വാഹനാപകടത്തെ തുടർന്നുള്ള തർക്കം; ക്യാബ് ഡ്രൈവറെ 400 മീറ്റർ റോഡിലൂടെ വലിച്ചിഴച്ചു

ബെംഗളൂരു: വാഹനാപകടത്തെ തുടർന്നുള്ള തർക്കത്തിൽ ഡ്രൈവറെ ക്യാബ് ഡ്രൈവർ 400 മീറ്റർ റോഡിലൂടെ വലിച്ചിഴച്ചതായി പോലീസ്.

ജനുവരി 15 ന് നഗരത്തിലെ മാരമ്മ ക്ഷേത്ര പരിസരത്താണ് സംഭവം.

തർക്കത്തിനിടെ, കാറിന്റെ ബോണറ്റിൽ കയറി ഇരുന്നു. ഇതിനിടെയാണ്, ഡ്രൈവർ മുനീർ കാർ ഓടിച്ചത്.

  കാരുണ്യത്തിന് പിന്നിലെ ക്രൂരത; വർഷങ്ങളായി ഒപ്പം താമസിപ്പിച്ച സുഹൃത്തിന്റെ 35 ലക്ഷത്തിന്റെ സ്വർണ്ണവും പണവും കവർന്ന ദമ്പതികൾ പിടിയിൽ

സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ അശ്വന്ത് മുനീറിന്‍റെ കാറിന്റെ ബോണറ്റിന് മുകളിൽ കയറുകയായിരുന്നു.

തുടർന്ന് മുനീർ കാർ നിർത്താതെ മുന്നോട്ടെടുത്തു.

മറ്റു യാത്രക്കാർ ഇടപെട്ടതിനെ തുടർന്നാണ് മുനീർ കാർ നിർത്തിയത്.

മുനീറിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts