വാഹനാപകടത്തെ തുടർന്നുള്ള തർക്കം; ക്യാബ് ഡ്രൈവറെ 400 മീറ്റർ റോഡിലൂടെ വലിച്ചിഴച്ചു

ബെംഗളൂരു: വാഹനാപകടത്തെ തുടർന്നുള്ള തർക്കത്തിൽ ഡ്രൈവറെ ക്യാബ് ഡ്രൈവർ 400 മീറ്റർ റോഡിലൂടെ വലിച്ചിഴച്ചതായി പോലീസ്. ജനുവരി 15 ന് നഗരത്തിലെ മാരമ്മ ക്ഷേത്ര പരിസരത്താണ് സംഭവം. തർക്കത്തിനിടെ, കാറിന്റെ ബോണറ്റിൽ കയറി ഇരുന്നു. ഇതിനിടെയാണ്, ഡ്രൈവർ മുനീർ കാർ ഓടിച്ചത്. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ അശ്വന്ത് മുനീറിന്‍റെ കാറിന്റെ ബോണറ്റിന് മുകളിൽ കയറുകയായിരുന്നു. തുടർന്ന് മുനീർ കാർ നിർത്താതെ മുന്നോട്ടെടുത്തു. മറ്റു യാത്രക്കാർ ഇടപെട്ടതിനെ തുടർന്നാണ് മുനീർ കാർ നിർത്തിയത്. മുനീറിനെതിരെ…

Read More

മദ്യപിച്ചെത്തിയ യുവതിയെ ഓട്ടോ ഡ്രൈവർമാർ പോലീസിന്റെ മുന്നിലിട്ട് ചവിട്ടി;

ജയ്പൂർ: രാജസ്ഥാനിലെ ഭരത്പൂരിൽ പോലീസുകാരന്റെ സാന്നിധ്യത്തിൽ 25 കാരിയായ യുവതി മദ്യപിച്ച് എത്തി ബഹളം സൃഷ്ടിക്കുകയും രണ്ട് ഓട്ടോ ഡ്രൈവർമാരുമായി വഴക്കുണ്ടാക്കുകയും ചെയ്തതോടെ യുവതിയെ ക്രൂരമായി നിലത്തിച്ച് മര്‍ദ്ദിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത് ഇവര്‍ യുവതിയെ അടിച്ച് നിലത്തിടുകയും അവരെ ചവിട്ടുകയും ആണ് ചെയ്തതെന്നും മഹേഷ്, ചരൺ സിംഗ് എന്നീ രണ്ട് ഓട്ടോ ഡ്രൈവർമാരാണ് യുവതിയെ മർദിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. രണ്ട് പേർ ചേർന്ന് യുവതിയെ ആക്രമിക്കുമ്പോൾ ഒരു പോലീസുകാരനും മറ്റ് ചിലരും…

Read More

റാപ്പിഡോ നിരോധിക്കണമെന്ന ആവശ്യം; ടാക്‌സി, ഓട്ടോ ഡ്രൈവർമാരുമായി ചർച്ച ചെയ്യും.

ബെംഗളൂരു: ബൈക്ക് ടാക്‌സി അഗ്രഗേറ്ററായ റാപ്പിഡോ നിരോധിക്കണമെന്ന ആവശ്യം ചർച്ച ചെയ്യാൻ ടാക്‌സി, ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് അസോസിയേഷൻ പ്രതിനിധികളുമായി ഗതാഗത വകുപ്പ് തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. ഗതാഗത മന്ത്രി ബി ശ്രീരാമുലുവിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ബൈക്ക് ടാക്സി അഗ്രഗേറ്ററുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ ചർച്ച ചെയ്യും. ബൈക്ക് ടാക്‌സികളുടെ പ്രവർത്തനം തങ്ങളുടെ വരുമാനത്തെ ബാധിക്കുമെന്ന് ടാക്സി, ഓട്ടോറിക്ഷ ഡ്രൈവർമാർ പരാതിപ്പെട്ടതിനെ തുടർന്നാണ് ഡ്രൈവേഴ്‌സ് അസോസിയേഷൻ പ്രതിനിധികളെ തങ്ങളുടെ പരാതികൾ അറിയിക്കാൻ ട്രാൻസ്‌പോർട്ട് കമ്മീഷണർ എൻ ശിവകുമാർ ക്ഷണിച്ചിരിക്കുന്നത്. ഇലക്ട്രിക് ബൈക്കുകൾ ടാക്‌സിയായി ഓടിക്കാൻ…

