സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ നാലു വയസുകാരി മലയാളി പെൺകുട്ടിയുടെ നില ഗുരുതരം; സ്കൂളിനെതിരെ കുടുംബം

ബെംഗളൂരു: നഗരത്തിലെ സ്വകാര്യ സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍നിന്നും വീണ് നാലുവയസുകാരിയായ മലയാളി വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ ആരോപണവുമായി കുടുംബം. കുട്ടിയുടെ നില അതീവ ഗുരുതരമാണ്. കോട്ടയം മണിമല സ്വദേശി ജിന്റോ ടോമി ജോസഫിന്റെ മകള്‍ ജിയന്ന ആൻ ജിജോയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്. സ്‌കൂള്‍ അധികൃതരുടെ അലംഭാവമാണ് അപകടത്തിന് ഇടയാക്കിയതെന്ന് കുടുംബം ആരോപിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കു സാരമായി പരിക്കേറ്റ കുട്ടി ജീവൻ നിലനിർത്തുന്നതു വെന്റിലേറ്ററിന്റെ സഹായത്തോടെയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നേഴ്‌സറി വിദ്യാർത്ഥിനിയാണ് ജിയന്ന. സംഭവത്തില്‍ രണ്ട് ആയമാരെ…

Read More

ഫെബ്രുവരി 16 ന് ഭാരത് ബന്ദ്

ന്യൂഡല്‍ഹി: ഫെബ്രുവരി 16 ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍. കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില അടക്കം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബന്ദിന് ആഹ്വാനം ചെയ്തത്. കര്‍ഷക സംഘടനകള്‍ക്ക് പുറമെ, വ്യാപാരികളോടും ട്രാന്‍സ്പോര്‍ട്ടര്‍മാരോടും ബന്ദിനെ പിന്തുണയ്ക്കാനും അന്നേ ദിവസം പണിമുടക്ക് നടത്താനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.

Read More

നടി സ്വാസിക വിവാഹിതയായി; വിവാഹ ചിത്രങ്ങൾ കാണാം!!

നടിയും അവതാരകയുമായ സ്വാസിക വിജയ് വിവാഹിതയായി. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരൻ. ‘ഞങ്ങള്‍ ഒരുമിച്ച്‌ ജീവിക്കാൻ തീരുമാനിച്ചു’ എന്ന് കുറിച്ച്‌ കൊണ്ട് സ്വാസിക തന്നെയാണ് വിവാഹ കാര്യം അറിയിച്ചത്. ബീച്ച്‌ സൈഡില്‍ നടന്ന വിവാഹ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാണ് ഇരുവരും വിവാഹിതരായിരിക്കുന്നത്. സുരേഷ് ഗോപി, ഇടവേള ബാബു, രചന നാരായണന്‍ കുട്ടി, മഞ്ജു പിള്ള, സരയു തുടങ്ങി നിരവധി പേര്‍ സ്വാസികയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

Read More

അധ്യാപികയെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ 

ബെംഗളൂരു: അധ്യാപികയെ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മണ്ഡ്യ ജില്ലയിലെ മേലുകോട്ടയിലാണ് സംഭവം നടന്നത്. പാണ്ഡവപുര താലൂക്കിലെ മാണിക്യഹള്ളി ഗ്രാമത്തിൽ താമസിക്കുന്ന ദീപിക വി. ഗൗഡയുടെ (28) മൃതദേഹമാണ് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വിജയനഗര ഹോസ്പേട്ടിൽ നിന്നുള്ള നിതീഷ് ആണ് അറസ്റ്റിലായത്. മൃതദേഹം കണ്ടെത്തിയതു മുതൽ നിതീഷ് ഒളിവിലായിരുന്നു. ദീപികയുടെ ഭർത്താവിന്റെ പരാതിയിലാണ് നിതീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ പതിവുപോലെ ഇരുചക്രവാഹനത്തിൽ സ്‌കൂളിലേക്ക് പോയ…

