വിഗ്രഹം നില്‍ക്കുന്ന താമരയ്‌ക്കു താഴെ ദ്വാരപാലകരായി വിവിധ ദേവതകള്‍ എന്നിവയും കാണാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
[masterslider id="10"]

Related posts