Read More

സുഹൃത്തിന്റെ കൂടെ കാറിലിരുന്ന പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി; അറസ്റ്റിലായത് 5 കാബ് ഡ്രൈവർമാർ

ബെം​ഗളുരു; യുവതിയും ബന്ധുവായ യുവാവും കാറിലിരിക്കുന്നത് ചോദ്യം ചെയ്യുകയും വീഡിയോ പകർത്തുകയും ചെയ്തശേഷം ബലമായി പിടിച്ചിറക്കി ലൈം​ഗികമായി ഉപദ്രവിച്ച സംഭവത്തിൽ 5 കാബ് ഡ്രൈവർമാരെ പോലീസ് അറസ്റ്റ് ചെയ്തു. ഹൊസ്കോട്ടെ നിവാസികളായ ആഷിഫ്( 29), നവാസ് പാഷ (22), ലിയാഖത്ത് പാഷ (30), സൽമാൻ ഖാൻ (28), റൂഹിദ് എന്നിവരാണ് പീഡനത്തിനും പണം കവർച്ച ചെയ്യാൻ ശ്രമിക്കുകയും ചെയ്ത വിഷയത്തിൽ പിടിയിലായത്. ഇരുവരും കാറിലിരുന്നത് വീഡിയോ ചിത്രീകരിച്ച ശേഷം 5 ലക്ഷം ആവശ്യപ്പെട്ട് ഭീഷണിയും തുടർന്ന് മർദ്ദനവും നടത്തുകയായിരുന്നു. പിന്നീട് ഇവർ യുവതിയെ ലൈം​ഗികമായി…

Read More

ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കുന്ന പരസ്യങ്ങൾ വാഹനങ്ങളിൽ വേണ്ട; നടപടി അപകടങ്ങൾക്ക് വഴിവക്കുന്ന സാഹചര്യത്തിൽ

ബെം​ഗളുരു: യാത്രക്കിടെ ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കുന്ന വിധത്തിലുള്ള പരസ്യങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. ഇത്തരം പരസ്യങ്ങൾ ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കുന്നതായി വ്യക്തമായതിനെ തുടർന്നാണ് നടപടി. ബസുകൾ, ഓട്ടോകൾ, ടാക്സികൾ, എനിവയിലെ പരസ്യ​ങ്ങൾ റോഡ് സുരക്ഷക്ക് ഭീഷണിയാകുന്നുണ്ടോ എന്ന് നടത്തിയ പരിശോധനയിലാണ് ഇവ നിരോധിക്കാൻ തീരുമാനം. ഇനി മുതൽ അധികൃതർ പരിശോധിച്ച് ഉറപ് വരുത്തിയ പരസ്യങ്ങൾ മാത്രമേ വാഹനങ്ങളിൽ അനുവദിക്കുകയാുള്ളൂ.

Read More

ഒട്ടനേകം പേരുടെ ആശ്രയമായ ഒല, ഊബർ ഡ്രൈവർമാർ സമരത്തിലേക്ക്; സർജ് പ്രൈസിംങ് ഒഴിവാക്കി സ്ഥിരം നിരക്ക് ഏർപ്പെടുത്തണമെന്ന് ആവശ്യം ശക്തം

ബെം​ഗളുരു: ഒല, ഊബർ ഡ്രൈവർമാർ സമരത്തിലേക്ക് . ഒാരോ കിലോമീറ്ററിനുമുള്ള നിരക്ക് കൂട്ടണമെന്നാണ് ആവശ്യം. വെബ് ടാക്സികൾ അനുകൂലമായ നടപടി സ്വീകരിച്ചില്ലെങ്കിൽ സമര നടപടികളുമയി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി. തിരക്കനുസരിച്ച് നിരക്ക് മാറ്റുന്ന സർജ് പ്രൈസിംങ് എന്ന നടപടിക്ക് പകരം സ്ഥിരം നിരക്ക് ഏർപ്പെടുത്തുക എന്നതും ഡ്രൈവർമാരുടെ ആവശ്യങ്ങളിലുണ്ട്.

Read More
Click Here to Follow Us