Read More

മറ്റൊരു മതത്തിലെ യുവാവിനെ പ്രണയിച്ചു; യുവതിയെയും അമ്മയെയും സഹോദരൻ കൊലപ്പെടുത്തി

ബെംഗളൂരു: മറ്റൊരു മതത്തിലെ യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ യുവതിയെയും അമ്മയെയും സഹോദരൻ കൊലപ്പെടുത്തി. പത്തൊന്‍പതുവയസുകാരിയായ ധനുശ്രീ, അമ്മ അനിത എന്നിവരാണ് മരിച്ചത്. മൈസുരുവിലെ മാരുരു ഗ്രാമത്തിലാണ് സംഭവം. യുവാവുമായുള്ള പ്രണയം അവസാനിപ്പിക്കാന്‍ യുവതിയോട് സഹോദരന്‍ ആവശ്യപ്പെട്ടിരുന്നു. പലപ്പോഴും ഇതേചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നതായും പോലീസ് പറയുന്നു. സഹോദരന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഈ ബന്ധം അവസാനിപ്പിക്കാന്‍ മാതാപിതാക്കളും മകളോട് ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച വൈകീട്ട് അമ്മാവന്റെ വീട്ടില്‍ പോകാനെന്ന വ്യാജേന നിതിന്‍ അമ്മയെയും സഹോദരിയെയും ബൈക്കില്‍ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. മാരൂരിലെ തടാകത്തിന് മുന്നില്‍ ബൈക്ക് നിര്‍ത്തിയ ശേഷം…

Read More

സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

ബെംഗളൂരു: സ്കൂൾ കെട്ടിടത്തിനു മുകളിൽനിന്നുവീണ് മലയാളി വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. കോട്ടയം മണിമല സ്വദേശി ജിന്റോ ടോമി ജോസഫിന്റെ മകൾ ജിയന്ന ആൻ ജിജോയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ചെല്ലക്കരയിൽ സ്വകാര്യ സ്കൂൾ കെട്ടിടത്തിന്റെ മുകളിൽനിന്ന് കുട്ടി വീഴുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ നില അതീവ ഗുരുതരമാണ്. സ്കൂൾ അധികൃതർക്കെതിരെ പരാതിയുമായി കുട്ടിയുടെ കുടുംബം രം​ഗത്തെത്തി. സ്കൂൾ അധികൃതരുടെ അലംഭാവമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് കുടുംബം ആരോപിക്കുന്നത്. അന്വേഷണം നടക്കുകയാണ്.

Read More

‘ഞാനാണ് എന്റെ പങ്കാളി’ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് പാർവതി തിരുവോത്ത്

നിലപാടുകള്‍ കൊണ്ട് പലപ്പോഴും വിമർശനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്ന നടിയാണ് പാർവതി തിരുവോത്ത്. അയോധ്യ രാമക്ഷേത്ര വിഷയത്തില്‍ തുടങ്ങി പല സാമൂഹിക പ്രശ്നങ്ങളിലും പാർവതി പ്രതികരിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ പ്രണയത്തിനുള്ള സ്ഥാനവും തനിക്ക് അതിനോടുള്ള സമീപനവും തുറന്നു പറഞ്ഞിരിക്കുകയാണ് പാർവതി. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പാർവതിയുടെ വെളിപ്പെടുത്തല്‍. ഓരോരുത്തർക്കും ഓരോ തരത്തില്‍ പറയുന്നതാണ് ഇഷ്ടം. ചിലർ സിംഗിള്‍ എന്ന് പറയുന്നു. ചിലർ സെല്‍ഫ് പാർട്ണേർഡ് എന്ന് പറയുന്നതാണ് ഇഷ്ടം. ഞാനാണ് ഇപ്പോള്‍ എന്റെ പങ്കാളി. എല്ലാ ലൈഫ് അഡ്മിൻ കാര്യങ്ങളും ഞാൻ…

Read More

ഫോണില്ലാതെ ഒരു മാസം കഴിയാമോ? 8 ലക്ഷം സമ്മാനമായി കിട്ടും!!! എങ്ങനെ എന്നല്ലേ??

