സംസ്ഥാനത്ത് നിന്നും അയോധ്യയിലേക്ക് 6 സ്പെഷ്യൽ സർവീസുമായി റെയിൽവേ; വിശദാംശങ്ങൾ അറിയാം

ബെംഗളൂരു : സംസ്ഥാനത്ത് നിന്നും അയോധ്യയിലേക്ക് ആറുപ്രത്യേക തീവണ്ടി സർവീസുകളുമായി ദക്ഷിണപശ്ചിമ റെയിൽവേ.

ബെംഗളൂരു, മൈസൂരു, തുമകൂരു, ചിത്രദുർഗ, ബെലഗാവി എന്നിവിടങ്ങളിൽ നിന്നാണ് ആറുപ്രത്യേക തീവണ്ടികൾ സർവീസുകൾ നടത്തുക.

ഇതിനുപുറമേ ഗോവയിലെ വാസ്‌കോഡ ഗാമയിൽ നിന്ന് ഒരു സർവീസുമുണ്ടാകും.

ആസ്ത സ്പെഷ്യൽ സർവീസ് എക്സ്‌പ്രസ് എന്ന പേരിലാണ് 31 മുതൽ ഇവ ഓടിത്തുടങ്ങുക.

ഓൺലൈനിലൂടെ മാത്രമായിരിക്കും ടിക്കറ്റ് ബുക്കിങ്.

മൂന്നുദിവസത്തിനുള്ളിൽ ടിക്കറ്റ് ബുക്കിങ് ആരംഭിക്കുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.

ടിക്കറ്റ്‌നിരക്കും സമയവും പ്രഖ്യാപിച്ചിട്ടില്ല.

ബെംഗളൂരുവിൽ നിന്നും മൈസൂരുവിൽ നിന്നും മാത്രം മൂന്നുവീതം സർവീസുകളാണുള്ളത്.

  ബെംഗളൂരുവിൽ അടച്ചിട്ട വീടിനുള്ളിൽ യുവതിയുടെ നഗ്നമായ മൃതദേഹം അഴുകിയ നിലയിൽ; കൊലപാതകമെന്ന് സംശയം

31-ന് ബെംഗളൂരു ബൈയ്യപ്പനഹള്ളിയിൽനിന്നാണ് അയോധ്യയിലേക്കുള്ള ആദ്യ സ്പെഷ്യൽ സർവീസ്.

06201 നമ്പർ തീവണ്ടി 31-നും ഫെബ്രുവരി 14-നും 28-നും ബയ്യപ്പനഹള്ളിയിൽ നിന്ന് സർവീസ് നടത്തും.

ഫെബ്രുവരി മൂന്ന്, 17, മാർച്ച് രണ്ട് എന്നീ തീയതികളിൽ തിരികെ ബെംഗളൂരുവിലേക്കും സർവീസുണ്ടാകും.

തീവണ്ടി നമ്പർ 06202 മൈസൂരുവിൽ നിന്നാണ് സർവീസ് തുടങ്ങുന്നത്.

ഫെബ്രുവരി രണ്ടിനും 18-നും സർവീസുകളുണ്ടാകും.

തിരികെ മൈസൂരുവിലേക്ക് ഫെബ്രുവരി ഏഴിനും 21-നുമാണ് സർവീസ്.

തുമകൂരുവിൽ നിന്ന് അയോധ്യയിലേക്കുള്ള 06203 നമ്പർ സർവീസ് ഫെബ്രുവരി ഏഴിനും 21-നുമാണ് പുറപ്പെടുക.

ഫെബ്രുവരി 10-നും 24-നും അയോധ്യയിൽനിന്നും തിരികെ തുമകൂരുവിലേക്കും സർവീസ് നടത്തും.

ചിത്രദുർഗയിൽ നിന്ന് ഫെബ്രുവരി 11, 25 തീയതികളിൽ 06204 നമ്പർ തീവണ്ടി അയോധ്യയിലേക്ക് പ്രത്യേക സർവീസ് നടത്തും.

  കർണാടക രണ്ടാം പി.യു.സി ഫലം ഇന്ന്; ഉച്ചയ്ക്ക് 3 മണി മുതൽ വെബ്സൈറ്റിൽ ലഭ്യമാകും

14-നും 28-നും അയോധ്യയിൽ നിന്ന് ചിത്രദുർഗയിലേക്ക് തിരിക്കും.

മൈസൂരുവിൽ നിന്ന് യാത്രതിരിക്കുന്ന രണ്ടാമത്തെ പ്രത്യേക ട്രെയിനാണ് 06206.

ഫെബ്രുവരി 17-ന് മൈസൂരുവിൽ നിന്ന് പുറപ്പെടുന്ന തീവണ്ടി 20-ന് അയോധ്യയിൽനിന്ന് ബെംഗളൂരുവിലേക്ക് തിരിക്കും.

തീവണ്ടി നമ്പർ 06207 ഫെബ്രുവരി 17-ന് ബെലഗാവിയിൽ നിന്നാണ് പുറപ്പെടുക.

20-ന് അയോധ്യയിൽനിന്ന് തിരിക്കും.

മൈസൂരുവിൽ നിന്നു പുറപ്പെടുന്ന 06206-ാം നമ്പർ തീവണ്ടിയാണ് ഏറ്റവും ദൈർഘ്യമേറിയ സർവീസ് നടത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വീടിന്റെ കോമ്പൗണ്ട് തകർന്നു; സംഭവം മുഖ്യമന്ത്രി വീട്ടിലുളളപ്പോൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us