സ്മാർട്ട്‍ഫോണില്ലാതെ നിങ്ങള്‍ക്ക് എത്ര ദിവസം കഴിയാനാവും? ഒരുമാസം പോയിട്ട് ഒരു ദിവസം പോലും കഴിയില്ല ചിലർക്ക്. എന്നാൽ അങ്ങനെ പറ്റുന്നവർക്ക് പ്രമുഖ യോഗർട്ട് കമ്പനിയായ Siggi’s നല്‍കുന്നത് എട്ടുലക്ഷം രൂപയാണ്. അവരുടെ പുതിയ ‘ഡിജിറ്റല്‍ ഡീടോക്സ് പ്രോഗ്രാ’മിന്റെ ഭാഗമായിട്ടാണ് ഈ ഓഫർ. ‘ഡ്രൈ ജനുവരി’യെ കുറിച്ച്‌ നിങ്ങള്‍ കേട്ടിട്ടുണ്ടാകും. അതുപോലെ ഒരുമാസം മുഴുവനായും സ്മാർട്ട് ഫോണില്ലാതെ കഴിയുക എന്നതാണ് ഈ ചലഞ്ച്. സ്മാർട്ട് ഫോണിനും അപ്പുറമുള്ള യഥാർത്ഥമായ ഒരു ലോകത്ത് ജീവിക്കുക എന്നതാണ് ഈ ചലഞ്ച് കൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് കമ്പനി പറയുന്നത്. അതിനായി,…

Read More

ക്ഷേത്രത്തിലെ പ്രധാന പൂജാരി ശമ്പളം തിരികെ നൽകണമെന്ന് നോട്ടീസ് 

ബെംഗളൂരു: കന്നഡ പണ്ഡിറ്റ് ഹിരേമഗളൂരു കോദണ്ഡരാമ ക്ഷേത്രത്തിലെ പ്രധാന പൂജാരി ശമ്പളം തിരികെ നല്‍കണമെന്ന് നോട്ടീസ്. ചിക്കമംഗളൂരു ജില്ലാ ഭരണകൂടമാണ് നോട്ടീസ് നല്‍കിയത്. ഇതില്‍ പറയുന്നതനുസരിച്ച്‌ ക്ഷേത്രത്തിലെ പ്രധാന പൂജാരിക്ക് നല്‍കിക്കൊണ്ടിരുന്ന ശമ്പളം കണക്കിലും കൂടുതലായിരുന്നു. കഴിഞ്ഞ പത്ത് വർഷമായി 4,74,000 രൂപ പൂജാരി അധിക ശമ്പളം കൈപ്പറ്റി എന്നാണ് റിപ്പോർട്ട്. 2013-14 മുതല്‍ 2016-17 വരെയുള്ള കാലയളവില്‍ 24,000 വാർഷിക ശമ്പളം നല്‍കേണ്ട സ്ഥാനത്ത് 90,000 രൂപയാണ് നല്‍കിയത്. ഇതുപോലെ 2017-18 മുതല്‍ 2021-22 വരെയുള്ള കാലയളവില്‍ 48,000 രൂപ വാർഷിക ശമ്പളം…

Read More

ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത സ്വർണ-വജ്ര ആഭരണങ്ങൾ തമിഴ്നാട് സർക്കാരിന് വിട്ടു നൽകാൻ കോടതി ഉത്തരവ് 

ബെംഗളൂരു : അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തമിഴ്‌നാട് മുൻമുഖ്യമന്ത്രി ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത സ്വർണ-വജ്ര ആഭരണങ്ങൾ തമിഴ്‌നാട് സർക്കാരിന് വിട്ടുനൽകാൻ ബെംഗളൂരുവിലെ സി.ബി.ഐ. പ്രത്യേക കോടതി ഉത്തരവിട്ടു. ആഭരണങ്ങളുടെമേൽ തമിഴ്‌നാട് സർക്കാർ തുടർനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ജയലളിതയുടെ പേരിലുള്ള കേസ് നടത്തിയതിന്റെ ചെലവിനത്തിൽ കർണാടക സർക്കാരിന് തമിഴ്‌നാട് അഞ്ചുകോടി രൂപ നൽകാനും കോടതി ഉത്തരവിട്ടു. ഈ തുക എസ്.ബി.ഐ. ചെന്നൈ ശാഖയിൽ ജയലളിതയുമായി ബന്ധപ്പെട്ട സ്ഥിരനിക്ഷേപത്തിൽ നിന്ന് നൽകണമെന്നും നിർദേശിച്ചു. പ്രത്യേക കോടതി ജഡ്ജി എച്ച്.എ. മോഹന്റേതാണ് ഉത്തരവ്. ബെംഗളൂരുവിലെ സർക്കാർ ട്രഷറിയിൽ സൂക്ഷിച്ച…

Read More
Click Here to Follow Us